Month: September 2022

  • India

    നീറ്റില്‍ തോറ്റു രണ്ട് വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കി

    ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി. നോയിഡ സ്വദേശിനിയും ചെന്നൈ സ്വദേശിനിയുമാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് നീറ്റ് യു.ജി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. തുടര്‍ന്നാണ് പരീക്ഷയില്‍ യോഗ്യത നേടാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയത്. നോയിഡ സ്വദേശിനിയായ 22 വയസുകാരി സമ്പദ ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചെന്നൈയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അമുദയുടെ മകളായ ലക്ഷ്മണ ശ്വേതയെ തൂങ്ങി മരിച്ചനിയില്‍ കണ്ടെത്തുകയായിരുന്നു.    

    Read More »
  • Crime

    ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് പാലക്കാട്ട് എസ്.എഫ്.ഐ. നേതാവിനെ വീടുകയറി ആക്രമിച്ചു

    പാലക്കാട്: ലഹരി വില്‍പ്പന ചോദ്യം ചെയ്തതിനു കൂറ്റനാട് ചാലിശ്ശേരിയില്‍ എസ്.എഫ്.ഐ. നേതാവ് ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം നിമേഷ്, ജിഷ്ണു, ലമീസ് എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ഇവരെ കൂറ്റനാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവോണദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ പ്രദേശത്തെ ലഹരിവില്‍പ്പന സംഘമാണെന്നാണ് പരിക്കേറ്റവരുടെ ആരോപണം. ഇരുപതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇരുമ്പുകമ്പിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങളുമായാണ് ആക്രമിക്കാനെത്തിയത്. ഇവര്‍ എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നു. ഒപ്പം കളിച്ചുവളര്‍ന്നവരായതിനാല്‍ അവരുടെ ഈ പ്രവൃത്തിയെ ചോദ്യംചെയ്തു. ഇതാകാം ആക്രമണത്തിന് കാരണമായതെന്നും പരിക്കേറ്റവര്‍ പറഞ്ഞു.      

    Read More »
  • Crime

    രണ്ടു കിലോ കഞ്ചാവുമായി സി.പി.ഐ. യുവനേതാവ് അടൂരില്‍ പിടിയില്‍

    അടൂര്‍: രണ്ടു കിലോയിലേറെ കഞ്ചാവുമായി സി.പി.ഐ. നേതാവ് പിടിയില്‍. സി.പി.ഐ. കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവുമായ ജിതിന്‍ മോഹനെയാണ് അടൂരില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അടൂര്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ജിതിനും കൊടുമണ്‍ സ്വദേശിയായ അനന്തുവും വില്‍പ്പന നടത്താനുള്ള കഞ്ചാവുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് എക്സൈസ് സംഘം ഇവരെ തടഞ്ഞത്. എക്സൈസിനെ കണ്ടതോടെ അനന്തു ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായ ജിതിനും രക്ഷപ്പെട്ട അനന്തുവും കൊടുമണ്ണിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.    

    Read More »
  • Local

    ഭർത്താവ് ഓടിച്ച സ്‌കൂട്ടര്‍ കയറ്റത്തില്‍ ബ്രേക്കിട്ടു, ലോറിക്കടിയില്‍ തെറിച്ച് വീണ് ഭാര്യയ്ക്ക് ദാരുണാന്ത്യം

      ആദൂര്‍: ഭർത്താവ് ഓടിച്ച സ്‌കൂട്ടര്‍ കയറ്റത്തില്‍ ബ്രേക്കിട്ടപ്പോൾ ഭാര്യ തെറിച്ച് ലോറിക്കടിയില്‍പെട്ട് ദാരുണമായി മരിച്ചു. പാണ്ടി അമ്പട്ടമൂലയിലെ എ.കെ മുഹമ്മദിന്റെ ഭാര്യ ആമിന (45) ആണ് മരിച്ചത്. ഭാര്യയോയും കൂട്ടി ആശുപത്രിയിലേക്ക് പോകുംവഴി വെള്ളിയാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. കയറ്റത്തില്‍ വെച്ച് മുന്‍വശത്ത് നിന്നും ഒരു കാര്‍ അമിത വേഗതയില്‍ വന്നപ്പോള്‍ സ്‌കൂടര്‍ പെട്ടെന്ന് ബ്രേക് ഇട്ട് നിര്‍ത്തുന്നതിനിടയില്‍ ആമിന തെറിച്ച് ലോറിയുടെ ടയറിനടിയില്‍ പെടുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. ഭര്‍ത്താവ് മുഹമ്മദിന് നിസ്സാരമായ പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥ്‌ലത്തെത്തി തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

    Read More »
  • Kerala

    കോതമംഗലത്ത് കോഴിഫാമില്‍നിന്ന് കൂറ്റന്‍ മലമ്പാമ്പിനെ പിടികൂടി

    കോതമംഗലം: ചെറുവട്ടൂരിലെ കോഴി ഫാമില്‍ ഇരവിഴുങ്ങിയ നിലയില്‍ കണ്ട കൂറ്റന്‍ മലമ്പാമ്പിനെ പിടികൂടി. വിഴുങ്ങിയ കോഴിയെ പുറത്തെടുത്ത ശേഷം പാമ്പിനെ വനം വകുപ്പിന് കൈമാറി. പാമ്പിന് 12 അടി നീളവും 20 കിലോ തൂക്കവും ഉണ്ട്. കോഴികളുടെ അസാധാരണമായ രീതിയിലുള്ള ശബ്ദം കേട്ട് ചെന്ന് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. കോഴിയെ വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പ് പിടുത്ത വിദഗ്ധന്‍ സേവിയുടെ സഹായത്തോടെ മലമ്പാമ്പിനെ വലയിലാക്കി. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. വിഴുങ്ങിയ കോഴിയെ പുറത്തെടുത്തു. ശേഷം മലപാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.  

    Read More »
  • India

    ആഘോഷ രാവിൽ ‘പൊന്നിയിൻ സെൽവൻ’, പൃഥ്വിരാജിൻ്റെ ശബ്ദത്തിൽ രജനിയും കമലും റീലീസ് ചെയ്ത ട്രെയിലർ വമ്പൻ ഹിറ്റ്…!

         ചെന്നൈയിലെ ചലച്ചിത്ര പ്രവർത്തകർക്കും ആസ്വാദകർക്കും രണ്ടുനാൾ മുമ്പ് അക്ഷരാർത്ഥത്തിൽ ഉത്സവരാവായിരുന്നു. താരങ്ങൾ വിണ്ണിൽ നിന്ന് ഇറങ്ങി വന്ന ആഘോഷ രാവ്…! ആയിരകണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ചെന്നൈ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന, മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ ശെൽവൻ്റെ ട്രെയിലർ- ഓഡിയോ ലോഞ്ചാണ് ഉത്സവ പ്രതീതി തീർത്തത്. സിനിമ പോലെ ഈ ചടങ്ങും ബ്രഹ്മാണ്ഡം തന്നെയായിരുന്നു. ചടങ്ങിൽ നിർമ്മാതാവ് ലൈക്കാ പ്രൊഡക്ഷൻസിൻ്റെ സാരഥി സുഭാസ്കരൻ, സംവിധായകൻ മണിരത്നം, സംഗീത സംവിധായകൻ ഏ. ആർ റഹ്മാൻ, ഛായഗ്രാഹകൻ രവി വർമ്മൻ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിക്രം, കാർത്തി, ജയം രവി, റഹ്മാൻ, ശരത് കുമാർ, ജയറാം, പ്രഭു, വിക്രം പ്രഭു, പാർത്ഥിപൻ, നാസർ, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല, ജയചിത്ര എന്നിവരും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്തു. ചലച്ചിത്ര രംഗത്തെ പ്രമുഖരും വിശിഷ്ട അതിഥികളായി. സംവിധായകൻ ഷങ്കർ, ലിങ്കുസാമി, ധരണി,…

    Read More »
  • India

    തമിഴ്‌നാട് ദിണ്ഡിഗലിന് സമീപം കാറും ബസും കൂട്ടിയിടിച്ച് അപകടം, ഒരു കുട്ടി ഉൾപ്പെടെ നാല് മലയാളികൾ മരിച്ചു

    തിരുവനന്തപുരം: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ദിണ്ഡിഗലിന് സമീപം കാറും ബസും കൂട്ടിയിടിച്ചാണ് ഒരു കുടുംബത്തിലെ മൂന്നു പേരടക്കം നാലു പേർ മരിച്ചത്. ഇന്നു പുലർച്ചെയാണ് അപകടം. തിരുവനന്തപുരം ചാല സ്വദേശികൾ പഴനിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ചാല സ്വദേശി അശോകൻ, ഭാര്യ ശൈലജ, കൊച്ചുമകൻ ആരവ് (ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞില്ല. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. യാത്രയ്ക്കിടെ കാറിന്റെ ടയർ പൊട്ടി ബസിലിടിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. പഴനിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞിന്റെ നേർച്ചയ്ക്കായി പത്തു പേരടങ്ങുന്ന സംഘം തിരുവനന്തപുരത്തുനിന്ന് പഴനിയിലേക്ക് യാത്ര തിരിച്ചത്. ഇവർ സഞ്ചരിച്ച കാർ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ദിണ്ഡിഗലിന് സമീപം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞ് ബന്ധുക്കൾ ദിണ്ഡിഗലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

    Read More »
  • India

    ഭാരത് ജോഡോ യാത്ര മറ്റന്നാൾ കേരളത്തിൽ

    തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് നാഗർകോവിലിൽ നിന്ന് . പുളിയൂർകുറിച്ചി ദൈവസഹായം പിള്ള ദേവാലയം വരെയാണ് ആദ്യഘട്ടം . ഉച്ചയ്ക്ക് ശേഷം മുളകുമൂട് വരെയെത്തി ഇന്നത്തെ യാത്ര അവസാനിക്കും. മറ്റന്നാൾ യാത്ര കേരളത്തിൽ പ്രവേശിക്കും. 150 ദിവസം ഹോട്ടലുകളിൽ പോലും താങ്ങാതെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര. രാഹുൽ ഗാന്ധി ഉൾപ്പടെ യാത്രാ അംഗങ്ങൾ എല്ലാവർക്കും താമസം ഒരുക്കിയിരിക്കുന്നത് 60 കണ്ടെയ്നർ ലോറികളിൽ ആണ്. ഭക്ഷണം ആകട്ടെ വഴിയോരത്തും. ഇനിയുള്ള 5 മാസം യാത്രാ അംഗങ്ങളുടെ ദിനചര്യ ഇതായിരിക്കും രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ ആണ് തുടക്കമായത്. പ്രാർത്ഥനായോഗത്തിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തിൽ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്നും പതാക രാഹുൽ ഗാന്ധി ഏറ്റുവാങ്ങിയതോടെയാണ് നൂറ്റിയമ്പത് ദിവസം നീളുന്ന യാത്രക്ക് തുടക്കമായത്. ശ്രീ പെരുമ്പത്തൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ്…

    Read More »
  • Kerala

    വിജിലൻസ് കോടതികളിൽ അഴിമതിക്കേസുകള്‍ കെട്ടിക്കിടക്കുന്നു; പ്രോസിക്യൂട്ടർമാർ ഇല്ല

    തിരുവനന്തപുരം : സംസ്ഥാനത്തെ വിജിലൻസ് കോടതികളിൽ അഴിമതിക്കേസുകള്‍ വർഷങ്ങളായി വിചാരണ നടക്കാതെ കെട്ടികിടക്കുന്നു. ആറു വിജിലൻസ് കോടതികളിൽ വിചാരണ പൂർത്തിയാകാനുള്ളത് 1415 കേസുകൾ. കേസ് നടത്തിപ്പിന് ആവശ്യത്തിന് പ്രോസിക്യൂട്ടർമാർ ഇല്ലാത്തതാണ് കാരണം. എട്ടു കോടതികളിലായി ആകെ ഉള്ളത് മൂന്ന് പ്രോസിക്യൂട്ടർമാർ മാത്രം. കൈക്കൂലി വാങ്ങുമ്പോൾ കയ്യോടെ പിടികൂടി റിമാൻഡിൽ പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ ഏതാനും മാസങ്ങള്‍ക്കകം സർവ്വീസിൽ തിരികെ കയറുന്നു. രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ വീണ്ടും നി‍ർണായക കസേരയിൽ തന്നെ അഴിമതിക്കാർ എത്തുന്നു. സർവ്വീസ് കാലാവാധി പൂർത്തിയാക്കി ഇവർ വിമരിക്കുന്നു. സർവ്വീസിൽ ഇരുന്ന അഴിമതി നടത്തിയാലും, നിർമ്മാണ പ്രവർത്തനങ്ങളിൽ കരാറുകാരുമായി ഒത്തു കളിച്ചാലുമെല്ലാം സ്ഥിതി വ്യത്യസ്ഥമല്ല. സർവ്വീസിലിരിക്കുമ്പോള്‍ തന്നെ അഴിമതിക്കാർക്കെതിരെ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചാലും സമയബന്ധിതമായി വിചാരണ പൂർത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കുന്നില്ല. അഴിമതിക്കാർക്ക് സമയബന്ധിതമായി ശിക്ഷ ലഭിക്കാത്തതിനാൽ വീണ്ടും അഴിമതിക്കാർ കൂടുന്നു. വർഷങ്ങള്‍ കഴിഞ്ഞ് കേസ് വിചാരണക്കെടുമ്പോള്‍ സാക്ഷികളെല്ലാം മാറിയിരിക്കും. അന്വേഷണ ഉദ്യോഗസ്ഥരും വിരമിക്കും. ഒരു അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ…

    Read More »
  • Crime

    മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം

    ദില്ലി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ആറാഴ്ച സിദ്ദിഖ് കാപ്പന്‍ ദില്ലി വിട്ടുപോകരുതെന്നാണ് നിര്‍ദ്ദേശം. കേരളത്തില്‍ എത്തിയാല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്‍റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പിടിയിലായ മറ്റ് പ്രതികൾക്കൊപ്പം സിദ്ദിഖ് കാപ്പൻ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‍നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു. സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ചൂണ്ടിക്കാട്ടി യുപി സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ഹാഥ്റാസിൽ സമാധാനം തകര്‍ക്കാൻ എത്തി എന്നാരോപിച്ചാണ് 2022…

    Read More »
Back to top button
error: