കോഴിക്കോട് ചേവായൂരിൽ മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും സമീപത്തെ പെട്ടിക്കടയിലുമായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 1.57 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ ഒപ്പിട്ട നിരവധി രേഖകളും. ഡ്രൈവിംഗ് ടെസ്റ്റിനു വരുന്നവർ ഉദ്യോഗസ്ഥന്മാർക്ക് നേരിട്ട് കൈക്കൂലി കൊടുക്കാതെ പെട്ടിക്കടകളിലും മറ്റും ഏല്പിച്ചു മടങ്ങുകയാണ് ചെയ്യുന്നത്. ഇടനിലക്കാരെ ഉപയോഗിച്ച് പണം വാങ്ങുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീജിത്താണ് ഇന്ന് മിന്നല്‍ പരിശോധന നടത്തിയത്.
ഇവിടെ ഇടനിലക്കാരെ ഉപയോഗപ്പെടുത്തി കൈക്കൂലി വാങ്ങുന്നു എന്ന് നിരവധി പരാതികളാണ് ലഭിച്ചത്. ഇതേതുടര്‍ന്നാണ് പരിശോധന നടത്തിയത്. ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപത്തെ തട്ടുകടയില്‍ നിന്നാണ് പണം പിടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ആരംഭിച്ച പരിശോധന ഒരുമണിക്കൂറിലേറെ നീണ്ടുനിന്നു.