NEWS

സൗദിയിലെ തുറൈഫില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മലയാളിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

റിയാദ്: സൗദിയിലെ തുറൈഫില്‍ തൊഴിലാളികളുമായി സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ മലയാളിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.

തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരന്‍ നായര്‍(50) ആണ് മരിച്ച മലയാളി. മരിച്ച മറ്റ് രണ്ടു പേരും ഇന്ത്യക്കാരാണ്. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് ആണ് സംഭവം.

തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പുറപ്പെട്ട ബസിന്റെ പുറകില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. തുറൈഫില്‍ നിന്ന് അറാറിലേക്ക് പോകുന്ന ഹൈവേയില്‍ വെച്ചായിരുന്നു അപകടം. രണ്ടു പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നാണ് വിവരം. അപകടത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്.

 

 

മരിച്ച ചന്ദ്രശേഖരന്‍ നായരുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Back to top button
error: