CrimeNEWS

ഓടുന്ന കാറില്‍ തോക്കുമായി നൃത്തം; രണ്ട് യുവാക്കള്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ ഓടുന്ന കാറിന്റെ ഡോറിലിരുന്ന് തോക്കുമായി നൃത്തം ചെയ്ത യുവാവിനെയും കാര്‍ ഡ്രൈവറെയും അറസ്റ്റ് ചെയ്തു. റിയാദ് പൊലീസാണ് ഇവരെ പിടികൂടിയത്. അപകടകരമായ രീതിയില്‍ കാറിന്റെ ഡോറില്‍ ഇരുന്ന് യാത്ര ചെയ്ത നിയമലംഘനത്തിനാണ് അറസ്റ്റ്.

കാറിന്റെ ഡോറിലിരുന്ന തോക്കുമായി യുവാവ് നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ഇവര്‍ പിടിയിലാകുകയായിരുന്നു. രണ്ടു പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: