NEWS

25 കോടിയുടെ ഓണം ബംബർ; അനൂപ് പറയുന്നത് പച്ചക്കള്ളം: നാട്ടുകാർ

തിരുവനന്തപുരം: കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ 25 കോടി രൂപയുടെ ഇത്തവണത്തെ തിരുവോണം ബംബര്‍ കിട്ടിയത് തിരുവനന്തപുരം സ്വദേശിയായ അനൂപിനായിരുന്നു.

ലോട്ടറി അടിച്ചതോടെ വലിയ സന്തോഷത്തോടെയുള്ള അനൂപിന്റെയും കുടുംബത്തിന്റെയും മുഖമായിരുന്നു മാധ്യമങ്ങളില്‍ കണ്ടത്.

എന്നാല്‍ കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞതോടെ സഹായം അഭ്യര്‍ത്ഥിച്ച്‌ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് വ്യക്തമാക്കി അനൂപ് തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാലിപ്പോഴിതാ മകളുടെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തതെന്ന അനൂപിന്റെ വാദങ്ങളെയടക്കം തള്ളിക്കൊണ്ട് ചില നാട്ടുകാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു നാട്ടുകാരുടെ പ്രതികരണം.

Signature-ad

അത്ര സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബം ഒന്നുമല്ല അനൂപിന്റേത്.കുടുക്ക പൊട്ടിച്ചാണ് ലോട്ടറി വാങ്ങിയത് എന്ന് പറയുന്നതൊക്കെ കള്ളത്തരമാണ്. അത് മാധ്യമങ്ങളെ പറ്റിക്കാന്‍ പറയുന്നതാണ്. അവന്റെ കയ്യില്‍ നല്ല രീതിയില്‍ തന്നെ പൈസയുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇക്കാര്യം പറയുന്നതെന്നും നാട്ടുകാരും പറയുന്നു.

ലോട്ടറിയും മദ്യവും വില്‍ക്കുന്ന സര്‍ക്കാറിനെ കുറ്റം പറഞ്ഞവനാണ് അവന്‍. അത്തരത്തിലുള്ള ഒരാള്‍ക്കാണ് ബംബര്‍ അടിച്ചത്. അത്രയ്ക്ക് അന്തസുണ്ടെങ്കില്‍ അവന്‍ ലോട്ടറി തിരിച്ചുകൊടുക്കട്ടെ. അതാണ് ചെയ്യേണ്ടത്. അല്ലാതെ സഹായം അഭ്യര്‍ത്ഥിക്കാനെത്തുന്നവരെ മോശക്കാരാക്കുകയല്ല വേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.
അവന് കൊടുക്കാൻ മനസ്സില്ലെങ്കിൽ കൊടുക്കേണ്ട.അല്ലാതെ നാട്ടുകാർ പിടിച്ചു പറിക്കാൻ ശ്രമിക്കുന്നു എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്.
ലോട്ടറി അടിക്കുന്നതിന് മുമ്ബായിരുന്നു സംസ്ഥാനത്തെ സാമ്ബത്തിക അവസ്ഥയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് അനൂപ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ബി ജെ പി അനുകൂലിയായ അനൂപ് പാല്‍ക്കുളങ്ങരയിലെ യുവമോര്‍ച്ച ഭാരവാഹിയാണ്. അവൻ ആകെ സഹായിച്ചതും അവന്റെ പാർട്ടിയെ മാത്രമാണ്.5 ലക്ഷം രൂപ കൊടുത്തെന്നാണ് വിവരം.ഇതിന് പിന്നാലെ അനൂപിനെ അഭിനന്ദിച്ചുകൊണ്ട് യുവമോര്‍ച്ച പാല്‍ക്കുളങ്ങളര കമ്മിറ്റി രംഗത്ത് എത്തുകയും ചെയ്തിരുന്നു.
മദ്യവും ലോട്ടറിയും വിറ്റും ട്രാഫിക് ലംഘനത്തിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിച്ചുമാണ് പിണറായി സർക്കാർ കഴിയുന്നതെന്നായിരുന്നു അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.എന്നാല്‍ ലോട്ടറി അടിച്ചതിന് പിന്നാലെ ഈ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായി.
ലോട്ടറിയെ വിമര്‍ശിച്ച്‌ ലോട്ടറി എടുത്ത് സമ്മാനം നേടിയല്ലോ എന്ന പരിഹാസം അന്ന് തന്നെ ചില പ്രൊഫൈലുകളില്‍ നിന്നും അനൂപിന് നേര്‍ക്കുണ്ടായിരുന്നു. അതിന് പിന്നാലെയാണ് വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് വ്യക്തമാക്കി അനൂപും കുടുംബവും രംഗത്ത് എത്തിയത്.

Back to top button
error: