പാലക്കാട് ശക്തമായ ഇടി മിന്നലില്‍ വീട് തകര്‍ന്നു. തച്ചനാട്ടുകര പട്ടിശ്ശേരി വീട്ടില്‍ സൈയ്താലി മുസ്‌ലിയാരുടെ വീടാണ് തകര്‍ന്നത്.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ ഭിത്തികള്‍ വിണ്ടുകീറുകയും ജനലുകളും വാതിലുകളും തകരുകയും ചെയ്തു. വീട്ടിലെ വൈദ്യുതി ലൈനുകള്‍ എല്ലാം കത്തിയ നിലയിലാണ്.
ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വീടിനു സമീപത്തുള്ള റബ്ബര്‍ മരങ്ങളും കത്തിനശിച്ചു..തച്ചനാട്ടുകര പഞ്ചായത്ത് അധികൃതരും വില്ലേജ് അധികൃതരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.