പട്‌ന: ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ‘മഹാഗത്ബന്ധന്‍’ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് 24-ന് നടക്കും.
വിശ്വാസം തെളിയിക്കാനായി നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ കത്തു നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ വിജയ്കുമാര്‍ സിന്‍ഹ പറഞ്ഞു.
സ്പീക്കര്‍ വിജയ്കുമാര്‍ സിന്‍ഹ രാജിവയ്ക്കാന്‍ വിസമ്മതിച്ചതിനാല്‍ വിശ്വാസവോട്ടെടുപ്പ് െവെകുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്പീക്കര്‍ക്കെതിരേ ഭരണപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായും സൂചനകളുണ്ടായിരുന്നു.
എന്നാല്‍, താന്‍ ഈ പദവി വഹിക്കുന്നിടത്തോളംകാലം പുറത്ത് ഒരു പ്രസ്താവനയും നടത്തില്ലെന്ന് സ്പീക്കര്‍ വിജയ്കുമാര്‍ സിന്‍ഹ പ്രതികരിച്ചു. ജെ.ഡി.യു, ആര്‍.ജെ.ഡി. എന്നീ കക്ഷികള്‍ ഉള്‍പ്പെട്ട മഹാഗത്ബന്ധന്‍ സഖ്യത്തിന് നിയമസഭയില്‍ 164 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് ആകെ 77 എം.എല്‍.എമാരാണുള്ളത്.