പത്തനംതിട്ട :മലയോര മേഖലയി ലുള്ളവര്‍ക്ക് രാത്രിയാത്രാ സൗകര്യം ഉറപ്പാക്കി കെഎസ്ആർടിസി.
ദേശീയപാത, എംസി റോഡ് വഴിയുള്ള പതിവ് റൂട്ടില്‍ നിന്നു മാറി പുനലൂര്‍-പത്തനംതിട്ട -പാലാ റൂട്ടുകൂടി ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെഎസ്ആർടിസി മാറ്റിയതോടെയാണ് പത്തനാപുരം, റാന്നി, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ മേഖലയിലുള്ളവര്‍ക്ക് രാത്രിയാത്രാ സൗകര്യം ഉറപ്പായത്.
നേരത്തെ ഈ റൂട്ടില്‍ തിരുവനന്തപുരം – ഗുരുവായൂര്‍ രാത്രികാല സര്‍വീസ് ആരംഭിച്ചിരുന്നു. ഇതു വിജയിച്ചതോടെയാണ് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുവാന്‍ കെഎസ്ആർടിസി തീരുമാനിച്ചത്.
ഇതിന് പിന്നാലെ തിരുവനന്തപുരം – പുനലൂര്‍ – പത്തനംതിട്ട – എരുമേലി – പാലാ – തൊടുപുഴ – തൃശൂര്‍ റൂട്ടില്‍ പുതിയൊരു രാത്രികാല സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് കൂടി കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്. റിസര്‍വേഷന്‍ സൗകര്യത്തോടെയാണ് പുതിയ സര്‍വീസ് ക്രമീകരിച്ചിരിക്കുന്ന ത്.
രാത്രി 7.50 ന് തിരുവനന്തപുരത്തു നിന്ന് ആ രംഭിച്ച് പത്തനംതിട്ട വഴി പുലര്‍ച്ചെ ഒന്നിന് പാലായിലും നാലിന് തൃശൂരിലും എത്തും. തിരികെ ഉച്ചയ്ക്ക് 12 – 05 ന് തൃശൂരില്‍ നിന്നു പുറപ്പെട്ട് 3.35ന് പാലായിലും 8.35ന് തിരുവനന്തപുരത്തും എത്തും. തൊടുപുഴ, പാലാ, ഈരാറ്റുപേട്ട, എരുമേലി മേഖലയില്‍ നിന്നു വൈകുന്നേരം റാന്നി, പത്തനംതിട്ട ഭാഗത്തേക്കും നേരിട്ട് യാത്രാ സൗകര്യം ഇതോടെ ലഭ്യമായിരിക്കയാണ്.