NEWS

തൈലം വില്‍ക്കാനെന്നപേരില്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ 

കോട്ടയം: മര്‍മതൈലം വില്‍ക്കാനെന്നപേരില്‍ വീട്ടിലെത്തി വീട്ടില്‍ തനിച്ചായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹനെ (28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീടുകള്‍ കയറി മര്‍മതൈലം വില്‍ക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ചിങ്ങവനത്തെത്തിയ ഇയാള്‍ തൈലം വില്പനയ്‌ക്കെന്ന പേരില്‍ വീടുകള്‍ കയറുന്നതിനിടെ തൈലം പുരട്ടാനെന്ന പേരില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥിനി ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന്, വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

ചങ്ങനാശ്ശരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Back to top button
error: