CrimeNEWS

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയില്‍

കോഴിക്കോട്: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ കോഴിക്കോട് പിടിയില്‍. എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ (51) ആണ് അറസ്റ്റിലായത്. സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ടൗണ്‍ എസ്‌ഐ അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടാം ഗെയ്റ്റിനു സമീപത്തുള്ള വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തില്‍ നടന്ന മോഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
ക്ഷേത്രത്തിലെ മൂന്ന് വിളക്കുകളും പൂജയ്ക്ക് ഉപയോഗിക്കുന്ന മണിയും ക്ലോക്കുമുള്‍പ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷണത്തിന്റെ ചുരുളഴിച്ചത്.

കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പൊലീസും സമാന കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയില്‍ മോചിതരായവരെക്കുറിച്ച് രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. മോഷണം നടത്തിയ രീതി ശാസ്ത്രീയമായി അപഗ്രഥിച്ചും സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: