NEWS

പിതാവിനെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം വീട്ടില്‍ അതിക്രമിച്ചുകയറി ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു;57 കാരന് കഠിന തടവും പിഴയും

തിരുവനന്തപുരം:പിതാവിനെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം വീട്ടില്‍ അതിക്രമിച്ചുകയറി ഒമ്ബതു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 57 കാരന് 34 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും വിധിച്ച്‌ കോടതി.
 

തിരുവനന്തപുരം ആറ്റിങ്ങലില്‍ ആണ് സംഭവം. വെയിലൂര്‍ സ്വദേശി സതീശനെ(57)യാണ് ശിക്ഷിച്ചത്. 2012 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു വന്ന കുട്ടിയെ വീട്ടില്‍ വെച്ചായിരുന്നു ഇയാള്‍ പീഡനത്തിനിരയാക്കിയത്.

ഇരയുടെ പിതാവിനൊപ്പം മദ്യപിച്ച്‌ അയാളെ അബോധാവസ്ഥയിലാക്കിയശേഷം സഹോദരനെ മിഠായി വാങ്ങാന്‍ അയച്ച്‌ കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്. ബഹളം കേട്ട് പിതാവ് എഴുന്നേറ്റപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ പറയുന്നു.

ആറ്റിങ്ങല്‍ അതിവേഗകോടതി (പോക്‌സോ) ജഡ്ജ് ടി പി പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: