CrimeNEWS

ഇന്റര്‍നെറ്റില്‍ നോക്കി ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി; യുവാവും യുവതിയും പിടിയില്‍

കൊച്ചി: ഫ്‌ളാറ്റില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ സംഭവത്തില്‍ യുവാവും യുവതിയും പിടിയില്‍. കോന്നി വല്യതെക്കേത്ത് അലന്‍ വി.രാജു (26), കായംകുളം കണ്ടല്ലൂര്‍ പുത്തന്‍പുരക്കല്‍ അപര്‍ണ (24) എന്നിവരാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.

നിലംപതിഞ്ഞമുകളില്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്നാണ് കഞ്ചാവ് ചെടിയുമായി ഇരുവരേയും പിടികൂടിയത്. നാലു മാസം വളര്‍ച്ചയെത്തിയ ചെടിയാണ് പിടിച്ചെടുത്തത്. ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ അടുക്കളയുടെ മൂലയിലാണ് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. ചെടിക്ക് വായു സഞ്ചാരം കിട്ടാന്‍ ചെറിയ ഫാനും വെളിച്ചത്തിനായി എല്‍ഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു.

കഞ്ചാവ് ചെടി മുറിയില്‍ വളര്‍ത്തുന്നത് എങ്ങനെ എന്ന് ഇന്റര്‍നെറ്റില്‍ നോക്കി മനസിലാക്കിയതിനു ശേഷമാണ് ഇവര്‍ ആത്യാധുനിക സംവിധാനത്തോടെ ചെടി വളര്‍ത്തിയത്. നേരത്തെ ഇതേ ഫ്‌ളാറ്റില്‍ നിന്ന് മറ്റൊരു യുവാവിനെ കഞ്ചാവ് കൈവശം വച്ചതിന് പോലീസ് പിടികൂടിയിരുന്നു. മല്ലപ്പള്ളി കണ്ടത്തില്‍ അമല്‍ (28) എന്നയാളെയാണ് പിടികൂടിയത്. അലനും അപര്‍ണയ്ക്കും അമലുമായി മയക്കുമരുന്ന് ഇടപാടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.

 

 

 

 

 

Back to top button
error: