HealthNEWS

തേന്‍ ഔഷധ സമ്പുഷ്ടം ആരോഗ്യദായകം,  പറഞ്ഞാൽ തീരാത്തത്ര ഗുണങ്ങള്‍

   തേൻ വളരെ സവിശേഷമായ ഔഷധവും  മധുരമുള്ള ഒരു  പാനീയവുമാണ്. പുഷ്പങ്ങളിൽ നിന്നും ശേഖരിക്കുന്ന തേൻ, ഈച്ചയുടെ പല പ്രക്രിയകൾക്കു ശേഷമാണ് കൂട്ടിലെ തേൻ തേനറകളിൽ നിക്ഷേപിക്കുന്നത്. ഇങ്ങനെ സംഭരിക്കപ്പെടുന്ന കലർപ്പില്ലാത്ത തേൻ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കും.

➼ തേനിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും ധാരാളം ഉള്ളതിനാല്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഔഷധമാണ് തേന്‍.

➼ തേന്‍ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇതിലുള്ള ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ മെറ്റബോളിക് സിന്‍ഡ്രോമില്‍ നിന്ന് സംരക്ഷിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

➼ തേന്‍ കഴിക്കുന്നത് അഡിപോനെക്റ്റിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും രക്തനിയന്ത്രണത്തെ സന്തുലിതമാക്കുകയും ചെയ്യുന്നു.

➼ തേന്‍ ക്ഷീണവും അലസതയും കുറയ്ക്കാന്‍ സഹായിക്കുന്നു. ചുമയ്ക്ക് കാരണമാകുന്ന ബാക്ടീരിയ അണുബാധയെ ചെറുക്കാന്‍ തേനിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ സഹായിക്കും. കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് സ്വാഭാവിക മോയ്‌സ്ചറൈസറായി ഉപയോഗിക്കാം

➼ തേന്‍ അസ്‌കോര്‍ബിക് ആസിഡ്, പാന്റോതെനിക് ആസിഡ്, നിയാസിന്‍, റൈബോഫ്‌ലേവിന്‍ തുടങ്ങിയ വിറ്റാമിനുകളുടെയും കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പ്രത്യേക ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ്

➼ ആന്റിഓക്സിഡന്റുകളും ബയോ ആക്റ്റീവ് സസ്യ സംയുക്തങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് (ROS) ശരീരത്തില്‍ നിഷ്പക്ഷമായി നിലനിര്‍ത്തുന്നു.

➼ ചര്‍മ്മത്തിലെ പൊള്ളല്‍, അണുബാധ, ശസ്ത്രക്രിയ മൂലമുണ്ടാകുന്ന മുറിവുകള്‍ എന്നിവ സുഖപ്പെടുത്താന്‍ തേനിന് കഴിയും. തേനിലെ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ പല ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. രാവിലെ വെറും വയറ്റില്‍ ചെറുചൂടുള്ള വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും.

Back to top button
error: