Month: September 2022

  • Crime

    മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ലോക്കല്‍ സെക്രട്ടറിക്ക് ലൈഫ് പദ്ധതി പ്രകാരം വീട്; സിപിഎമ്മിനുള്ളിലും അമര്‍ഷം

    മണ്ണാര്‍ക്കാട്: മാനദണ്ഡങ്ങൾ അട്ടിമറിച്ച് സിപിഎം നേതാവിന് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ച് മണ്ണാർക്കാട് നഗരസഭ. കൺസ്യൂമർ ഫെഡിൽ സ്റ്റോർ മാനേജറും സിപിഎം ലോക്കൽ സെക്രട്ടറിയുമായ ജയരാജിനാണ് മണ്ണാർക്കാട് നഗരസഭ ചട്ടങ്ങൾ മറികടന്ന് വീട് അനുവദിച്ചത്. നഗരസഭാ പരിധിയിൽ 500 ലേറെ നിർധന കുടുംബങ്ങൾ വീടിനായി കാത്തിരിക്കുമ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥന് രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിൽ നഗരസഭ വീട് അനുവദിച്ചത്. നടപടിക്കെതിര സിപിഎമ്മിനുള്ളിലും പ്രതിഷേധം ഉയർന്നു കഴിഞ്ഞു. സി പി എം ബ്രാഞ്ച് അംഗമടക്കം പാര്‍ട്ടി വിട്ട് പരാതിയുമായി രംഗത്തെത്തിയിരുന്നു. സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് പെൻഷൻ പറ്റുന്ന വർ അംഗങ്ങളുള്ള കുടുംബമോ ലൈഫ് പദ്ധതി വഴി വീട് ലഭിക്കുന്നതിന് അർഹരല്ല. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കൂടാനും പാടില്ല. അതായത് തീർത്തും ദരിദ്രരായ ഭവന രഹിതർക്കാണ് ലൈഫ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് മണ്ണാർക്കാട് സി പി എം ലോക്കല്‍…

    Read More »
  • LIFE

    ‘തിരുച്ചിദ്രമ്പലം’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

    തമിഴകം ഒന്നടങ്കം ഏറ്റെടുത്ത് വൻ വിജയമാക്കി മാറ്റിയ ചിത്രമാണ് ‘തിരുച്ചിദ്രമ്പലം’. ധനുഷ് നായകനായ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചിരുന്നു. 100 കോടി ക്ലബില്‍ ഇടംനേടുകയും ചെയ്‍തു. തിയറ്ററില്‍ ആളെക്കൂട്ടി പ്രദര്‍ശനം തുടരുമ്പോള്‍ ‘തിരുച്ചിദ്രമ്പല’ത്തിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്. The most anticipated #Thiruchitrambalam streaming worldwide from Sept 23rd only on #SunNXT! Watch it in 4K and Dolby Atmos!#ThiruchitrambalamOnSunNXT@dhanushkraja @anirudhofficial #Bharathiraja @JoinPrakashRaj @MithranRJawahar @priya_Bshankar #NithyaMenen #RaashiiKhanna pic.twitter.com/pGUNchjN9j — SUN NXT (@sunnxt) September 19, 2022 സണ്‍ എൻഎക്സ്ടിയിലാണ് ‘തിരുച്ചിദ്രമ്പലം’ സ്‍ട്രീം ചെയ്യുക. സെപ്റ്റംബര്‍ 23 മുതലാണ് മിത്രൻ ജവഹര്‍ സംവിധാനം ചെയ്‍ത ചിത്രം ലോകമെമ്പാടുമായി ഓണ്‍ലൈനില്‍ ലഭ്യമാകുക. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. ‘പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിച്ചു. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസാണ് വിതരണം.…

    Read More »
  • Crime

    ദേവസ്വം ബോർഡിന്‍റെ പേരില്‍ തൊഴിൽ തട്ടിപ്പ്; പ്രതിയെ സഹായിച്ച മൂന്ന് ഗ്രേഡ് എസ്ഐമാര്‍ക്ക് സസ്പെൻഷന്‍

    തിരുവനന്തപുരം: ദേവസ്വം ബോർഡിന്‍റെ പേരില്‍ തൊഴിൽ തട്ടിപ്പ് സംഘത്തെ സഹായിച്ച മൂന്ന് ഗ്രേഡ് എസ്ഐമാരെ സസ്പെൻഡ് ചെയ്തു. വർഗീസ്, ഗോപാലകൃഷ്ണൻ, ഹക്കീം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മാവേലിക്കര സ്റ്റേഷനിലെ എസ് ഐമാരാണ് മൂന്നുപേരും. തട്ടിപ്പ് കേസിലെ ഒന്നാം പ്രതി വിനീഷിന് പൊലീസ് ഉദ്യോഗസ്ഥര്‍ കേസിലെ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടത്തൽ. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ നിയമ ഉത്തരവ് നൽകി സംസ്ഥാനത്ത് നടന്നത് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. തൊഴിൽ തട്ടിപ്പിലെ മുഖ്യപ്രതി വിനീഷിനെ സഹായിക്കാൻ പൊലീസുകാരും കൂട്ടുനിന്നെന്നാണ് സ്പെഷ്യ‌ൽ ബ്രാഞ്ച് കണ്ടത്തിയത്. മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിട്ടും പ്രതികളെ പിടികൂടുന്നതിൽ പൊലീസിന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ചയാണെന്നും ദേവസ്വം റിക്രൂട്ട്മെൻ്റ് ചെയർമാൻ അഡ്വ. രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. വിവാദമായതിന് പിന്നാലെ അന്വേഷണത്തിന് എറണാകുളം റെയ്ഞ്ച് ഡിഐജിയെ ഡിജിപി ചുമതലപ്പെടുത്തുകയായിരുന്നു. വൻ തട്ടിപ്പാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ രേഖകള്‍ ഉപയോഗിച്ച് നടന്നത്. വൈക്കം ക്ഷേത്രകലാപീഠത്തിൽ ക്ല‍ർക്ക് തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്മെൻറിന്റെ നിയമന…

    Read More »
  • Kerala

    സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി. കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ വ്യവസായി

    മുംബൈ: പാലാ എംഎൽഎ മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന് മുംബൈ വ്യവസായി ദിനേശ് മേനോൻ. മുംബൈ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി മുഴക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ കോടതിയിൽ എത്തിയപ്പോഴാണ് മാണി സി കാപ്പന് ഭീഷണിപ്പെടുത്തിയത് എന്നാണ് പരാതിക്കാരൻ പറയുന്നത്. കോടതി പിരിഞ്ഞതിന് പിന്നാലെ വരാന്തയിൽ വച്ച് കേസ് വേഗം സെറ്റിൽ ചെയ്തില്ലെങ്കിൽ നാട്ടിൽ എത്തിയാൽ തട്ടിക്കളയും എന്ന് മാണി സി കാപ്പൻ പറഞ്ഞു. സഭവത്തില്‍ മുംബൈ പൊലീസിൽ പരാതി നൽകുമെന്നും ദിനേശ് മേനോൻ പ്രതികരിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ കേസില്‍ പാലാ എം എല്‍ എ മാണി സി കാപ്പന് സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. മുംബൈ വ്യവസായിയായ ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് മാണി സി കാപ്പന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മാണി സി കാപ്പന്  3.25 കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്റെ…

    Read More »
  • Kerala

    സാക്ഷരതാ രംഗത്തെ നേട്ടം ഉന്നതവിദ്യാഭ്യാസരംഗത്ത് കൈവരിക്കാൻ കേരളത്തിനായില്ല: സുപ്രീംകോടതി

    ദില്ലി: സാക്ഷരതയിൽ കൈവരിച്ച നേട്ടം ഉന്നതവിദ്യാഭ്യാസത്തിൽ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. സാക്ഷരത ഉറപ്പാക്കുന്നതിൽ കേരളത്തിൽ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. സെറ്റ് പരീക്ഷയ്ക്കുള്ള മാനദണ്ഡങ്ങൾക്കെതിരെ എൻഎസ്എസ് നല്കിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണംം. വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് പരീക്ഷ പാസാക്കാൻ വ്യത്യസ്ത മാർക്ക് നിശ്ചയിച്ചതിനെതിരെയാണ് എൻഎസ്എസ് ഹർജി നല്കി നല്കിയത്. പൊതു, സംവരണ വിഭാഗങ്ങളിലുള്ളവർക്ക് വ്യത്യസ്ത മാർക്ക് നിശ്ചയിച്ചത് ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. രണ്ടായിരത്തി പതിനെട്ടിലെ വിഷയമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. ജസ്റ്റിസുമാരായ അബ്ദുൾ നസീർ, എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ഹർജി പരിഗണിച്ചത്.

    Read More »
  • Local

    നായ്ക്കളെ കണ്ട് ഭയന്നോടിയ പശു സ്‌കൂട്ടറില്‍ ഇടിച്ചുമറിഞ്ഞ് യാത്രക്കാരന്റെ കാലൊടിഞ്ഞു

    കാസര്‍ഗോഡ്: തെരുവ് നായകളെ കണ്ട് ഭയന്നോടിയ പശു സ്‌കൂട്ടറില്‍ ഇടിച്ച് മറിഞ്ഞ് യാത്രക്കാരനായ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ കാലൊടിഞ്ഞു. പെര്‍ള വിമല്‍ കോംപ്ലക്‌സിലെ താമസക്കാരനും കാസര്‍ഗോഡ് ഡിപ്പോയിലെ കണ്ടക്ടറുമായ സദാശിവ നായകി (53)നാണ് പരുക്കേറ്റത്. പെര്‍ളയില്‍ നിന്ന് സ്‌കൂട്ടറില്‍ കാസര്‍ഗോട്ടേക്കു പോകുന്നതിനിടെ ഉക്കിനടുക്ക മെഡിക്കല്‍ കോളജ് റോഡിലെ ബഡുത്തടുക്ക യില്‍ ഇന്നലെ രാവിലെ അഞ്ചരയോടെയാണ് സംഭവം. തെരുവ് നായ്ക്കൂട്ടം പശുക്കളെ ഓടിച്ചു വരികയായിരുന്നു. നായ്ക്കളുടെ അക്രമം ഭയന്ന് റോഡിനു കുറുകെ ഓടിയ പശു സ്‌കൂട്ടറിലിടിക്കു കയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ സദാശിവ നായക്കിന്റെ ദേഹത്ത് സ്‌കൂട്ടറും വീണു. അതിരാവിലെ ആയതിനാല്‍ റോഡില്‍ വേറെ വാഹനമോ സഹായത്തിന് ആളുകളെയോ കിട്ടാത്തതിനാല്‍ വേദന സഹിച്ച് അതേ സ്‌കൂട്ടറില്‍ കിലോമീറ്റര്‍ താണ്ടി കാസര്‍കോട് ഡിപ്പോയിലേക്ക് എത്തുകയായിരുന്നു. ഡിപ്പോയിലേക്ക് എത്തുമ്പോഴേക്കും വലതുകാല്‍ നീരു വന്നിരുന്നു. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. എക്‌സറേ എടുത്തപ്പോള്‍ ക്ഷതം സംഭവിച്ചതായി കണ്ടെത്തി. എല്ലുരോഗ വിദഗ്ധന്‍ ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍…

    Read More »
  • Crime

    വിദേശത്തുനിന്നെത്തിയ ഭര്‍ത്താവ് ഭാര്യയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

    കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ചടയമംഗലത്താണ് സംഭവം. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള (24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തുനിന്ന് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് കുവൈത്തില്‍നിന്ന് വീട്ടിലെത്തിയത്. വീട്ടില്‍ ആളനക്കം ഉണ്ടായിരുന്നില്ല. വീടിനകത്തേക്ക് കയറിയപ്പോള്‍ കിടപ്പുമുറി അടച്ച നിലയിലാണ് കാണപ്പെട്ടത്. തുടര്‍ന്ന് മുറി തുറന്നപ്പോള്‍ ലക്ഷ്മി തൂങ്ങി മരിച്ച നിലയിലായിരുന്നു. യുവതിയുടെ അമ്മയെ അടക്കം വിളിച്ചു വരുത്തിയ ശേഷമാണ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചത്. സംഭവത്തില്‍ ചടയമംഗലം പോലീസ് അന്വേഷണം നടത്തി വരികയാണ്.    

    Read More »
  • Crime

    സോളാർ പീഡന കേസ്: ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു

    തിരുവനന്തപുരം: സോളാർ പീഡന കേസില്‍ ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സിബിഐ ഓഫീസിൽ ഇന്നലെ രാവിലെയായിരുന്നു ചോദ്യം ചെയ്യൽ. 2013 ൽ മാസ്കറ്റ് ഹോട്ടലിൽ വച്ച് പീഡിപിച്ചുവെന്നാണ് സോളാർ കേസിലെ പ്രതിയുടെ പരാതി. സോളാർ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടത്. കേസുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍, അടൂർ പ്രകാശ് എംപി, മുൻ മന്ത്രി എ പി അനിൽകുമാർ, ഹൈബി ഈഡൻ അടക്കമുള്ള നേതാക്കളെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. അടൂർ പ്രകാശിനെ ദില്ലയിലും, അനിൽകുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്തത്. സോളാർ തട്ടിപ്പ് കേസിലെ പ്രതി നൽകിയ പരാതിയിൽ ഇവർക്കെതിരെ ബലാൽസംഗത്തിന് കേസെടുത്തിരുന്നു. സോളാ‍ർ പദ്ധതിക്ക് സഹായം വാദ്ഗാനം ചെയ്ത് മന്ത്രിമന്ദിരങ്ങളിലും അതിഥി മന്ദിരങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. അതേസമയം, പീഡന കേസിൽ ഹൈബി ഈഡൻ എംപിക്ക് സിബിഐ…

    Read More »
  • Kerala

    കുടിയന്‍മാര്‍ ജാഗ്രത; ഇന്ന് ഡ്രൈഡേ

    കൊച്ചി: ശ്രീനാരായണ ഗുരു സമാധി ആയ ഇന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും കള്ള് ഷാപ്പുകളും തുറക്കില്ല. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ രസകരമായ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഇതുമൂലം ഇന്ന് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കു കുറയ്ക്കാന്‍ 175 പുതിയ മദ്യശാലകള്‍ കൂടി ആരംഭിക്കണമെന്ന ബെവ്‌കോ എം.ഡി സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ശിപാര്‍ശ പൂര്‍ണമായി അംഗീകരിച്ചാല്‍ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകള്‍ കൂടി വരും.  

    Read More »
  • Movie

    ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി ഗുജറാത്തി സിനിമ ‘ചെല്ലോ ഷോ’

    ന്യൂഡല്‍ഹി: ഓസ്‌കാറിനുളള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഗുജറാത്തി സിനിമ ‘ചെല്ലോ ഷോ’ തെരഞ്ഞെടുത്തു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. പാന്‍ നളിന്‍ സംവിധാനം ചെയ്ത ‘ചെല്ലോ ഷോ’ അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബര്‍ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് പ്രഖ്യാപനം. ശ്യാം സിന്‍ഹ റോയ്, കശ്മീര്‍ ഫയല്‍സ്, ആര്‍.ആര്‍.ആര്‍, മലയന്‍കുഞ്ഞ് എന്നീ സിനിമകളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്‌കറിലേക്ക് എത്തുന്നത്. ഭവിന്‍ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെന്‍ റാവല്‍, പരേഷ് മേത്ത തുടങ്ങിയരാണ് ചെല്ലോ ഷോയിലെ അഭിനേതാക്കള്‍. സിദ്ധാര്‍ത്ഥ് റോയ് കപൂറിന്റെ ബാനറില്‍ റോയ് കപൂര്‍ ഫിലിംസ് ആണ് അവതരിപ്പിക്കുന്നത്. സംവിധായകന്റെ സ്വന്തം ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണ് ചെല്ലോ ഷോ. ഒമ്പത് വയസുകാരനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്.  

    Read More »
Back to top button
error: