നേരത്തെ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകന്‍ ആദിത്യ (16)ന്റെ മൃതദേഹം കണ്ടെടുത്തിരുന്നു.
ഇതോടെ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മറ്റു രണ്ട് പേര്‍ക്കായി മൂന്ന് സ്കൂബാ ടീമുകള്‍ തിരച്ചില്‍ തുടരുകയാണ്. ചെന്നിത്തല സ്വദേശി രാഗേഷിനേയും ചെട്ടിക്കുളങ്ങര സ്വദേശിയെയുമാണ് ഇനി കണ്ടെത്താനുള്ളത്.
ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീമംഗങ്ങളടക്കം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 11.15ഓടെയാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ആറന്‍മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടമാണ് രാവിലെ എട്ടരയോടെ വലിയപെരുംമ്ബുഴ കടവില്‍ വച്ച് അപകടത്തില്‍പ്പെട്ടത്.
65ഓളം പേരാണ് പള്ളിയോടത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നാലു പേരെയാണ് കാണാതായത്. മറ്റുള്ളവരെ രക്ഷപെടുത്തിയിരുന്നു. വള്ളത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതും വലിയ അടിയൊഴുക്കുള്ളതുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.