Month: September 2022
-
Kerala
മുഖ്യമന്ത്രിയുടെ വിമർശനം; പ്രതിഷേധമറിയിച്ച് ലത്തീൻ അതിരൂപത
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനത്തില്‍ പ്രതിഷേധമറിയിച്ച് ലത്തീന്‍ അതിരൂപത. വിഴിഞ്ഞ സമരത്തെ തുടര്‍ന്ന് മന്ത്രിസഭാ ഉപസമിതിയുമായുള്ള ചര്‍ച്ചയിലാണ് മന്ത്രിമാരെ പ്രതിഷേധം അറിയിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ലത്തീന്‍ അതിരൂപതക്കെതിരെ പിണറായി വിജയന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിന് ഈ സ്ഥാനത്ത് ഇരുന്ന് താൻ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് എല്ലാമെന്ന്. സർക്കാരിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ.നല്ല ഉദേശമുള്ളൂ എങ്കിലും ചിലർ എതിർക്കും. എതിർക്കുന്നത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തൊക്കെ ചെയ്യാനാവുമോ അത് ചെയ്യും. ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോൾ പറ്റിക്കൽ ആണെന്ന സന്ദേശം ഒരാൾ പ്രചരിപ്പിച്ചു . ആരും ആ ചടങ്ങിൽ പങ്കെടുക്കരുത് എന്ന് പ്രചരിപ്പിച്ചു. വൻ ചതി എന്ന് ചിലർ പ്രചരിപ്പിച്ചു. ചതി ശീലമുള്ളവർക്കെ അത് പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ടയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾ ക്യാമ്പുകളിൽ കഴിയേണ്ടവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
Read More » -
NEWS
സൗദി അറേബ്യയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ നിരക്കിളവ് ഇല്ലാതാകും; പൊതുഗതാഗത നിരക്ക് പരിഷ്‌കരിക്കുന്നു
റിയാദ്: സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്ക് പരിഷ്കരിക്കുന്നു. നിരക്ക് ഭേദഗതി ചെയ്യുന്നതിന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ അനുമതി നൽകി. ബസ് യാത്രകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതും ഫെയർ സ്റ്റേജുകൾ പുതുക്കി നിശ്ചയിക്കുന്നതുമുൾപ്പെടെ നിരവധി പരിഷ്കരണങ്ങൾ ഉൽപ്പെടുത്തിയാണ് നിയമം പരിഷ്കരിക്കുന്നത്. വിദ്യാർഥികൾക്കുള്ള യാത്രാ നിരക്കിളവ് പൂർണമായും ഇല്ലാതാകും. പകരം രണ്ട് വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭ്യമാക്കും. നിരക്ക് പുതുക്കുന്നതിന് പൊതുഗതാഗത അതോറിറ്റികളും ഓപറേറ്റർമാരുമടങ്ങുന്ന സമിതിയും സമഗ്രമായ നിർദേശങ്ങൾ ഉൾപ്പെടുത്തി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം. ഗതാഗത മന്ത്രി ഉൾപ്പെടുന്ന മന്ത്രാലയ സമിതി റിപ്പോർട്ട് അവലോകനം ചെയ്ത് അനുമതി ലഭ്യമാക്കുന്നതോടെ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
Read More » -
Crime
‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാറി’ല്‍ പങ്കാളിയായ വിമുക്തഭടനെ തല്ലിച്ചതച്ച് ഡി.വൈ.എഫ്.ഐ.
കോഴിക്കോട്: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ച കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍, 1984 ലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ പങ്കാളിയായ വിമുക്തഭടന്‍. പുന്നശ്ശേരി കട്ടയാട്ട് ദിനേശന്‍ (61) ആണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. 17 വര്‍ഷം സൈനിക സേവനം നടത്തിയ ദിനേശന്‍, 11 വര്‍ഷമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ വിഭാഗം ജീവനക്കാരനാണ്. കോട്ടൂളി മാടക്കുനിത്താഴം സ്വദേശിയായ ദിനേശനും ഭാര്യയും രണ്ടു പെണ്‍മക്കളും 7 വര്‍ഷം മുന്‍പാണ് പുന്നശ്ശേരിയില്‍ താമസമാക്കിയത്. ഒട്ടേറെ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലൂടെയാണ് കുടുംബം കടന്നു പോകുന്നത്. നിയമപരമായ എല്ലാ പരിരക്ഷയും വിമുക്ത ഭടന്‍മാരുടെ സംഘടന ലഭ്യമാക്കുമെന്ന് ദിനേശന്‍ പറഞ്ഞു. കഴിഞ്ഞ 31ന് രാവിലെയാണ് ദിനേശനും സഹപ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകനും മര്‍ദനമേറ്റത്. പരുക്കേറ്റ ദിനേശന്‍ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു ചികിത്സ തേടിയത്. അന്നു രാത്രി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ശേഷം അസഹനീയ വേദന തുടങ്ങിയതോടെ ബന്ധുക്കളുടെ സഹായത്താല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും ജോലിക്കു പോയാല്‍…
Read More » -
Kerala
സിപിഐ ജില്ലാ നേതൃത്വത്തിനെതിരായ പ്രസ്താവന; ബിജിമോളോട് വിശദീകരണം തേടും
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ നേതൃത്വത്തിനെതിരായ പ്രസ്താവനയിൽ മുൻ എംഎൽഎ ഇ എസ് ബിജിമോളോട് വിശദീകരണം തേടും. സിപിഐ ഇടുക്കി ജില്ലാ കൗൺസിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഏത് സാഹചര്യത്തിൽ ആണ് പ്രസ്താവന എന്ന് ബിജിമോള്‍ വിശദീകരിക്കണം. തന്നെ ജില്ലാ സെക്രട്ടറി ആക്കാനുള്ള തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു ബിജിമോളുടെ വിമർശനം. പാർട്ടിയിൽ പുരുഷധിപത്യം ആണെന്നും ബിജിമോള്‍ വിമർശിച്ചിരുന്നു. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയത്. പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശനം. അതേസമയം, ബിജിമോൾക്ക് എല്ലാം നൽകിയ പാർട്ടിയെക്കുറിച്ച് ഇത്തരത്തിൽ വിമര്‍ശനം ഉന്നയിച്ചത് ദൗർഭാഗ്യകരമായിപോയെന്ന് സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ പറഞ്ഞു. ബിജിമോളുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ… ഏട്ടിലെ പശുക്കൾ പണ്ടു മുതലേ പുല്ലു തിന്നാറില്ല.പുല്ലു തിന്നണമെന്ന് നമ്മൾ ശഠിക്കാനും…
Read More » -
Crime
മീന്‍ വളര്‍ത്തുന്ന ക്വാറിയില്‍ വിഷം കലക്കി
മലപ്പുറം: മീന്‍ വളര്‍ത്തുന്ന ക്വാറിയില്‍ വിഷം കലക്കിയതായി പരാതി. കാളികാവ് പൂങ്ങേട് പാറച്ചോലയിലെ തൃപ്പിനിക്കാടന്‍ കബീറിന്റെ ക്വാറിയിലാണ് വിഷം കലക്കിയത്. വാള, സിലോപ്പി തുടങ്ങിയ എട്ടു കിലോ വരെ തൂക്കം ലഭിക്കുന്ന മത്സ്യങ്ങളാണ് ചത്തത്. വിളവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. ഫിഷറീസ് വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ പാറച്ചോല ക്വാറി ജലാശയത്തിലാണ് മത്സ്യം വളര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷവും വിളവെടുപ്പിനടുത്ത ദിവസം ഇതേ പോലെ വിഷം കലക്കിയതായി പരാതിയുണ്ടായിരുന്നു.
Read More » -
NEWS
റാസല്‍ഖൈമയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പ്രത്യേക ഇളവ്
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ കാലമായി അടയ്ക്കാതെ കിടക്കുന്ന പിഴകള്‍ക്ക് ഇപ്പോള്‍ പ്രത്യേക ലഭിക്കുമെന്ന് ഞായറാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് അറിയിച്ചത്. ഗതാഗത നിയമ ലംഘനങ്ങളുടെ പിഴകള്‍ അടച്ചു തീര്‍ക്കാന്‍ ബാക്കിയുള്ളവര്‍ക്ക് ട്രാഫിക് ആന്റ് ലൈസന്‍സിങ് സെന്ററുകള്‍ നേരിട്ടെത്തി ഇളവുകള്‍ നേടാമെന്ന് റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി അറിയിച്ചു. പൊലീസ് നിശ്ചയിക്കുന്ന നിശ്ചിത മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പിഴത്തുകയില്‍ പുതിയ പദ്ധതി പ്രകാരമുള്ള ഇളവ് അനുവദിക്കുക. എമിറേറ്റിലെ ജനങ്ങളുടെ സന്തോഷവും സുരക്ഷയും ജീവിത നിലവാരവും വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് റാസല്‍ഖൈമ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്‍ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കാനും റോഡ് ഉപയോക്താക്കള്‍ക്കിടയില്‍ നിയമാവബോധം വര്‍ദ്ധിപ്പിക്കാനുമായി വിവിധ…
Read More » -
Crime
‘രണ്ട് ആഡംബര വീടുള്ള’ മോഷ്ടാവിനെ വീട്ടുകാര്‍ ഓടിച്ചിട്ടുപിടിച്ചു
കാഞ്ഞങ്ങാട്: പുലര്‍ച്ചെ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശ്രമിച്ച കള്ളനെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു പിടികൂടി പോലീസിനെ ഏല്‍പിച്ചു. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ ചെര്‍പ്പുളശ്ശേരി ഏഴുവന്‍ഞ്ചിറ ചക്കിങ്ങല്‍ത്തൊടി നൗഷാദ് (40) ആണ് പിടിയിലായത്. അതിഞ്ഞാല്‍ പടിഞ്ഞാറ് താമസിക്കുന്ന ജലാല്‍ മൊയ്തീന്റെ വീട്ടില്‍ ആണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടത്തന്നത്. മൊയ്തീന്റെ മകളുടെ കാലിലെ പാദസരം ഊരി എടുക്കുന്നതിനിടെ മകള്‍ ഞെട്ടി എണീക്കുകയും ബഹളം വയ്ക്കു കയായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ഇേതാടെ പുറത്തേക്ക് ഓടിയ മോഷ്ടാവിനെ മൊയ്തീനും മക്കളും ചേര്‍ന്നു പിന്തുടര്‍ന്നു പിടികൂടി. തുടര്‍ന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ പോലീസില്‍ ഏല്‍പ്പിച്ചു. പരിശോധനയില്‍ പ്രതിയുടെ ഗ്ലൗസില്‍ നിന്ന്് 5 പവന്‍ തൂക്കമുള്ള പാദസരങ്ങള്‍ കണ്ടെത്തി. കൈവശം ഉണ്ടായിരുന്ന ബാഗില്‍ ഉളി, കമ്പി പാര തുടങ്ങിയ ആയുധങ്ങളും ഉണ്ടായിരുന്നു. പിടിവലിക്കിടെ പരുക്കേറ്റ മോഷ്ടാവിനെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേസമയം, നൗഷാദ് പാലക്കാട് ജില്ലയിലെ കുപ്രസിദ്ധ മോഷ്ടാവ് ആണെന്ന് പോലീസ് അറിയിച്ചു.…
Read More » -
Crime
മദ്യപിക്കാന്‍ പണം കൊടുത്തില്ല; യുവാവ് തള്ളിയിട്ടയാള്‍ ബസിനടിയില്‍പെട്ടു മരിച്ചു
കുഴിത്തുറ(കന്യാകുമാരി): മദ്യപിക്കാന്‍ പണം കിട്ടാത്തതിനെത്തുടര്‍ന്ന് യുവാവ് റോഡിലേക്കു തള്ളിയിട്ടയാള്‍ ബസിനടിയില്‍പെട്ടു മരിച്ചു. മടിച്ചല്‍ സ്വദേശി മുത്തയ്യന്‍ (63) ആണ് കഴിഞ്ഞദിവസം രാത്രി ബസിനടിയില്‍പ്പെട്ട് മരിച്ചത്. പോലീസ് പറയുന്നത് വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിയ ശേഷം ബസിനായി കുഴിത്തുറയില്‍ കാത്ത് നില്‍ക്കുകയായിരുന്നു മുത്തയ്യന്‍. ഇതിനിടെ കോണം മരുതങ്കോട് സ്വദേശി ശ്രീജിത്ത് (27) മുത്തയ്യനോട് മദ്യപിക്കുന്നതിനായി പണം ചോദിച്ചു. പണമില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ശ്രീജിത്ത് മുത്തയ്യനെ പിടിച്ചു തള്ളുകയായിരുന്നു. നിലത്തുവീണ മുത്തയ്യന്‍ അതുവഴി വന്ന ബസിനടിയില്‍പെട്ടു. ഗുരുതരപരുക്കേറ്റ വയോധികനെ കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രതി ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read More » -
Kerala
വിഴിഞ്ഞം ചർച്ച പരാജയം; തീരുമാനമാകാതെ പിരിയുന്നത് നാലാംവട്ട ചര്‍ച്ച
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. മന്ത്രിസഭാ ഉപസമിതിയുമായി ലത്തീൻ രൂപത നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. ഇത് 4-ാമത്തെ പ്രാവശ്യമാണ് ചർച്ച തീരുമാനമാകാതെ പിരിയുന്നത്. തുറമുഖ നിർമാണം നിർത്തിവച്ച് സമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉൾപ്പെടെ 7 ഇന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. സമരം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് മുതൽ ഉപവാസ സമരവും തുടങ്ങിയിരുന്നു. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21-ാം ദിനമായ ഇന്ന് സമരത്തിനെത്തിയത്. അടുത്ത ദിവസങ്ങളിൽ മറ്റ് വൈദികരും സന്യസ്തരും അൽമായരും ഉപവാസമിരിക്കും. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള. ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. തുറമുഖത്തിനെതിരായ സമരം സംസ്ഥാന വ്യപകമാക്കുമെന്ന് ലത്തീന്‍ രൂപത അറിയിച്ചു. ചർച്ചയില്‍ 7 ആവശ്യങ്ങൾ ഉന്നയിച്ചു. ക്യാമ്പുകളിൽ കഴിയുന്നവരെ ഓണത്തിന് മുമ്പ്…
Read More » -
Kerala
പേവിഷ ബാധ; പഠനത്തിനായി വിദഗ്ധ സമിതിയെ രൂപീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്. വിദഗ്ധ സമിതി രൂപീകരണം വൈകുന്നത് വിവാദമായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍, ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റ് സെന്റര്‍ ഫോര്‍ റഫറന്‍സ് ആന്റ് റിസര്‍ച്ച് ഫോര്‍ റാബീസ് നിംഹാന്‍സ് ബാംഗളൂര്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോ. റീത്ത എസ്. മണി, ഡ്രഗ് കണ്‍ട്രോളര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സ്വപ്ന സൂസന്‍ എബ്രഹാം, ആരോഗ്യ വകുപ്പ്, പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമാണ്. ഇതോടൊപ്പം ടേംസ് ഓഫ് റഫറന്‍സും പുറത്തിറക്കിയിട്ടുണ്ട്.
Read More »