Month: September 2022

  • Crime

    ഓടുന്ന കാറില്‍ തോക്കുമായി നൃത്തം; രണ്ട് യുവാക്കള്‍ പിടിയില്‍

    റിയാദ്: സൗദി അറേബ്യയില്‍ ഓടുന്ന കാറിന്റെ ഡോറിലിരുന്ന് തോക്കുമായി നൃത്തം ചെയ്ത യുവാവിനെയും കാര്‍ ഡ്രൈവറെയും അറസ്റ്റ് ചെയ്തു. റിയാദ് പൊലീസാണ് ഇവരെ പിടികൂടിയത്. അപകടകരമായ രീതിയില്‍ കാറിന്റെ ഡോറില്‍ ഇരുന്ന് യാത്ര ചെയ്ത നിയമലംഘനത്തിനാണ് അറസ്റ്റ്. കാറിന്റെ ഡോറിലിരുന്ന തോക്കുമായി യുവാവ് നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ഇവര്‍ പിടിയിലാകുകയായിരുന്നു. രണ്ടു പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.

    Read More »
  • Crime

    തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം

    തിരുവനന്തപുരം: തിരുവനന്തപുരം കട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെ ആക്രമണം. വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോത്തൻകോട് പൊലീസ് പറഞ്ഞു.

    Read More »
  • Crime

    ഗര്‍ഭച്ഛിദ്രം നടത്തിയ പ്രവാസി വനിതാ ഡോക്ടറും സഹായിയും സൗദിയില്‍ അറസ്റ്റില്‍

    റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി ഗര്‍ഭച്ഛിദ്രം നടത്തിയ വിദേശി വനിതാ ഡോക്ടറും സഹായിയും പിടിയില്‍. റിയാദില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോംപ്ലക്‌സില്‍ ഇവര്‍ നടത്തുന്ന ക്ലിനിക്കില്‍ വെച്ചാണ് ഗര്‍ഭച്ഛിദ്രം നടത്തിയതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായി പ്രമുഖ മെഡിക്കല്‍ കോംപ്ലക്‌സില്‍ അബോര്‍ഷന്‍ നടന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആറു മാസം തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഇവിടെ നിന്ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഉപയോഗിക്കുന്ന കാലഹരണപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുത്തു.

    Read More »
  • India

    സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നു; അക്ഷയുടെ പരസ്യത്തിന് വിമര്‍ശനം

    മുംബൈ: റോഡ് സുരക്ഷയെ ആസ്പദമാക്കി സൂപ്പര്‍ താരം അക്ഷയ് കുമാര്‍ അഭിനയിച്ച പരസ്യത്തിന് നേരേ വന്‍ വിമര്‍ശനം. സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമാണ് പരസ്യത്തിലേതെന്ന വിമര്‍ശനമാണ് ഉയരുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഈ പരസ്യം ട്വീറ്റ് ചെയ്തതോടെയാണ് വലിയ ചര്‍ച്ചയായത്. കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് എയര്‍ബാഗ് നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ചാണ് പരസ്യം സംസാരിക്കുന്നത്. പോലീസുദ്യോഗസ്ഥന്റെ വേഷത്തിലാണ് അക്ഷയ് പരസ്യത്തിലെത്തുന്നത്. വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലേക്ക് പോകുന്ന പെണ്‍കുട്ടിയ്ക്ക് സമ്മാനമായി രണ്ടു എയര്‍ബാഗുകള്‍ മാത്രമുള്ള കാര്‍ നല്‍കുന്നതും അതിന്റെ അപകടം പിതാവിനെ പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു മനസിലാക്കുന്നതുമാണ് പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിവാഹത്തിന് സ്ത്രീധനമായി വാഹനങ്ങള്‍ നല്‍കുന്ന മോശമായ സമ്പ്രദായം രാജ്യത്തുണ്ട്. റോഡ് സുരക്ഷയെക്കുറിച്ചുള്ള സന്ദേശം നല്‍കുന്ന പരസ്യത്തില്‍ അതിനെ ഊട്ടിയുറപ്പിക്കുന്നത് അപലപനീയമാണെന്ന് വിമര്‍ശനം ഉയരുന്നു. രാജ്യസഭാ അംഗവും ശിവസേന നേതാവുമായ പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ തുടങ്ങിയവരെല്ലാം പരസ്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.

    Read More »
  • Kerala

    സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന് സമാപനം

    തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്ര. ഇന്ത്യയുടേയും കേരളത്തിന്റെയും സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്ര കാണാൻ ആയിരങ്ങളാണ് നഗര വീഥികളിലേക്കെത്തിയത്. രണ്ട് വർഷത്തെ അടച്ചു പൂട്ടലിന് ശേഷമുള്ള ഓണാഘോഷങ്ങൾക്ക് ആവേശകരമായ കൊടിയിറക്കം. മാനവീയം വീഥിയിൽ മുഖ്യമന്ത്രി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയുള്ള റോഡിനിരുവശവും ഉച്ച മുതൽ അണിനിരന്ന ജനക്കൂട്ടങ്ങൾക്കിടയിലേക്ക് മിന്നുന്ന കലാരൂപങ്ങൾ ഒന്നൊന്നായി മുന്നേറി. പൊലീസിൻറെ ബാൻഡ് സംഘം മുന്നിൽ, പിന്നാലെ കുതിര പൊലീസ്… മുത്തുക്കുടയും ആലവട്ടവും വെഞ്ചാമരങ്ങളുമായി വിവിധ സംഘങ്ങൾ… തെയ്യം, തിറ, പടയണി, കോൽക്കളി, പൊയ്ക്കാൽ കുതിര, ഒപ്പന, തുടങ്ങിയ പാരമ്പര്യകലാരൂപങ്ങൾ… കശ്മീർ മുതൽ തമിഴ‍്‍നാട് വരെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കലാകാരന്മാർ… ഒപ്പം സർക്കാറിന്റെ വിവിധ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങൾ, കെഎസ്ആർടിസി ഡബിൾ ഡക്കറിലേറി മാവേലി…. ആകെ 148 നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളുമാണ് ആവേശം വിതറി കടന്നു പോയത്. യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ…

    Read More »
  • Crime

    മലദ്വാരത്തില്‍ ഒളിച്ചു കടത്തിയ ഒരു കിലോ തനിത്തങ്കം പിടിച്ചു

    കൊച്ചി: ദുബൈയില്‍നിന്നു തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍നിന്നും 42 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശിയായ യാത്രക്കാരന്‍ നാല് ക്യാപ്സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 919 ഗ്രാം തനി തങ്കമാണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജ് പരിശോധനയ്ക്ക് ശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് യാത്രക്കാരനെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ച നാല് ക്യാപ്സ്യൂളുകള്‍ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. യാത്രക്കാരനില്‍നിന്നും സ്വര്‍ണം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ ആളെയും കസ്റ്റംസ് പിടികൂടി. കേസ് റജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചെന്നു കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.  

    Read More »
  • Kerala

    ആലപ്പുഴ തുമ്പോളിയിൽ നവജാതശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച സംഭവം: കുഞ്ഞ് തന്‍റേതെന്ന് സമ്മതിച്ച് യുവതി; വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ്

    ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശു തന്‍റേതെന്ന് യുവതി സമ്മതിച്ചു. തുമ്പോളി സ്വദേശിനിയായ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഡിഎന്‍എ പരിശോധനയും നടത്തും. യുവതിക്ക് കുഞ്ഞിനെ കൈമാറുന്ന കാര്യത്തിൽ ശിശുക്ഷേമ സമിതി തീരുമാനമെടുക്കും. കുഞ്ഞിനെ ഉപേക്ഷിക്കാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നും പൊലീസ് പരിശോധിക്കും. യുവതിയും കുഞ്ഞും ഇപ്പോഴും ആലപ്പുഴ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ ശനിയാഴ്ച രാവിലെ രക്തസ്രാവത്തിന് ചികിത്സ തേടി യുവതിയും ആശുപത്രിയിലെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തുമ്പോളി ജംങ്ഷന് സമീപം ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് പൊന്തക്കാട്ടിൽ നിന്ന് കുട്ടി കണ്ടെത്തിയത്. പൊന്തക്കാട്ടിൽ നിന്നുള്ള കരച്ചിൽ കേട്ട് ഇവർ നടത്തിയ തെരച്ചിലിനൊടുവിൽ പെൺകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് ജനിച്ച് അധികസമയമാകും മുൻപേ ഉപക്ഷേച്ചിതാണെന്ന് വ്യക്തമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ തിരിച്ചറിഞ്ഞത്. പ്രസവത്തെ തുടർന്നുള്ള അമിത…

    Read More »
  • India

    കാത്തിരിക്കൂ, വമ്പന്‍ വിലക്കുറവുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ സെയില്‍ ഇതാ വരവായി

    അങ്ങനെ ഉപഭോക്താക്കള്‍ കാത്തിരുന്ന ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ ഡെയിസ് സെയില്‍ ഉടനെ എത്തുകയായി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും വന്‍ കിഴിവുകളായിരിക്കും ലഭിക്കുന്നത്. ഔദ്യോഗികമായി ഇതുവരെ വില്പന തീയതി വെളിപ്പെടുത്തിയിട്ടില്ല. എന്നാലും നാളെയോ മറ്റന്നാളോ സെയില്‍ ആരംഭിക്കുമെന്നാണ് സൂചന. ഫ്ലിപ്കാര്‍ട്ട് സെയിലില്‍ പിക്‌സല്‍ 6എ, നത്തിങ് ഫോണ്‍ (1) എന്നിവ ഉള്‍പ്പെടെ 5ജി ഫോണുകള്‍ക്ക് വന്‍ ഇളവുകളുണ്ടാകും. ഗൂഗിള്‍ പിക്സല്‍ 6 എയ്ക്ക് വന്‍ വിലക്കുറവ് ലഭിച്ചേക്കും. ഗൂഗിള്‍ പിക്സല്‍ 6 എ 27,699 രൂപയ്ക്ക് വാങ്ങാം. ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന സമയത്ത് 43,999 രൂപയായിരുന്നു വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ തുകയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് കാര്‍ഡുകളെ അടിസ്ഥാനമാക്കിയ ഓഫറാണ് ഇതെന്നും മറ്റു ഓഫറുകളും ഉണ്ടാകാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നത്തിങ് ഫോണ്‍ (1) ഇന്ത്യയില്‍ 28,999 രൂപയ്ക്ക് ലഭിച്ചേക്കും. ഈ ഫോണ്‍ നിലവില്‍ 33,999 രൂപയ്ക്കാണ് സ്റ്റിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. 5,000 രൂപ…

    Read More »
  • Kerala

    അട്ടപ്പാടിയില്‍ മൂന്നു വയസുകാരനെ കടിച്ച അയല്‍പക്കത്തെ നായയ്ക്ക് പേവിഷബാധ

    പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ മൂന്നു വയസ്സുകാരനെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഷോളയൂര്‍ സ്വര്‍ണപിരിവില്‍ മണികണ്ഠന്റെയും പാര്‍വതിയുടെയും മകന്‍ ആകാശിനാണ് തിരുവോണ ദിവസം നായയുടെ കടിയേറ്റത്. നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. സാംപിള്‍ പരിശോധനയിലാണ് പേവിഷബാധ സ്ഥരീകരിച്ചത്. വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതിനിടെ അയല്‍പക്കത്തെ വളര്‍ത്തുനായ ഓടിയെത്തി ആകാശിനെ കടിക്കുകയായിരുന്നു. മുഖത്താണു കടിയേറ്റത്. കണ്ണിനോടു ചേര്‍ന്ന് ഒന്നിലേറെ മുറിവുകളുണ്ട്. കാറ്റഗറി 3ല്‍ ഉള്‍പ്പെട്ട മുറിവായതിനാല്‍ കുട്ടിയ്ക്കു പേവിഷ ബാധയ്ക്കെതിരേ സീറവും വാക്‌സിനും നല്‍കിയിരുന്നു. അതേസമയം, തെരുവുനായ ശല്യം നേരിടാന്‍ വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം 20 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്‌സിനേഷന്‍ പരിപാടി നടപ്പാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കോവിഡിനെ പ്രതിരോധിച്ച രീതിയിലാവും തെരുവുനായ പ്രശ്‌നവും നേരിടുക. നായകളെ പിടികൂടാന്‍ കൂടുതല്‍പേര്‍ക്ക് പരിശീലനം നല്‍കും.  

    Read More »
  • Kerala

    ഇടുക്കിയില്‍ നിയന്ത്രണം വിട്ട ജീപ്പ് കിണറ്റില്‍ വീണു

    തൊടുപുഴ: ഇടുക്കി സേനാപതിക്ക് സമീപം മാങ്ങാത്തൊട്ടിയില്‍ നിയന്ത്രണം വിട്ട വാഹനം കിണറ്റില്‍ വീണു. മാങ്ങാത്തൊട്ടി സ്വദേശി ചെരുവില്‍ പ്രിന്‍സിന്റെ ബൊലേറോ ജീപ്പാണ് കിണറ്റില്‍ വീണത്. അപകടത്തില്‍ നിന്ന് പ്രിന്‍സ് അത്ഭുതകരമായി രക്ഷപ്പെട്ടു. മാങ്ങാത്തൊട്ടി വില്ലേജ് ഓഫീസിന് സമീപം അലക്കുന്നേല്‍ ഗോപിയുടെ വീട്ടുവളപ്പിലെ പത്തടിയോളം ആഴമുള്ള കിണറ്റിലാണ് രാത്രിയില്‍ വാഹനം വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ വാഹനത്തിന്റെ പുറകിലെ ചില്ല് തകര്‍ത്താണ് പ്രിന്‍സിനെ രക്ഷപ്പെടുത്തിയത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ പണിപ്പെട്ടാണ് വാഹനം കയറ്റിയത്.  

    Read More »
Back to top button
error: