ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ണിസേനാ നേതാവിനെ കുത്തിക്കൊന്നു. കര്‍ണിസേനയുടെ ഇറ്റാര്‍സിയിലെ സെക്രട്ടറി രോഹിത് സിങ് രജ്പുത്(28) ആണ് കൊല്ലപ്പെട്ടത്. നഗരസഭാ ഓഫീസിന് സമീപം മൂവര്‍സംഘമാണ് രോഹിത്തിനെ ആക്രമിച്ചത്. രോഹിത്തിന് നേര്‍ക്കുണ്ടായ ആക്രമണം തടയാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുംകുത്തേറ്റു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആക്രമണത്തില്‍ പരുക്കേറ്റ ഇരുവരേയും അടുത്തുള്ള സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പ് രോഹിത് മരിച്ചതായി അധികൃതര്‍ അറിയിച്ചു. പരുക്കേറ്റ സുഷൃത്ത് സച്ചിന് പട്ടേലിന്റെ നിലയും ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അക്രമിസംഘവും രോഹിത്തും തമ്മില്‍ നേരത്തേയുണ്ടായിരുന്ന തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.
രോഹിത്തും സുഹൃത്തും പ്രദേശത്തെ ചായക്കടയ്ക്ക് സമീപം നില്ക്കുമ്പോള് ബൈക്കിലെത്തിയ സംഘം ഇവരുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സംഘത്തിലൊരാള്‍ കത്തികൊണ്ട് രോഹിത്തിനെ തുടരെത്തുടരെ കുത്തുകയുമായിരുന്നു. പ്രതികളായ രാഹുല്‍ രജ്പുത്, അങ്കിത് ഭട്ട്, ഇഷു മാളവ്യ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.