KeralaNEWS

സുഹൃത്തുകളുമൊത്ത് കുളിക്കുന്നതിനിടെ പ്രവാസിയായ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

കാസർകോട്: സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം രണ്ടു മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. കളനാട് അയ്യങ്കോൽ റോഡിലെ ശരീഫ് ഉമ്മു കുൽസു ദമ്പതികളുടെ മകൻ യാസിറി (25) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെ കണ്ടെത്തിയത്.

കളനാട് എൽപി സ്കൂളിന് മുന്നിലുള്ള കുളത്തിൽ വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെ സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് യുവാവിനെ കാണാതായത്. ഒപ്പമുണ്ടായ യുവാക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടർന്ന് മേൽപറമ്പ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസും വിവരമറിഞ്ഞെത്തിയ റസ്ക്യൂ ഗാർഡ്മാരും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ
തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കുളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. പ്രവാസിയായ യാസിർ അടുത്തിടെയാണ് നാട്ടിലെത്തിയത്.

Back to top button
error: