CrimeNEWS

തമിഴ് യുവനടി ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍

ചെന്നൈ: തമിഴ് യുവനടി ദീപ (29) യെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ അപാര്‍ട്‌മെന്റിലാണ് ഇന്ന് ഉച്ചയ്ക്ക് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

നിരവധി ടെലിവിഷന്‍ ഷോകളിലും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പോളിന്‍ ജെസീക്കയെന്നാണ്് യഥാര്‍ത്ഥ പേര്. ചെന്നൈ വിരുഗമ്പാക്കത്തെ സ്വകാര്യ അപാര്‍ട്ടമെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് സുഹൃത്തിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സുഹൃത്ത് ഫ്‌ളാറ്റില്‍ എത്തിയപ്പോഴായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Back to top button
error: