NEWS

മരണത്തിന് പിന്നിൽ രണ്ട് സ്ത്രീകൾ; കുറിപ്പ് എഴുതി വെച്ച ശേഷം മഠാധിപതി ആത്മഹത്യ ചെയ്തു

ബംഗലൂരു: മഠാധിപതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . മഡിവാളേശ്വര മഠാധിപതിയായ സ്വാമി ബസവ സിദ്ദലിംഗയെയാണ്(28) മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. പതിവായി രാവിലെ പുറത്തേയ്ക്ക് വരാറുള്ള മഠാധിപതിയെ കാണാതെ വന്നതോടെ, വിശ്വാസികള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പൊലീസ് പറയുന്നു.

തന്റെ മരണത്തിന് ഉത്തരവാദികള്‍ രണ്ടു സ്ത്രീകളാണെന്ന് കുറിപ്പില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. ഇരുസ്ത്രീകള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പ്രദേശത്തെ പ്രമുഖ ലിംഗായത്ത് മഠമാണ് മഡിവാളേശ്വര്‍.

Signature-ad

 

 

മഠാധിപതിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: