CrimeNEWS

മോഷണകുറ്റം ആരോപിച്ച് വൈദികന്‍ 15കാരനെ തല്ലിച്ചതച്ചു; ഭയന്നോടിയ വിദ്യാര്‍ഥി സമീപത്തെ വീട്ടില്‍ അഭയംതേടിയതോടെ സംഭവം പുറത്തറഞ്ഞു

ഒല്ലൂര്‍: മോഷണകുറ്റം ആരോപിച്ച് അനാഥാലയത്തിലെ 15കാരനെ വൈദികന്‍ തല്ലിച്ചതച്ചു. തൃശ്ശൂര്‍ ദിവ്യ ഹൃദയാശ്രമത്തിലെ ഫാ. സുശീലാണ് പതിനഞ്ചുകാരനെ മര്‍ദിച്ചത്. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് പീച്ചി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വൈദികന്‍ മര്‍ദ്ദനമേറ്റത്. സ്‌കൂള്‍ ബസ്സിലെ ആയയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഫാദര്‍ സുശീല്‍ പതിനഞ്ചുകാരനെ മര്‍ദ്ദിച്ചത്.

തല്ലുകൊണ്ട് പേടിച്ച് അനാഥാലയത്തിന് പുറത്തേക്ക് ഓടിയ കുട്ടി അടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് വൈദികന്റെ ക്രൂര മര്‍ദ്ദനം പുറത്തുവന്നത്. പരിക്കേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈ കാലുകളില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ട്.

Signature-ad

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഒല്ലൂര്‍ പൊലീസ് ഫാദര്‍ സുശീലിനെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തു. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് 2018 മുതല്‍ പീച്ചിയിലെ ദിവ്യ അനാഥാലയത്തിലാണ് വിദ്യാര്‍ത്ഥി താമസിക്കുന്നത്.

 

Back to top button
error: