സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ പരിശോധന ഇന്ന് മുതൽ. തിരുവനന്തപുരം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ആദ്യ ദിനത്തിൽ പരിശോധന ആരംഭിക്കുക. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാവും പരിശോധന.
മുഖ്യമന്ത്രിയുടെ നിർദേശത്തിൻറെ അടിസ്ഥാനത്തിലാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ പരിശോധന നടത്തുന്നത്. നാല് ഐഎഎസ് ഉദ്യോഗസ്ഥർ, എട്ട് ചീഫ് എൻജിനീയർമാർ, സൂപ്രണ്ടിങ് എൻജിനീയർമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുക.