Month: September 2022

  • NEWS

    അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച്‌ മലയാളിയടക്കം രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

    ചെന്നൈ: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച്‌ മലയാളിയടക്കം രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശിയായ ആര്‍. ലക്ഷ്മി, ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശി എസ്. ലാവണ്യ എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്കും 23 വയസാണ്. ചെന്നൈയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. ഇരുവരും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരാണ്. എച്ച്‌.സി.എല്‍ സ്റ്റേറ്റ് സ്ട്രീറ്റ് സര്‍വീസില്‍ അനലിസ്റ്റുകളായ യുവതികള്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം.     കാർ ഓടിച്ചിരുന്ന മൊതീഷ് കുമാര്‍(20) എന്ന യുവാവ് അറസ്റ്റിലായിട്ടുണ്ട്.അമിത വേഗത്തിലാണ് മൊതീഷ് ഹോണ്ട സിറ്റി കാര്‍ ഓടിച്ചിരുന്നതെന്ന് ട്രാഫിക് പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ജി.കെ കണ്ണന്‍ പറഞ്ഞു.

    Read More »
  • NEWS

    ചാവക്കാട്  ഓടുന്ന ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് വഴിയാത്രക്കാർ മരിച്ചു

    ചാവക്കാട്: ദേശീയ പാതയിൽ ട്രയിലർ ലോറിയിൽ നിന്ന് കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകൾ വീണ് രണ്ട് കാൽ നടയാത്രക്കാർക്ക് ദാരുണാന്ത്യം. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ അകലാട് സ്കൂളിനു മുന്നിലാണ്‌ സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ നിന്നാണ് കാർഗോ ആവശ്യത്തിന് ഉ​പയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകൾ റോഡിൽ വീണത്. ലോറിയിലുണ്ടായിരുന്ന നൂറുകണക്കിന് ഇരുമ്പ് ഷീറ്റുകൾ കെട്ടുപൊട്ടി ​റോഡിലേക്ക് പതിക്കുകയായിരുന്നു. ഇവയുടെ അടിയിൽപെട്ട ഇരുവരും തൽക്ഷണം മരിച്ചു.നാട്ടുകാരും പൊലീസും ചേർന്നാണ് മുഹമ്മദലി ഹാജിയെയും ഷാജിയെയും ഷീറ്റുകൾക്കടിയിൽനിന്ന് പുറത്തെടുത്തത്.

    Read More »
  • NEWS

    ശബരി വിമാനത്താവളം; മണ്ണ് പരിശോധന തുടങ്ങി

    എരുമേലി :വിമാനത്താവള പദ്ധതിക്ക് ഉണര്‍വ് പകര്‍ന്ന് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ റണ്‍വേ ബല പരിശോധനയുടെ ആദ്യഘട്ടമായുള്ള മണ്ണ് പരിശോധന തുടങ്ങി. മണ്ണ് പരിശോധന അനുമതി തേടി കളക്ടര്‍ ഡോ.പി.കെ.ജയശ്രീ നല്‍കിയ കത്തിന് ചെറുവള്ളി എസ്റ്റേറ്റ് കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ച്‌ അനുകൂല മറുപടി നല്‍കിയതിനെത്തുടര്‍ന്നാണിത്. മൂന്നു കിലോമീറ്റര്‍ ദൂരം വരുന്ന റണ്‍വേ ഭാഗത്ത് എട്ട് സ്ഥലങ്ങളില്‍ പത്തുമുതല്‍ 20 മീറ്റര്‍ താഴ്ചയില്‍ കുഴികളെടുത്താണ് പരിശോധന. ഒന്നര മീറ്റര്‍ വിസ്താരത്തില്‍ ആറ് കുഴികളെടുത്ത് ലഭിക്കുന്ന മണ്ണും പാറയും ശേഖരിച്ച്‌ മുംബെയിലേക്ക് അയയ്ക്കും. മൂന്നാഴ്ചക്കുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുകൂല ഘടകങ്ങള്‍  ഉയര്‍ന്ന പ്രദേശമായതിനാല്‍ വെള്ളപ്പൊക്ക ഭീഷണിയില്ല. റബര്‍തോട്ടമായതിനാല്‍ പരിസ്ഥിതി പ്രശ്നവുമില്ല. ശബരിമലയിലേക്ക് 48 കിലോമീറ്റര്‍ ദൂരം മാത്രം. സമീപം 2 ദേശീയ പാതകളും 5 സംസ്ഥാന പാതകളും.     എരുമേലി, പൊൻകുന്നം, മണിമല,ചുങ്കപ്പാറ റാന്നി ടൗണുകളുടെ സാമീപ്യം.

    Read More »
  • Crime

    ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയില്‍

    കോഴിക്കോട്: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ കോഴിക്കോട് പിടിയില്‍. എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ (51) ആണ് അറസ്റ്റിലായത്. സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ടൗണ്‍ എസ്‌ഐ അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടാം ഗെയ്റ്റിനു സമീപത്തുള്ള വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തില്‍ നടന്ന മോഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ക്ഷേത്രത്തിലെ മൂന്ന് വിളക്കുകളും പൂജയ്ക്ക് ഉപയോഗിക്കുന്ന മണിയും ക്ലോക്കുമുള്‍പ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷണത്തിന്റെ ചുരുളഴിച്ചത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പൊലീസും സമാന കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയില്‍ മോചിതരായവരെക്കുറിച്ച് രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. മോഷണം നടത്തിയ രീതി ശാസ്ത്രീയമായി അപഗ്രഥിച്ചും സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്.  

    Read More »
  • Crime

    വഴിത്തര്‍ക്കം സംഘട്ടനത്തിലെത്തി; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

    മാവേലിക്കര: വഴിത്തര്‍ക്കത്തിനിടയുണ്ടായ കല്ലേറിലും സംഘട്ടനത്തിലും ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ചാരുംമൂട് ചുനക്കര പാണംപറമ്പില്‍ ദിലീപ് ഖാന്‍ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വഴിയില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. കുഴഞ്ഞു വീണ ദിലീപ് ഖാന്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് മരിച്ചത്. നേരത്തെ മുതലുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് സംഘര്‍ഷം.            

    Read More »
  • Crime

    ഇന്റര്‍നെറ്റില്‍ നോക്കി ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി; യുവാവും യുവതിയും പിടിയില്‍

    കൊച്ചി: ഫ്‌ളാറ്റില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ സംഭവത്തില്‍ യുവാവും യുവതിയും പിടിയില്‍. കോന്നി വല്യതെക്കേത്ത് അലന്‍ വി.രാജു (26), കായംകുളം കണ്ടല്ലൂര്‍ പുത്തന്‍പുരക്കല്‍ അപര്‍ണ (24) എന്നിവരാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. നിലംപതിഞ്ഞമുകളില്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്നാണ് കഞ്ചാവ് ചെടിയുമായി ഇരുവരേയും പിടികൂടിയത്. നാലു മാസം വളര്‍ച്ചയെത്തിയ ചെടിയാണ് പിടിച്ചെടുത്തത്. ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ അടുക്കളയുടെ മൂലയിലാണ് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. ചെടിക്ക് വായു സഞ്ചാരം കിട്ടാന്‍ ചെറിയ ഫാനും വെളിച്ചത്തിനായി എല്‍ഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു. കഞ്ചാവ് ചെടി മുറിയില്‍ വളര്‍ത്തുന്നത് എങ്ങനെ എന്ന് ഇന്റര്‍നെറ്റില്‍ നോക്കി മനസിലാക്കിയതിനു ശേഷമാണ് ഇവര്‍ ആത്യാധുനിക സംവിധാനത്തോടെ ചെടി വളര്‍ത്തിയത്. നേരത്തെ ഇതേ ഫ്‌ളാറ്റില്‍ നിന്ന് മറ്റൊരു യുവാവിനെ കഞ്ചാവ് കൈവശം വച്ചതിന് പോലീസ് പിടികൂടിയിരുന്നു. മല്ലപ്പള്ളി കണ്ടത്തില്‍ അമല്‍ (28) എന്നയാളെയാണ് പിടികൂടിയത്. അലനും അപര്‍ണയ്ക്കും അമലുമായി മയക്കുമരുന്ന് ഇടപാടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.        …

    Read More »
  • India

    ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.എം. കേന്ദ്രനേതൃത്വം

    ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്വാധീനം കണക്കിലെടുത്താകണം സംസ്ഥാനത്ത് യാത്രാദിനങ്ങള്‍ കൂടുതലുള്ളതെന്നും സി.പി.എം. വിലയിരുത്തി. ഭാരത് ജോഡോ യാത്രയെ തുടക്കത്തില്‍ സി.പി.എം. ശക്തമായി എതിര്‍ത്തിരുന്നു. കേരളത്തിലൂടെ ഏറ്റവും കൂടുതല്‍ ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ യാത്ര, ബി.ജെ.പി. ഭരിക്കുന്ന യു.പിയില്‍ വെറും രണ്ടുദിവസം മാത്രമാണ് കടന്നു പോകുന്നതെന്നും ഗുജറാത്തിനെ സ്പര്‍ശിക്കുന്നില്ല എന്നും സി.പി.എം. ചൂണ്ടിക്കാണിച്ചിരുന്നു. ആരെയാണ് കോണ്‍ഗ്രസ് നേരിടാന്‍ ശ്രമിക്കുന്നതെന്നും സി.പി.എം. ചോദിച്ചിരുന്നു. സംസ്ഥാന നേതാക്കളും പി.ബി. നേതാക്കന്മാര്‍ ഉള്‍പ്പെടെയുള്ളവരും പരസ്യപ്രതികരണം നടത്തുകയും ചെയ്തു. വ്യാഴാഴ്ച ചേര്‍ന്ന സി.പി.എം. പിബി യോഗം, വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തിലാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ല എന്ന ധാരണയിലെത്തിയിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ ശക്തികേന്ദ്രങ്ങളിലാണ് ഇത്തരം യാത്രകള്‍ നടത്തുന്നത്. അതിനാലാകാം കോണ്‍ഗ്രസും കേരളത്തില്‍ യാത്രയ്ക്കായി കൂടുതല്‍ ദിവസം ചെലവഴിക്കുന്നതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. രാഹുലിന്റെ ഈ…

    Read More »
  • Crime

    ഫ്രൈഡ്‌റൈസില്‍ ചിക്കന്‍ കുറവ്; റസ്റ്ററന്റില്‍ അടിപൊട്ടി

    തൊടുപുഴ: ചിക്കന്‍ ഫ്രൈഡ്‌റൈസില്‍ ഇറച്ചിക്കഷണം കുറഞ്ഞെന്നാരോപിച്ചു റസ്റ്ററന്റില്‍ സംഘര്‍ഷം. രാമക്കല്‍മേട്ടില്‍ പ്രവര്‍ത്തിക്കുന്ന സിയോണ്‍ ഹില്‍സ് റിസോര്‍ട്ടിലാണ് അഞ്ചംഗ സംഘം ജീവനക്കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. റസ്റ്ററന്റിലെ മേശകളും പ്ലേറ്റുകളും അടിച്ചുപൊട്ടിച്ച സംഘം ഒന്നര മണിക്കൂര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണു റിസോര്‍ട്ടുകാരുടെ ആരോപണം. ബുധനാഴ്ച രാത്രി 10.30നാണു സംഭവം. ചിക്കന്‍ ഫ്രൈഡ്‌റൈസ് ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ സംഘം കഴിച്ചു. ഇതിനിടയില്‍ ഫ്രൈഡ്‌റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തിലൊരാള്‍ കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്നു ജീവനക്കാര്‍ പറയുന്നു. മേശകള്‍ തകര്‍ത്തെന്നും ജീവനക്കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. അക്രമികളില്‍ ഒരാളുടെ കൈയ്ക്കു പരുക്കേറ്റു. റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍, തങ്ങള്‍ ആവശ്യപ്പെട്ട ഭക്ഷണമല്ല നല്‍കിയതെന്നും അതിനെത്തുടര്‍ന്നു വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും മേശ തകര്‍ത്തിട്ടില്ലെന്നും ആരോപണവിധേയരായ യുവാക്കള്‍ പറഞ്ഞു.    

    Read More »
  • Kerala

    വ്യാജ നിയമന ഉത്തരവുമായി സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്; ദേവസ്വം ബോർഡ് തട്ടിപ്പിൽ പ്രതിക്ക് കൂട്ട് പൊലീസുകാരും

    തിരുവനന്തപുരം : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ നിയമ ഉത്തരവ് നൽകി സംസ്ഥാനത്ത് നടന്നത് കോടികളുടെ തട്ടിപ്പ്. തൊഴിൽ തട്ടിപ്പിലെ മുഖ്യപ്രതി വിനീഷിനെ സഹായിക്കാൻ പൊലീസുകാരും കൂട്ടുനിന്നതായി സ്പെഷ്യ‌ൽ ബ്രാഞ്ച് കണ്ടത്തി. മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിട്ടും പ്രതികളെ പിടികൂടുന്നതിൽ പൊലീസിന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ചയാണെന്നും ദേവസ്വം റിക്രൂട്ട്മെൻ് ചെയർമാൻ അഡ്വ. രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  വിവാദമായതിന് പിന്നാലെ അന്വേഷണത്തിന് എറണാകുളം റെയ്ഞ്ച് ഡിഐജിയെ ഡിജിപി ചുമതലപ്പെടുത്തി. വൻ തട്ടിപ്പാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ രേഖകള്‍ ഉപയോഗിച്ച് നടന്നത്. വൈക്കം ക്ഷേത്രകലാപീഠത്തിൽ ക്ല‍ർക്ക് തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്മെൻറിന്റെ നിയമന ഉത്തരവുമായി യുവതി ബോർഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. വ്യാജ നിയമന ഉത്തരവ് ശ്രദ്ധയിൽപ്പെട്ട ബോർഡ് ചെയർമാൻ രാജഗോപാലൻ നായർ മാ‍ർച്ച് 23 ന് ഡിജിപിക്ക് പരാതി നൽകി. പക്ഷെ പൊലീസ് അന്വേഷണം ആരംഭിക്കുന്നത് മൂന്നു മാസത്തിന് ശേഷം മാത്രമാണ്. മാത്രമല്ല തട്ടിപ്പിൻറെ മുഖ്യ സൂത്രധാരനായ മാവേലിക്കര സ്വദേശി വിനീഷിനെതിരെ കേസെടുത്തപ്പോൾ മാവേലിക്കര…

    Read More »
  • Crime

    17കാരിയെ മയക്കുമരുന്ന് നൽകി ഒയോ റൂമിൽ കൂട്ടബലാത്സംഗം ചെയ്തു, രണ്ട് പേര്‍ പിടിയിൽ

    ഹൈദരാബാദ് : ഹൈദരാബാദിൽ 17 കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു. ഒയോ റൂമിൽ വച്ചാണ് രണ്ട് പേര്‍ ചേര്‍ന്ന് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചത്. ദബീര്‍പുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 13 ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പ്രതികളും ആക്രമിക്കപ്പെട്ട പെൺകുട്ടിയും ഒരേ നാട്ടുകാരാണെന്നും ഇവര്‍ക്ക് പരസ്പരം അറിയാമെന്നും പൊലീസ് പറഞ്ഞു. 18 ഉം 26 ഉം വയസ്സുള്ള രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഒയോ റൂമിൽ വച്ച് മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നാലെ സംഭവം പുറത്തറിയുമെന്ന് ഭയന്ന് ഇവര്‍ രക്ഷപ്പെട്ടു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി. പെൺകുട്ടിയെ വൈദ്യപരിശോധന നടത്തിയെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം മൂന്നര വയസ്സുകാരിയെ സ്കൂൾ ബസ് ഡ്രൈവര്‍ വാഹനത്തിനുള്ളിൽ വച്ച്…

    Read More »
Back to top button
error: