NEWS

കുവൈത്ത്-തിരുവനന്തപുരം റൂട്ടില്‍ ജസീറ എയര്‍വേസ് പുതിയ സര്‍വിസ് ആരംഭിക്കുന്നു

തിരുവനന്തപുരം :കുവൈത്ത്-തിരുവനന്തപുരം റൂട്ടില്‍ ജസീറ എയര്‍വേസ് പുതിയ സര്‍വിസ് ആരംഭിക്കുന്നു.
ആഴ്ചയില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലായി രണ്ട് സര്‍വിസുകളാണുണ്ടാകുക.ഒക്ടോബര്‍ 30 മുതല്‍ സര്‍വിസ് ആരംഭിക്കും.
 കുവൈത്തില്‍നിന്ന് വൈകീട്ട് 6.25ന് പുറപ്പെട്ട് തിരുവനന്തപുരത്ത് അടുത്ത ദിവസം വെളുപ്പിന് 2.05 ന് എത്തും. തിരുവനന്തപുരത്തുനിന്ന് വെളുപ്പിന് 2.50ന് പുറപ്പെട്ട് കുവൈത്തില്‍ 5.55ന് എത്തും. ബംഗളൂരുവിലേക്കും വ്യാഴം, ശനി എന്നിങ്ങനെ രണ്ട് ഷെഡ്യൂള്‍ ആരംഭിക്കുന്നുണ്ട്. നിലവില്‍ തിരുവനന്തപുരത്തേക്കും ബംഗളൂരുവിലേക്കും നേരിട്ട് കുവൈത്ത് എയര്‍വേസും സര്‍വിസ് നടത്തുന്നുണ്ട്.

Back to top button
error: