കൊച്ചി :ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക്.
സെപ്റ്റംബര്‍ 23നാണ് രാഹുല്‍ ഗാന്ധി ഡൽഹിയിലേക്ക് പോകുന്നത്.കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വന്നതോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വേണ്ടിയാണെന്നാണ് വിവരം.
അതേസമയം രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് പോകുന്നതായി തനിക്ക് അറിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.പോകുന്നുണ്ടെങ്കില്‍ അമ്മയെ കാണാനാകുമെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ അത്തരം തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല.രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയല്ല.അദ്ദേഹം കാമരാജ് മാതൃകയെയും ഒരു സമവായ സ്ഥാര്‍ഥിയെയുമാണ് അനുകൂലിക്കുന്നത്.എന്നാല്‍ സമവായമില്ലെങ്കില്‍ സ്വതന്ത്രവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പാണ് പോംവഴിയെന്നും ജയറാം രമേശ് കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയല്ലെന്നും ആരൊക്കെ മത്സരിക്കുന്നുണ്ടെന്ന് അറിയില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്ഥാനാര്‍ഥിയാകും എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.