
കൊച്ചി: ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് മരിച്ചത്. എറണാകുളം വടക്കന്‍ പറവൂരിലെ ഭര്‍തൃവീട്ടിലാണ് അമല തൂങ്ങിമരിച്ചത്. രണ്ടുമാസം ഗര്‍ഭിണിയായിരുന്നു യുവതി.
ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് അമലയുടെ ബന്ധുക്കള്‍ പറയുന്നു. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും അമലയെ അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്. വീട്ടുകാര്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞിട്ട് അതിനും ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചില്ല. അമല ഗര്‍ഭിണിയാണെന്ന വിവരം പോലും അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പാണ് അമല നോര്‍ത്ത് പറവൂര്‍ സ്വദേശി രഞ്ജിത്തിനെ വിവാഹം കഴിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ അമലയുടെ മൃതദേഹം കണ്ടെത്തുന്നത്.
വിവാഹം കഴിഞ്ഞ് എത്തിയതുമുതല്‍ അമലയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായും, ഒരിക്കല്‍ തങ്ങള്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയിരുന്നതായും യുവതിയുടെ ബന്ധു ലാവണ്യപറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.