IndiaNEWS

ഒരാഴ്ചയ്ക്കിടെ ബംഗളൂരു വീണ്ടും വെള്ളത്തിനടിയിലായി

ബംഗളൂരു: കനത്തമഴയില്‍ നഗരത്തിലെ പലഭാഗങ്ങളും വീണ്ടും വെള്ളത്തിനടിയിലായി. പ്രധാന നഗരഭാഗങ്ങളിലെല്ലാം കനത്ത ഗതാഗത കുരുക്കാണ്. വീടുകളിലടക്കം വള്ളെംകയറി. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ബംഗളൂരു കനത്ത വെള്ളപ്പൊക്കത്തിന് വേദിയാകുന്നത്.

പ്രധാനസ്ഥലങ്ങളിലെ വീടുകളുടെ താഴ്ന്നഭാഗം വെള്ളത്തിനടിയിലായതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. താമസക്കാരോട് സൂരക്ഷിത സ്ഥാനത്തേക്ക് മാറാനും കുട്ടികളെ സ്‌കൂളുകളിലേക്ക് വിടരുതെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.

എക്കോസ്പേസ്, കെ.ആര്‍ മാര്‍ക്കറ്റ്, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍, വര്‍ത്തൂര്‍, സര്‍ജാപുര്‍ എന്നിവിടങ്ങളിലാണ് സ്ഥിതി അതീവഗുരുതരം. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും ഇതേ അവസ്ഥയായിരുന്നു ബംഗളൂരുവിലുണ്ടായിരുന്നത്.

എയര്‍പോര്‍ട്ട് റോഡ് വെള്ളത്തില്‍ മുങ്ങിയതോടെ ബസുകളും മറ്റ് വാഹനങ്ങളും റോഡില്‍ നിലച്ചുപോയതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. വര്‍ത്തൂരിലെ ബലഗിരി-പനന്തൂര്‍ റോഡിലേക്ക് വലിയ രീതിയില്‍ വെള്ളമെത്തിയതോടെ റോഡ് പുഴയായി മാറി. മഹാദേവപുരത്തെ മുപ്പതോളം കെട്ടിട സമുച്ചയങ്ങളുടെ താഴ്ഭാഗം പൂര്‍ണമായും മുങ്ങിയ നിലയിലാണ്.

Back to top button
error: