NEWS

നായ്ക്കളെ വളര്‍ത്തുന്നവർ ശ്രദ്ധിക്കേണ്ടത്

നായ്ക്കളെ വളര്‍ത്തുന്നവർ ശ്രദ്ധിക്കുക.പഞ്ചായത്തീരാജ് ആക്‌ട് പ്രകാരം നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് വാങ്ങണം. നിയമം ലംഘിച്ചാല്‍ 250 രൂപ പിഴ ഈടാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് ലൈസന്‍സ് വാങ്ങേണ്ടത്. 15 രൂപയാണ് ഫീസ്. മൃഗാശുപത്രികളില്‍ നിന്ന് ലഭിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാണിച്ചാല്‍ ലൈസന്‍സ് ലഭിക്കും.

മിക്ക വീടുകളിലും നാടന്‍ ഇനങ്ങള്‍ തൊട്ട് മുന്തിയ ഇനം നായ്ക്കളെ വളര്‍ത്തുന്നു. ഇവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് മാത്രമല്ല, ഈ നായകളെ തുറന്നുവിടുന്നതും പതിവാണ്.

 

 

കേരളത്തിലെ വീടുകളില്‍ മാത്രം ഒമ്ബത് ലക്ഷത്തോളം നായ്ക്കളെ വളര്‍ത്തുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്.ഇതില്‍ ഒരു ശതമാനം നായകള്‍ക്ക് പോലും ലൈസന്‍സ് ഇല്ല. നായ്ക്കള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ 45 രൂപ മാത്രമേ ചെലവാകൂ. എല്ലാ സര്‍ക്കാര്‍ മൃഗാശുപത്രികളിലും വാക്ലിന്‍ സൗജന്യമായി ലഭിക്കും. ഒപി ടിക്കറ്റിനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനും 30 രൂപയാണ് ഫീസ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് ലൈസന്‍സ് വാങ്ങേണ്ടത്.ഇതിന് 15 രൂപയാണ് ഫീസ്.

Back to top button
error: