വടക്കു കിഴക്കൻ ഇന്ത്യയിലെ അത്ഭുതങ്ങൾ തേടിയുള്ള യാത്രയിൽ ചിറാപുഞ്ചിയും മൗസിന്റാമും കാസിരംഗ ദേശീയോദ്യാനവും ഗുവാഹത്തിയും മജൗലിയും ഒക്കെയാണ് നമ്മൾ സാധാരണയായി സന്ദർശിക്കുക.എന്നാൽ ഇവിടേക്കുള്ള യാത്രകളിൽ മിക്കവരും അറിയാതെയാണെങ്കിലും വിട്ടുപോകുന്ന കുറച്ച് ഇടങ്ങളുണ്ട്. അതിലൊന്നാണ് സോളമന്റെ പള്ളി.
മിസോറാമിലെ ഏറ്റവും വലിയ ക്രിസ്തീയ ദേവാലയമായി നിലകൊള്ളുന്ന ഇതിന് പ്രത്യേകതകൾ ഒരുപാടുണ്ട്.ജറുസലേമിലെ സോളമന്റെ ദേവാലയത്തിന്റെ തുടർച്ചയായാണ് ഇതു നിർമ്മിച്ചിരിക്കുന്നത്.ബൈബിളി ലെ വിശ്വാസമനുസരിച്ച് ജറുസലേം ദേവാലയത്തിലാണ് യേശു പുനരവതരിക്കുന്നത്.
മിസറാമിലെ ഐസ്വാളിലാണ് ഇവിടുത്തെ ഏറ്റവും വലിയ ദേവാലയമായ സേളമന്റെ പള്ളി സ്ഥിതി ചെയ്യുന്നത്.മിസോറാമിലെ ക1ഹ്റാൻ തിയാങ്കിലിം എന്നു പേരായ ക്രിസ്തീയ വിഭാഗക്കാരുടേതാണ് ഈ ദേവാലയം. ഡോ. എൽ.ബി സാലിയോ എന്നു പേരായ മിസോറാമുകാരനാണ് ഈ സഭയും ദേവാലയവും നിർമ്മിച്ചത്.
മിസോറാമിലെ എന്നല്ല, ഇന്ത്യയിലെ തന്നെ വലിയ ദേവാലയങ്ങളിലൊന്നായാണ് സോളമന്റെ പള്ളി അറിയപ്പെടുന്നത്. ദേവാലയത്തിനുള്ളിൽ രണ്ടായിരം ആളുകൾക്കും അതിനു പുറത്ത് ഏകദേശം പതിനായിരത്തോളം ആളുകൾക്കും ഇരിക്കാവുന്ന രീതിയിലുള്ള നിർമ്മാണമാണ് ഇതിന്റേത്.
നാലുദിക്കുകളിലായി ഒന്നിന് മൂന്ന് വാതിലുകൾ എന്ന നിലയിൽ 12 കവാടങ്ങളാണ് ഈ ദേവാലയത്തിനുള്ളത്. അതു കൂടാതെ നാലു പ്രധാന ദിശകളിലേക്കും ദർശനം നല്കുന്ന രീതിയിലാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. കൂടാതെ എല്ലായിടത്തും നീളം കൂടിയ തൂണുകളും കാണാം.വെളിപാടിന്റെ പുസ്തകത്തിലെ ഏഴു ദേവാലയങ്ങളെ സൂചിപ്പിക്കാനായി ദാവീദിന്റെ ഏഴു നക്ഷത്രങ്ങളെയും ഇവിടെ കാണാൻ കഴിയും.
എന്തുകൊണ്ടാണ് ഈ ദേവാലയം നിർമ്മിക്കുവാൻ മിസേറാം തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും ഹോളി ചർച്ച് സഭക്കാർക്ക് ഉത്തരമുണ്ട്. ബൈബിളില് പറയുന്ന പ്രകാരം യേശുക്രിസ്തു പുനരവതരിക്കുന്നത് ഇവിടെയാണത്രെ !!
ഐസ്വാളിൽ നിന്നും 10 കിലോമീറ്റർ അകലെ ചോൾമണിലെ കിദ്രോൺ വാലിയിലാണ് സോളമന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത്.