CrimeNEWS

വീട്ടുജോലിക്കെത്തിച്ച 13 വയസുകാരിക്ക് ക്രൂരമര്‍ദനം; ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരേ കേസ്

കോഴിക്കോട്: വീട്ടുജോലിക്ക് കൊണ്ടുവന്ന ബിഹാര്‍ സ്വദേശിനിയായ 13 വയസുകാരിക്ക് ക്രൂരമര്‍ദനം. കോഴിക്കോട് പന്തീരങ്കാവിലെ ഫ്‌ലാറ്റിലാണ് സംഭവം. ബെല്‍റ്റ് കൊണ്ട് അടിച്ചെന്നും ചട്ടുകം ഉപയോഗിച്ചു പൊളളിച്ചുവെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശികളായ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ മിര്‍സ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കുമെതിരേ പന്തീരങ്കാവ് പോലീസ് കേസ് എടുത്തു.

നാലു മാസമായി കുട്ടിയെ ഫ്‌ളാറ്റില്‍ ജോലിക്കു നിര്‍ത്തിയിരിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നതായി ഫ്‌ളാറ്റിലെ അയല്‍വാസികളാണ് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് അധികൃതരെത്തി പരിശോധിച്ച ശേഷം കുട്ടിയെ വെള്ളിമാടുകുന്നിലെ ബാലികാസദനത്തിലേക്കു മാറ്റി.

Back to top button
error: