KeralaNEWS

കോതമംഗലത്ത് കോഴിഫാമില്‍നിന്ന് കൂറ്റന്‍ മലമ്പാമ്പിനെ പിടികൂടി

കോതമംഗലം: ചെറുവട്ടൂരിലെ കോഴി ഫാമില്‍ ഇരവിഴുങ്ങിയ നിലയില്‍ കണ്ട കൂറ്റന്‍ മലമ്പാമ്പിനെ പിടികൂടി. വിഴുങ്ങിയ കോഴിയെ പുറത്തെടുത്ത ശേഷം പാമ്പിനെ വനം വകുപ്പിന് കൈമാറി. പാമ്പിന് 12 അടി നീളവും 20 കിലോ തൂക്കവും ഉണ്ട്.

കോഴികളുടെ അസാധാരണമായ രീതിയിലുള്ള ശബ്ദം കേട്ട് ചെന്ന് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. കോഴിയെ വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പ് പിടുത്ത വിദഗ്ധന്‍ സേവിയുടെ സഹായത്തോടെ മലമ്പാമ്പിനെ വലയിലാക്കി.

ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. വിഴുങ്ങിയ കോഴിയെ പുറത്തെടുത്തു. ശേഷം മലപാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

 

Back to top button
error: