ദിവസവും ഒരേ ഭക്ഷണം മാത്രം കഴിക്കുന്നത് ആരോഗ്യത്തെ തകിടം മറിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.
വിവിധയിനം മാക്രോ-മൈക്രോ ന്യൂട്രിയന്റുകള്‍ ശരീരത്തിനാവശ്യമാണ്. അതുകൊണ്ട്, പലതരം ഭക്ഷണങ്ങള്‍ കഴിക്കണം. പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും പല നിറത്തിലുളളത് കഴിക്കണമെന്നാണ് പോഷകാഹാര വിദഗ്ധരുടെ നിര്‍ദ്ദേശം.
വ്യത്യസ്തയിനം ഭക്ഷണങ്ങളില്‍ നിന്നുള്ള പോഷകങ്ങള്‍ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും.ഇത് അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.
അതുപോലെ തന്നെ, ദഹനം നല്ല രീതിയില്‍ നടക്കാന്‍ വ്യത്യസ്തയിനം ഭക്ഷണങ്ങള്‍ കഴിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കുക വഴി നാരുകളും പ്രീബയോട്ടിക്കുകളും ലഭിക്കുകയും ഉദരത്തിന്റെ ആരോഗ്യത്തിന് അത് സഹായിക്കുകയും ചെയ്യും. വ്യത്യസ്തയിനം ഭക്ഷണം ശരീര ഭാരം കൂടാതിരിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.