CrimeNEWS

സംഘത്തിലെ പുരുഷന്മാര്‍ മോഷ്ടിക്കും കളവുമൊതലിന്റെ വില്‍പ്പന ചുമതല സ്ത്രീകള്‍ക്ക്; സൗദിയില്‍ എട്ട് പേരടങ്ങിയ മോഷണസംഘം പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ മോഷണക്കുറ്റത്തിന് എട്ടു പേര്‍ അറസ്റ്റില്‍. റിയാദില്‍ വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘമാണ് അറസ്റ്റിലായത്. രണ്ട് സ്ത്രീകളും അറസ്റ്റിലായവരില്‍പ്പെടുന്നു.

പ്രതികളില്‍ അഞ്ചു പേര്‍ നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന യെമന്‍ സ്വദേശികളും ഒരാള്‍ നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ബുര്‍കിനാഫാസോ സ്വദേശിയും ഒരാള്‍ തൊഴില്‍ സ്ഥലത്ത് നിന്ന് ഒളിച്ചോടിയ ബുറുണ്ടി സ്വദേശിയും ഇഖാമ നിയമലംഘകയുമായ വീട്ടുജോലിക്കാരിയാണ്. ഒരു സ്ത്രീ സൗദി സ്വദേശിയാണ്.

Signature-ad

വീടുകളില്‍ നിന്ന് ആഭരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ മോഷ്ടിക്കുകയാണ് സംഘത്തിലെ പുരുഷന്മാര്‍ ചെയ്തിരുന്നത്. മോഷണ വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് സംഘത്തിലെ സ്ത്രീകളാണ്. പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: