വയനാട്: സ്കൂള്‍ വിദ്യാര്‍ഥിനികളെ ജീപ്പിനു പിന്നില്‍ നിര്‍ത്തി സാഹസികയാത്ര നടത്തിയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വയനാട് അമ്പലവയലിലാണ് ജീപ്പില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ സാഹസികമായി നിര്‍ത്തി കൊണ്ടുപോയത്.
സംഭവത്തില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് അറിയിച്ചു.
ഇന്നലെ സ്കൂള്‍ വിട്ട് പോകുന്ന വിദ്യാര്‍ത്ഥിനികളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അമ്പലവയലില്‍ നിന്നും ഏഴ് കിലോമീറ്ററോളം ദൂരത്തില്‍ ജീപ്പില്‍ സാഹസിക യാത്ര ചെയ്യാന്‍ അനുവദിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടപടിയുമായി രംഗത്തെത്തിയത്.