പാലക്കാട്: ട്രെയിനില്‍ മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച യുവതിയക്കം പിടിയില്‍. തൃശൂര്‍ സ്വദേശികളായ മൂന്നു പേരെയാണ് റെയില്‍വേ സംരക്ഷണസേനയും പാലക്കാട് എക്‌സൈസ് റേഞ്ച് ടീമും ചേര്‍ന്ന് പിടികൂടിയത്. തൃശ്ശൂര്‍ സ്വദേശി അശ്വതി (24), നാട്ടിക സ്വദേശി ആഷിക് (24), കാര സ്വദേശി അജയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് 20 ഗ്രാം ചരസും പിടിച്ചെടുത്തു. വിപണിയില്‍ ഇതിന് രണ്ടുലക്ഷത്തോളം രൂപ വില വരും. മണാലിയില്‍നിന്ന് വാങ്ങിയ ചരസ് റോഡുമാര്‍ഗം ഡല്‍ഹിയിലെത്തിച്ച് അവിടെനിന്ന് കേരള എക്സ്പ്രസില്‍ തൃശ്ശൂരിലേക്ക് കടത്തുകയായിരുന്നെന്ന് സംഘം മൊഴി നല്‍കി.
പാലക്കാട് ജങ്ഷനില്‍ എക്‌സൈസും ആര്‍.പി.എഫും ട്രെയിനില്‍ നടത്തുന്ന പരിശോധന കണ്ട് ഭയന്ന് വണ്ടിയില്‍നിന്നിറങ്ങി സംഘം ആദ്യം പ്ലാറ്റ്ഫോമില്‍ വിശ്രമിച്ചു. പിന്നീട് സ്റ്റേഷന് പുറത്തേക്ക് കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.