എറണാകുളം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ബാനറില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ടതില്‍ നടപടി.
ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡണ്ട് സുരേഷിനെയാണ് സംഭവത്തിൽ സസ്‌പെന്‍ഡ് ചെയ്‌തത്. സംഭവം വിവാദമായതോടെയാണ് കോണ്‍ഗ്രസ് നടപടി.
ആര്‍.എസ്.എസ് നേതാവ് സവര്‍ക്കറിന്‍റെ ഫോട്ടോ കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ ഇടംപിടിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ചെങ്ങമനാട് പഞ്ചായത്തിലെ അത്താണിയിലാണ് പ്രവര്‍ത്തകര്‍ക്ക് അമിളി സംഭവിച്ചത്.
കോണ്‍ഗ്രസിന്‍റെ ബ്ലോക്ക് മെമ്ബറും, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ വ്യക്തിയുടെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.