NEWS

നവരാത്രി ആഘോഷങ്ങള്‍ക്ക് കൊല്ലൂരിൽ പോകാം; കേരളത്തിൽ നിന്നുള്ള ട്രെയിൻ, ബസ് സമയങ്ങൾ

കൊല്ലൂരിലെ മൂകാംബിക!! എത്ര പറഞ്ഞാലും വിശേഷിപ്പിച്ചാലും ഒരിക്കലും അവസാനിക്കാത്തത്ര അപദാനങ്ങള്‍ മൂകാംബിക ദേവിയ്ക്കുണ്ട്.
ദേവിയുടെ സന്നിധിയിൽ കുഞ്ഞുങ്ങളുടെ നാവിൽ സരസ്വതി എഴുതുവാൻ എത്തുന്നവര്‍ മുതൽ അക്ഷരം കുറിക്കുവാനും സരസ്വതി മണ്ഡപത്തിൽ അരങ്ങേറ്റം നടത്തുവാനുമെല്ലാം ഓരോ വർഷവും ആയിരക്കണക്കിന് വിശ്വാസികളാണ് കൊല്ലൂരിനെത്തുന്നത്.
എത്ര മനസ്സറിഞ്ഞ് ആഗ്രഹിച്ചാലും കൊല്ലൂരിലെ ദേവി വിളിക്കാതെ അവിടെ എത്തിച്ചേരുവാനാകില്ലെന്നാണ് വിശ്വാസം. മൂകാംബികയുടെ അനുഗ്രഹമുണ്ടെങ്കിൽ മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശ്വാസങ്ങൾക്കു സാക്ഷി ഇവിടെയെത്തിച്ചേരുന്ന ഭക്തലക്ഷങ്ങള്‍ തന്നെയാണ്. ഇവിടെ ദേവിയെ ഒരിക്കലെങ്കിലും തൊഴുതു പ്രാര്‍ത്ഥിക്കുക എന്നത് വിശ്വാസികൾക്ക് ജന്മസാഫല്യം കൂടിയാണ്. നവരാത്രിക്കാലമാണ് ഇവിടുത്തെ പ്രധാന തീർത്ഥാടന സമയം. ഇതാ കേരളത്തിൽ നിന്നും എങ്ങനെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിച്ചേരാമെന്നും ഏതൊക്കെ ബസുകളും ട്രെയിനുകളും ഏതുസമയത്താണ് ലഭ്യമായിട്ടുള്ളതെന്നും വിശദമായി വായിക്കാം.
വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഏറെയുണ്ട് കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്. മലയാളി വിശ്വാസികൾ ഏറ്റവുമധികം എത്തിച്ചേരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തിനു പുറത്തുള്ള ക്ഷേത്രമാണിത്. കേരളത്തിന്‍റെ രക്ഷയ്ക്കായുള്ള നാല് അംബിമാരിൽ ഒരാളാണ് മൂകാംബികയെന്നാണ് മറ്റൊരു വിശ്വാസം. ശങ്കരാചാര്യരാണ് ക്ഷേത്രത്തിൽ ദേവി പ്രതിഷ്ഠ നടത്തിതെന്നാണ് വിശ്വാസമെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്.
സിദ്ധി ക്ഷേത്രങ്ങളിൽ ഒന്നായും കൊല്ലൂർ മൂകാംബികാക്ഷേത്രം അറിയപ്പെടുന്നു. ഭാരതത്തിലെ 108 ശക്തിപീഠ സ്ഥാനങ്ങളില്‍ ഒന്നൂകൂടിയാണ് ഈ ക്ഷേത്രം.വിശ്വാസികൾ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഏറ്റവും പ്രധാന സമയം നവരാത്രിക്കാലമാണ്. ഇവിടുത്തെ നവരാത്രിയും വിജയദശമിയും വിദ്യാരംഭവും ഏറെ സവിശേഷമായാണ് വിശ്വാസികൾ കരുതുന്നത്. ഈ 9 ദിവസങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പൂജകളും ഉണ്ടെങ്കിലും മഹാനവമി ദിവസത്തിലെ പുഷ്പ രഥോത്സവവും വിജയദശമി നാളിലെ വിദ്യാരംഭവുമാണ് പ്രധാനം.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും കെഎസ്ആർടിസി മൂകാംബികയിലേക്ക് നേരിട്ടുള്ള സർവീസുകൾ നടത്തുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേയ്ക്കും തിരിച്ചും കെ എസ് ആർ ടി സി യുടെ പ്രധാന  സർവ്വീസുകൾ ഇവയാണ്.
02.00 pm തിരുവനന്തപുരം – കൊല്ലൂർ സ്കാനിയ എസി സെമി സ്ലീപ്പർ (കൊല്ലം ആലപ്പുഴ വൈറ്റില തൃശ്ശൂർ കാസർഗോഡ് മംഗലാപുരം വഴി)
03.25 pm എറണാകുളം – കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ് (ഗുരുവായൂർ തിരൂർ കോഴിക്കോട് കാസർഗോഡ് മംഗലാപുരം വഴി)
04.00 pm ആലപ്പുഴ – കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ്(വൈറ്റില , തൃശ്ശൂർ കണ്ണൂർ മംഗലാപുരം വഴി)
08.00 pm കൊട്ടാരക്കര- കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ് ( കോട്ടയം കോഴിക്കോട് മംഗലാപുരം വഴി)
കൊല്ലൂരിൽ നിന്നും കേരളത്തിലേക്ക്
 
 
02.15 pm കൊല്ലൂർ- തിരുവനന്തപുരം സ്കാനിയ എസി സെമി സ്ലീപ്പർ(മംഗലാപുരം,കാസർഗോഡ്,തൃശ്ശൂർ,വൈറ്റില,ആലപ്പുഴ,കൊല്ലം)
05:30 pm കൊല്ലൂർ – എറണാകുളംസ്വിഫ്റ്റ് ഡീലക്സ് (മംഗലാപുരം,കാസർഗോഡ്കോഴിക്കോട്,തിരൂർ,ഗുരുവായൂർ)
08.02 pm കൊല്ലൂർ – അലപ്പുഴസ്വിഫ്റ്റ് ഡീലക്സ്(മംഗലാപുരം,കാസർഗോഡ്,തൃശ്ശൂർ,വൈറ്റില )
09.10 pm കൊല്ലൂർ – കൊട്ടാരക്കരസ്വിഫ്റ്റ് ഡീലക്സ് (മംഗലാപുരം,കാസർഗോഡ്കോഴിക്കോട്,കോട്ടയം)
ട്രെയിൻ മാർഗ്ഗം കൊല്ലൂരിലേക്ക്
 
നാല് ട്രെയിനുകളാണ് കേരളത്തിൽ നിന്നും മൂകാംബിക ക്ഷേത്രത്തിന് ഏറ്റവും സമീപത്തുള്ള ബൈന്ദൂർ റോഡ് റെയിൽവേ സ്റ്റേഷൻ (MOOKAMBIKA ROAD – BYNR)വഴി പോകുന്നത്.
നാഗർകോവിൽ – ഗാന്ധിധാം എക്സ്പ്രസ് 16336
 
നാഗർകോവിലിൽ നിന്നും ഗാന്ധിധാം വരെ പോകുന്ന നാഗർകോവിൽ – ഗാന്ധിധാം എക്സ്പ്രസ് 16336 ആണ് ഒരു ട്രെയിൻഉച്ചകഴിഞ്ഞ് 2.45ന് നാഗർകോവിലിൽ നിന്നുമെടുക്കുന്ന ട്രെയിൻ 16:00 മണിക്ക് തിരുവനന്തപുരം സെൻട്രൽ, 17:07ന് കൊല്ലം ജംങ്ഷൻ, 17:43ന് കായംകുളം ജങ്ഷൻ, 18:04ന് ചെങ്ങന്നൂർ, 18:14ന് തിരുവല്ല, 19:02ന് കോട്ടയം, 20:25ന് എറണാകുളം ജംങ്ഷൻ, 20:55ന് ആലുവാ, 21:45ന് തൃശൂർ, 22:40ന് ഷൊർണൂർ, 23:04ന് പട്ടാമ്പി,23:19 ന് കുറ്റിപ്പുറം, 23:33ന് തിരൂർ എന്നീ സ്റ്റേഷനുകളിലെത്തും. രാത്രി 00:04ന് ഫരൂഖ്, 00:17ന് കോഴിക്കോട്, 00:59ന് വടകര, 01:19ന് തലശ്ശേരി, 01:47ന് കണ്ണൂർ, 2.59ന് കാസർകോഡ്, 04:10ന് മംഗലാപുരം ജംങ്ഷൻ, 06:08ന് ഉഡുപ്പി, 06:34ന് കുന്ദാപുര, 07:03ന് ബൈന്ദൂർ എത്തും.
നേത്രാവതി എക്സ്പ്രസ്- 16346
തിരുവനന്തപുരത്തു നിന്നും രാവിലെ 9.15ന് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസ് വർക്കല 9:53, കൊല്ലം 10:22, കായംകുളം 11:08, അമ്പലപ്പുഴ 11:44, ആലപ്പുഴ 11:54, ചേർത്തല 12:17, എറണാകുളം ജംങ്ഷൻ 13:25, ആലുവ 13:53 , തൃശൂർ 14:47 , ഷൊർണൂർ ജംങ്ഷൻ 15:45, തിരൂർ 16:23 , പരപ്പനങ്ങാടി 16:39 , കോഴിക്കോട് 17:12 , വടകര 17:53, തലശ്ശേരി 18:13, കണ്ണൂർ 18:42 , കാഞ്ഞങ്ങാട് 19:48, കാസർകോഡ് 20:08, മംഗലാപുരം 21:30, ഉഡുപ്പി 23:28, 00:30 ന് ബൈന്ദൂർ എത്തും.
കൊച്ചുവേളി-ഭാവ്നഗർ എക്സ്പ്രസ് (19259)
ഉച്ചകഴിഞ്ഞ് 3.45ന് കൊച്ചുവേളിയിൽ നിന്നുമെടുക്കുന്ന കൊച്ചുവേളി-ഭാവ്നഗർ എക്സ്പ്രസ് ട്രെയിൻ , 16:42ന് കൊല്ലം ജംങ്ഷൻ, 17:19ന് കായംകുളം ജങ്ഷൻ, 17:38ന് ചെങ്ങന്നൂർ, 17:49ന് തിരുവല്ല, 18:30ന് കോട്ടയം, 20:15ന് എറണാകുളം ജംങ്ഷൻ, 20:45ന് ആലുവാ, 21:45ന് തൃശൂർ,22:45 ന് ഷൊർണൂർ,23:28ന് തിരൂർ, 00:12ന് കോഴിക്കോട്, 01:13ന് തലശ്ശേരി, 01:37 ന് കണ്ണൂർ, 02:49ന് കാസർകോഡ്, 04:10ന് മംഗലാപുരം, 06:08ന് ഉഡുപ്പി, 07:03ന് ബൈന്ദൂർ എത്തും.
ഓഖാ എക്സ്പ്രസ് ERS OKHA EXP (16338)
എറണാകുളത്തു നിന്നും രാത്രി 20:25ന് പുറപ്പെടുന്ന ഓഖാ എക്സ്പ്രസ് 20:45ന് ആലുവാ, 21:45ന് തൃശൂർ, 22:40ന് ഷൊർണൂർ ജംങ്ഷൻ, 23:04ന് പട്ടാമ്പി, 23:19ന് കുറ്റിപ്പുറം, 23:34ന് തിരൂർ, 23:49ന് പരപ്പനങ്ങാടി, 00:17ന് കോഴിക്കോട്, 00:39 ന് കൊയിലാണ്ടി, 00:59ന് വടകര, 01:19ന് തലശ്ശേരി, 01:47ന് കണ്ണൂർ, 02:14 ന് പയ്യന്നൂര്‍, 02:39ന് കാഞ്ഞങ്ങാട്, 02:59ന് കാസർകോഡ്, 04:10 ന് മംഗലാപുരം ജംങ്ഷൻ, 06:08ന് ഉഡുപ്പി, 06:34ന് കുന്ദാപുര, 07:03ന് ബൈന്ദൂര്‍ എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം.

Back to top button
error: