IndiaNEWS

യു.പി.ഐ, റുപേ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഒമാന്‍

മസ്‌കത്ത്: ഇന്ത്യയുടെ റുപേ, യു.പി.ഐ സേവനങ്ങള്‍ ഒമാനിലുമെത്തും. രാജ്യത്തെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഈ സേവനം ഏറെ പ്രയോജനപ്പെടും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍.പി.സി.ഐ) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും (സി.ബി.ഒ) ഡിജിറ്റല്‍ സാമ്പത്തിക പണമിടപാട് സേവനങ്ങള്‍ക്കായുള്ള സഹകരണത്തിനുള്ള കരാര്‍ ഒപ്പിടും.

ഇന്ന് ഓമനിലെത്തുന്ന മന്ത്രി വിദേശകാര്യ മന്ത്രി സയ്യിജ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ബുസയ്ദിയുമായി കൂടിക്കാഴ്ച നടത്തും.

Signature-ad

നിലവില്‍ യു.എ.ഇ, ബഹറിന്‍, സൗദി അറേബ്യ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ റൂപേ കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. യു.എ.ഇയാണ് ആദ്യമായി റൂപേ കാര്‍ഡ് സേവനം ആരംഭിച്ച ഗള്‍ഫ് രാജ്യം. 2019 ല്‍ ആയിരുന്നു ഇത്. മാസ്റ്റര്‍ കാര്‍ഡ്, വിസ പോലുള്ള സേവനങ്ങള്‍ക്ക് സമാനമായ പ്ലാറ്റ്ഫോം ആണ് ഇന്ത്യയുടെ റുപേ.

അടുത്തകാലത്തായി ഇന്ത്യക്കാരുടെ സാന്നിധ്യമുള്ള അയല്‍ രാജ്യങ്ങളിലേക്ക് റുപേ സേവനങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒമാനില്‍ 6.5 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. 2018 ല്‍ സിങ്കപ്പുരിലും പിന്നാലെ ഭൂട്ടാന്‍, മാലിദീപ് എന്നിവിടങ്ങളിലും റൂപേ സേവനം അവതരിപ്പിച്ചിരുന്നു. ഭൂട്ടാന്‍, സിങ്കപ്പുര്‍, യുഎഇ എന്നിവിടങ്ങളില്‍ യുപിഐ സേവനങ്ങളും ലഭ്യമാണ്.

സന്ദര്‍ശനത്തിനിടെ മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ വി.മുരളീധരന്‍ അനാച്ഛാദനം ചെയ്യും.

 

 

Back to top button
error: