ശരീരത്തിലെ അവയവങ്ങളെല്ലാം കൃത്യമായ രീതിയിൽ പ്രവർത്തിക്കാനായി ശരീരത്തിൽ ആവശ്യമായ ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് എന്നത് നമുക്ക് നോക്കാം:
ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാനായാല്‍, അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും.
വെറുംവയറ്റിലെ വെള്ളംകുടി ശീലമാക്കുക. തലവേദന മാറികിട്ടും.
അതിരാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കും. ധാരാളം വെള്ളം കുടിക്കുന്നത് കുടലിന്റെ ചലനങ്ങള്‍ സുഗമമാക്കും. ഇത് മലബന്ധ പ്രശ്‌നങ്ങളെ ഒഴിവാക്കും.
രാവിലെ എഴുന്നേറ്റ ഉടന്‍ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും.
വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും ഹൃദയത്തെ സംരക്ഷിക്കാനുമെല്ലാം സഹായിക്കുന്നു.
ദഹനം വേഗത്തിലാക്കാൻ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വെള്ളം ധാരാളം കുടിക്കുക.
പ്രഭാത ഭക്ഷണത്തിന് മുമ്പായി വെള്ളം കുടിക്കുമ്പോൾ, അത് നിങ്ങളുടെ ആമാശയത്തിന് പൂർണ്ണത നൽകാൻ സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ കലോറികളെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.
ദിവസവും രാവിലെ വെള്ളം കുടിക്കുന്നത് വഴി മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ ഇത് നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങളെ മാത്രമല്ല ബാധിക്കുന്നത്. തലച്ചോറുമായി ബന്ധപ്പെട്ട ജാഗ്രത, ഏകാഗ്രത എന്നിവയെയും ബാധിക്കാം.
വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മൂത്രാശയ അണുബാധയ്ക്ക് സാധ്യത കുറയും.മൂത്രാശയത്തിലും കിഡ്‌നിയിലും കല്ലുണ്ടാവുന്നത് തടയാനും ചെറിയ കല്ലുകളെ ഇല്ലാതാക്കാനും വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
വെറും വയറ്റിൽ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് കെട്ടിക്കിടക്കുന്ന മാലിന്യത്തെ പെട്ടെന്ന് പുറംതള്ളാനും പോഷകാംശങ്ങളെ എളുപ്പം വലിച്ചെടുക്കാനും സഹായിക്കുന്നു.
നിറം വർധിക്കുന്നതിനും തിളക്കമുള്ള ചർമം ഉണ്ടാകുന്നതിനും ഉള്ള എളുപ്പവഴി ധാരാളം വെള്ളം കുടിക്കുന്നതാണ്.
ആഹാരം കഴിച്ച ഉടനുള്ള വെള്ളംകുടി ദോഷമാണ്. ഇത് ദഹനപ്രക്രിയയെയാണ് ദോഷമായി ബാധിക്കുക.ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. വെള്ളത്തിനു പകരമായി തൈരോ മറ്റോ ഉപയോഗിക്കാം.