NEWS

25 കോടിയുടെ ഭാഗ്യശാലി ഓട്ടോ ഡ്രൈവറായ അനൂപ്; ടിക്കറ്റ് വാങ്ങിയത് കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച്‌

തിരുവനന്തപുരം: കേരളം കാത്തിരുന്ന ഭാഗ്യശാലിയെ കണ്ടെത്തി. 25 കോടിയുടെ ഓണം ബംബർ അടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപിനാണ്.
 ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ സബ് ഏജന്സിയില് നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റിലൂടെയാണ് അനൂപിനെ തേടി 25 കോടിയുടെ സമ്മാനം എത്തിയത്.അതാകട്ടെ കുഞ്ഞിന്റെ പേരിൽ നിക്ഷേപിച്ചിരുന്ന കുടുക്ക പൊട്ടിച്ചുള്ള കാശുകൊണ്ടും!
ശനിയാഴ്ച രാത്രി ഏഴരയ്ക്കു ശേഷമാണ് അനൂപ് ടിക്കറ്റ് എടുത്തത്. ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനര്‍ഹമായ ടിക്കറ്റ് എടുത്തത്. ‘മുന്‍പൊക്കെ ടിക്കറ്റ് എടുത്തിട്ടുണ്ട്. അന്ന് അയ്യായിരം രൂപ ലഭിച്ചിട്ടുണ്ട്. സന്തോഷമുണ്ട്. ഒപ്പം ടെന്‍ഷനും. കാരണം ഇത്രയും വലിയ തുക ആദ്യമായല്ലേ കിട്ടുന്നത്. അതിന്റെ ടെന്‍ഷനാണ് മൊത്തത്തില്‍’- അനൂപ് ചിരിയോടെ പറയുന്നു.
അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: