ദില്ലി വഖഫ് ബോര്‍ഡിലെ അനധികൃത നിയമന കേസില്‍ ആം ആദ്മി പാർട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ ദില്ലി ആന്റി കറപ്ഷ്യൻ ബ്യൂറോ അറസ്റ്റ് ചെയ്തു. 2020ൽ അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഖാനെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ദില്ലി വഖഫ് ബോര്‍ഡ് ചെയര്‍മാനായ അമാനത്തുള്ള ഖാന് 32 പേരെ ചട്ടങ്ങൾ ലംഘിച്ചു നിയമിച്ചെന്നാണ് ആരോപണം. വഖഫ് ബോര്‍ഡ് സിഇഒ അനധികൃത നിയമനങ്ങള്‍ക്കെതിരെ മുന്നറിയപ്പ് നല്‍കിയിരുന്നതായും എസിബി അധികൃതര്‍ വ്യക്തമാക്കി. റെയ്ഡ് നടക്കുമ്പോള്‍ അമാനത്തുല്ല ഖാന്റെ ബന്ധുക്കളും മറ്റു ചിലരും വീടിനു പുറത്തു ഉദ്യോഗസ്ഥരെ ആക്രമിച്ചതായി എസിബി ആരോപിച്ചു. എഎപി നേതാവ് ഡൽഹി വഖഫ് ബോർഡിന്റെ ഫണ്ടും ഡൽഹി ഗവൺമെന്റിന്റെ ഫണ്ടും ദുരുപയോഗം ചെയ്തുവെന്നും എസിബി ആരോപിച്ചു