NEWS

ഏഴ് മാസമായി ശമ്ബളമില്ല; ഇൻഡോറിൽ ഫാക്ടറി തൊഴിലാളികൾ കൂട്ടത്തോടെ വിഷം കഴിച്ചു

ഇൻഡോർ: ഏഴ് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മധ്യപ്രദേശിലെ ഇൻഡോറിൽ പത്തോളം ഫാക്ടറി തൊഴിലാളികൾ വിഷം കഴിച്ചു.
ഉടന്‍ തന്നെ ഇവരെ അടുത്തുള്ള എം.വൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികള്‍ എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഏഴ് മാസമായി തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം നല്‍കിയിരുന്നില്ല.തുടർന്ന് ഫാക്ടറിക്കുള്ളിൽ വച്ച് തന്നെ ഇവർ കൂട്ടത്തോടെ വിഷം കഴിക്കുകയായിരുന്നു.

Back to top button
error: