CrimeNEWS

രണ്ടു കിലോ കഞ്ചാവുമായി സി.പി.ഐ. യുവനേതാവ് അടൂരില്‍ പിടിയില്‍

അടൂര്‍: രണ്ടു കിലോയിലേറെ കഞ്ചാവുമായി സി.പി.ഐ. നേതാവ് പിടിയില്‍. സി.പി.ഐ. കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവുമായ ജിതിന്‍ മോഹനെയാണ് അടൂരില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു.

ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അടൂര്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ജിതിനും കൊടുമണ്‍ സ്വദേശിയായ അനന്തുവും വില്‍പ്പന നടത്താനുള്ള കഞ്ചാവുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് എക്സൈസ് സംഘം ഇവരെ തടഞ്ഞത്. എക്സൈസിനെ കണ്ടതോടെ അനന്തു ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

Signature-ad

പിടിയിലായ ജിതിനും രക്ഷപ്പെട്ട അനന്തുവും കൊടുമണ്ണിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

 

 

Back to top button
error: