Month: September 2022
-
Careers
ഭെല്ലിൽ 150 ഒഴിവുകൾ; അവസാന തീയതി ഒക്ടോബർ 4
ദില്ലി: ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) എഞ്ചിനീയർ / എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ careers.bhel.in. സന്ദർശിക്കാവുന്നതാണ്. സെപ്റ്റംബർ 15 മുതൽ അപേക്ഷിച്ചു തുടങ്ങാം. ഒക്ടോബർ 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 31, നവംബർ 1, നവംബർ 2 തീയതികളിലായിരിക്കും പരീക്ഷ. ഇവ താത്ക്കാലിക തീയതികളാണ്. അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്ന സമയത്ത് കൃത്യമായ തീയതി അറിയിക്കും. അപേക്ഷിക്കേണ്ടതെങ്ങനെ? ഔദ്യോഗിക വെബ്സൈറ്റായ careers.bhel.in. സന്ദർശിക്കുക ‘റെഗുലർ റിക്രൂട്ട്‌മെന്റ്’ എന്ന ടാബിൽ എഞ്ചിനീയർമാർ/എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ് ലിങ്കിൽ ക്ലിക്കുചെയ്യുക. പുതിയ പേജിൽ സ്ക്രീനിന്റെ ഇടത് പാനലിൽ ലഭ്യമായ ‘അപ്ലൈ ഓൺലൈൻ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക. തുടർന്ന്, വ്യക്തിഗത വിശദാംശങ്ങൾ, യോഗ്യതാ വിശദാംശങ്ങൾ, എന്നീ ഫീൽഡുകൾ പൂർത്തിയാക്കാൻ വീണ്ടും ലോഗിൻ ചെയ്യുക ഡിക്ലറേഷൻ ചെയ്ത് പ്രധാന രേഖകൾ അപ്‌ലോഡ് ചെയ്യുക (ഫോട്ടോ/ഒപ്പ്, പ്രസക്തമായ…
Read More » -
India
മകന്‍ പഠിക്കാത്തതിന് രക്ഷിതാവ് അധ്യാപികയെ ക്ലാസില്‍ കയറി തല്ലി
തന്റെ മകൻ പഠനത്തിൽ വളരെ മോശം ആണെന്ന് ആരോപിച്ച് രക്ഷിതാവ് ക്ലാസ് എടുത്തു കൊണ്ടിരുന്ന അധ്യാപികയെ ക്ലാസ് മുറിയിൽ കയറി മർദ്ദിച്ചു. തമിഴ്നാട്ടിലാണ് ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് മുൻപിൽ വച്ച് അധ്യാപികയ്ക്ക് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. മദ്യപിച്ചെത്തി സ്കൂളിൽ അതിക്രമം കാണിച്ചതിനും അധ്യാപികയെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനും പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു പുതുക്കോട്ട ആലങ്കുടിയിലാണ് സംഭവം. ആലങ്കുടി കന്യന്‍ കൊല്ലിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചിത്രാദേവിയെയാണ് അവരുടെ ക്ലാസിലെ ഒരു കുട്ടിയുടെ പിതാവ് ക്രൂരമായി മർദ്ദിച്ചത്. വനകങ്ങാട് സ്വദേശി ചിത്രവേൽ ആണ് തന്റെ മകൻ പഠിക്കാത്തതിന് ഏക കാരണം അധ്യാപികയാണെന്ന് ആരോപിച്ച് ക്ലാസ് മുറിയിൽ കയറി അഴിഞ്ഞാട്ടം നടത്തിയത്. ചിത്രാ ദേവി ക്ലാസ് മുറിയിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചിത്രവേൽ അവിടേക്ക് കയറി വന്നത്. ക്ലാസ് മുറിയിൽ എത്തിയ ഇയാൾ തൻറെ മകൻറെ പഠന കാര്യത്തെക്കുറിച്ച് അധ്യാപികയോട് ചോദിച്ചു. പഠനത്തിലെ മകൻറെ അവസ്ഥ പറഞ്ഞുകൊണ്ടിരിക്കെ…
Read More » -
Kerala
12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം; കെഎസ്ആർടിസിയിൽ പണിമുടക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി തൊഴിലാളികള്‍. ഒക്ടോബര്‍ ഒന്ന് മുതലാണ് കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് തുടങ്ങുന്നത്. ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡണ്ട് എം വിന്‍സെന്‍റ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് പണിമുടക്കിന് നോട്ടീസ് നല്‍കി. സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്കുമായി തൊഴിലാളികള്‍ രംഗത്തെത്തുന്നത്. 28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫില്‍ അംഗങ്ങളായുള്ളത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ചയില്‍ എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാല്‍ തല്‍ക്കാലം പണിമുടക്കേണ്ട എന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം. കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സത്യങ്ങൾ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി…
Read More » -
India
ഡി കെ ശിവകുമാറിന് വീണ്ടും കുരുക്കിട്ട് ഇഡി; ഹാജരാകാന്‍ നോട്ടീസ്
ബെംഗളൂരു: കര്‍ണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ശിവകുമാറിനെതിരെ ഇഡി സമന്‍സ് അയച്ചത്. ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ ഇഡിയില്‍ നിന്ന് പുതിയ സമൻസ് ലഭിച്ചതായി ഡികെ ശിവകുമാർ പറഞ്ഞു. ഏജൻസിയുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ സമൻസ് അയച്ച സമയം ഭരണഘടനാപരവും രാഷ്ട്രീയവുമായ ചുമതലകൾ നിർവഹിക്കുന്നതിന് തടസ്സമാകുകയാണെന്നും ശിവകുമാർ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് ഇഡി നോട്ടീസ് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഭാരത് ജോഡോ യാത്രയ്‌ക്കും നിയമസഭാ സമ്മേളനത്തിനും ഇടയിൽ വീണ്ടും ഹാജരാകാൻ ഇഡി സമൻസ് അയച്ചു. ഞാൻ സഹകരിക്കാൻ തയ്യാറാണ്, എന്നാൽ സമൻസിന്‍റെ സമയം ദുരുദ്ദേശ്യപരമാണെന്നും ശിവകുമാര്‍ ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ ബിജെപി സര്‍ക്കാറിന്‍റെ അഴിമതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കാമ്പയിന്‍ ആരംഭിച്ചിരുന്നു. മന്ത്രിമാർ അഴിമതി നടത്തുന്നുണ്ടെന്നും കൊള്ളയടിക്കുകയാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് അറിയാമെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. പ്രചാരണത്തിന്‍റെ…
Read More » -
Crime
കാപിക്കോ റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്ന് കളക്ടര്‍
ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ച് വേമ്പനാട് കായൽ കയ്യേറി അനധികൃതമായി നിർമ്മിച്ച കാപിക്കോ റിസോർട്ട് പൊളിച്ച് തുടങ്ങി. കെട്ടിടങ്ങൾ പൊളിച്ച് മാലിന്യം നീക്കം ചെയ്യുന്നതിന് 6 മാസം വേണ്ടിവരുമെന്ന് മാസ്റ്റർ പ്ലാൻ വ്യക്തമാക്കുന്നു. അനധികൃത നിർമ്മാണത്തിന് ഒത്താശ നൽകിയ പഞ്ചായത്ത് അധികൃതർക്കെതിരെ അന്വേഷണമുണ്ടാകുമെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പറഞ്ഞു കാപ്പികോ റിസോർട്ടിൻ്റെ 103 ആം നമ്പർ വില്ലയാണ് ഇന്ന് ആദ്യം പൊളിച്ച് നീക്കിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കായൽ തീരത്ത് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിരീക്ഷണത്തിലാണ് പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10 മണിയോട് കൂടി നെടിയതുരുത്തിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി ഇന്ന് രണ്ട് വില്ലകളാണ് പൊളിച്ച് നീക്കുക .മുഴുവൻ കെട്ടിടങ്ങളും പൊളിച്ച് മാലിന്യം നീക്കുന്നതിന് ആറ് മാസം വേണ്ടിവരും. കായൽ കൈയേറിയ ഭൂമിക്കും പുറമ്പോക്ക് ഭൂമിക്കും പുറമെ നെടിയ തുരുത്തിൽ കാപ്പികോ കമ്പിനിക്ക്…
Read More » -
India
കര്‍ണാടക മതപരിവര്‍ത്തന നിരോധന ബില്ല് നിയമനിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിച്ചു; എതിര്‍ത്ത് കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടക മതപരിവര്‍ത്തന നിരോധന ബില്ല് നിയമനിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിച്ചു. ബില്ലിന്‍മേല്‍ ചര്‍ച്ച തുടങ്ങി. ലഖിംപുര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഉയര്‍ത്തികാട്ടി കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ ബില്ല് നിയമസഭയില്‍ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ 42 അംഗങ്ങളുള്ള ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ക്രൈസ്തവ സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ നടപടി. ബില്ല് നേരത്തെ നിയമസഭ പാസാക്കിയിരുന്നു. നേരത്തെ നിയമനിര്‍മ്മാണ കൗണ്‍സിലില്‍ ഒരംഗത്തിന്‍റെ കുറവുണ്ടായിരുന്നു ബിജെപിക്ക്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനനന്‍സ് ആക്കി പാസാക്കിയത്. 2021ൽ കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ബിൽ പാസാക്കിയിരുന്നു. എന്നാൽ, നിയമസഭാ സമ്മേളനം നീട്ടിവച്ച സാഹചര്യത്തിൽ ബിൽ ഓർഡിനൻസാക്കി. അതേസമയം ഓർഡിനൻസ് പുറപ്പെടുവിച്ച് നിയമം പാസാക്കാൻ തിടുക്കമെന്തായിരുന്നെന്ന് പ്രതിപക്ഷം ചോദിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലോ വികസന പദ്ധതികൾ…
Read More » -
LIFE
മേ ഹൂം മൂസ” വീഡിയോ ഗാനം റിലീസ്
സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹും മൂസ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകരുന്നമധു ബാലകൃഷ്ണൻ ആലപിച്ച ” ആരംഭ തേനിമ്പ…” എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റീലിസായത്. സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന,ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്,ജുബിൽ രാജൻ പി ദേവ്,കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ,വീണ നായർ,അശ്വനി, സാവിത്രി,ജിജിന, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കി ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തില്‍ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. മലപ്പുറത്തുകാരന്‍ മൂസ എന്ന സുരേഷ് ഗോപി…
Read More » -
Sports
ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍
സൂറിച്ച്: ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാനം നടത്തി ഇതിഹാസതാരം റോജര്‍ ഫെഡറര്‍. ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഫെഡറര്‍ വ്യക്തമാക്കി. 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഫെഡറര്‍. അടുത്ത ആഴ്ച്ച ലണ്ടനിലാണ് ലേവര്‍ കപ്പ് ആരംഭിക്കുന്നത്. സ്വിസ് ഇതിഹാസം കളിക്കുന്ന അവസാന ടൂര്‍ണമെന്റായിരിക്കുത്. വിരമിക്കല്‍ സന്ദേശത്തില്‍ ഫെഡറര്‍ പറഞ്ഞതിങ്ങനെ… ”എനിക്ക് 41 വയയാസി. ഞാന്‍ 1500ല്‍ അധികം മത്സരങ്ങള്‍ കളിച്ചു. 24 വര്‍ഷത്തോളം ഞാന്‍ കോര്‍ട്ടിലുണ്ടായിരുന്നു. ഞാന്‍ സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍ ടെന്നിസ് എനിക്ക് തന്നു. കരിയര്‍ അവസാനിപ്പിക്കാനായി എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു.” ഫെഡറര്‍ വ്യക്തമാക്കി. ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ എട്ടും വിംബിള്‍ഡണില്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടി. അഞ്ച് തവണ യുഎസ് ഓപ്പണ്‍ നേടിയപ്പോള്‍ ഒരു തവണ ഫ്രഞ്ച് ഓപ്പണിലും മുത്തമിട്ടു. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീടനേട്ടം. പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം നേടി. 2017ലാണ് അവസാനം ജേതാവായത്. 2018ല്‍…
Read More » -
Crime
കൊല്ലത്ത് യുവ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ: ഗാര്‍ഹിക പീഡനം മൂലമുള്ള മരണമെന്ന് കുടുംബം
കൊല്ലം: കൊല്ലം ചടയമംഗലത്ത് അഭിഭാഷകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇട്ടിവ തുടയന്നൂർ സ്വദേശി ഐശ്വര്യയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗാർഹിക പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചു ഐശ്വര്യയുടെ കുടുംബം ചടയമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Crime
ഗാര്‍ഹിക പീഡനം; പരാതി നല്‍കിയ അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി
റിയാദ്: സൗദി അറേബ്യയില്‍ അധ്യാപികയായ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ജിദ്ദയിലാണ് സംഭവം. തനിക്കെതിരെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതിലുള്ള ദേഷ്യമാണ്് 50കാരനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ശാരീരിക ഉപദ്രവം ഉണ്ടെന്ന് യുവതിയുടെ പരാതിയില്‍ ഇയാള്‍ക്ക് പൊലീസില്‍ നിന്ന് സമന്‍സ് ലഭിച്ചിരുന്നു. അധ്യാപികയായ യുവതി സ്‌കൂളില്‍ നിന്ന് മടങ്ങി വരുന്ന സമയത്ത് ഭര്‍ത്താവ് ഇവരെ കാത്തിരിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വലിച്ചിഴച്ച് അടുക്കളയില്‍ കൊണ്ടുപോയ ശേഷം കത്തി എടുത്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുറ്റം സമ്മതിച്ച ഭര്‍ത്താവ്, തനിക്ക് ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. പിടിയിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Read More »