Month: August 2022

  • NEWS

    ‘ഹി​ന്ദു രാ​ഷ്‌​ട്ര’​ത്തി​ല്‍ മു​സ്‌​ലിം​ക​ള്‍​ക്കും ക്രി​സ്ത്യാ​നി​ക​ള്‍​ക്കും വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​കി​ല്ല; തലസ്ഥാനം വാരാണസി

    ന്യൂഡ​ല്‍​ഹി: നി​ര്‍​ദി​ഷ്ട “ഹി​ന്ദു രാ​ഷ്‌​ട്ര’​ത്തി​ല്‍ മു​സ്‌​ലിം​ക​ള്‍​ക്കും ക്രി​സ്ത്യാ​നി​ക​ള്‍​ക്കും വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​കി​ല്ലെ​ന്നു “ക​ര​ട് ഭ​ര​ണ​ഘ​ട​ന’. ഡ​ല്‍​ഹി മാ​റ്റി വ​രാ​ണാ​സി രാ​ജ്യ ത​ല​സ്ഥാ​ന​മാ​ക്കാ​നും 30 ഹൈ​ന്ദ​വ സ​ന്യാ​സി​മാ​ര്‍ ത​യാ​റാ​ക്കി​യ “ഹി​ന്ദു രാ​ഷ്‌​ട്ര ഭ​ര​ണ​ഘ​ട​ന’​യു​ടെ ആ​ദ്യ ക​ര​ടി​ല്‍ പ​റ​യു​ന്നു. കാ​ശി​യി​ല്‍ (വ​രാ​ണാ​സി) സ്ഥാ​പി​ക്കു​ന്ന പു​തി​യ പാ​ര്‍​ല​മെ​ന്‍റി​ന് മ​ത​ങ്ങ​ളു​ടെ പാ​ര്‍​ല​മെ​ന്‍റ് (പാ​ര്‍​ല​മെ​ന്‍റ് ഓ​ഫ് റി​ലി​ജി​യ​ന്‍​സ്) എ​ന്നാ​കും പേ​ര്. മൊ​ത്തം 543 പേ​രാ​കും പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക. 16 വ​യ​സു മു​ത​ലു​ള്ള എ​ല്ലാ ഹി​ന്ദു പൗ​ര​ന്മാ​ര്‍​ക്കും വോ​ട്ട​വ​കാ​ശ​മു​ണ്ടാ​കും. 25 വ​യ​സു തി​ക​യു​ന്ന ഏ​തൊ​രു ഹി​ന്ദു​വി​നും പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കു മ​ല്‍​സ​രി​ക്കാം. എ​ല്ലാ പൗ​ര​ന്മാ​ര്‍​ക്കും നി​ര്‍​ബ​ന്ധി​ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​നും നി​ര്‍​ദേ​ശ​മു​ണ്ട്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ല്‍ അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന മ​ഹാ​മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള ധ​ര്‍​മ സ​ന്‍​സ​ദി​ല്‍ (ധ​ര്‍​മ പാ​ര്‍​ല​മെ​ന്‍റ്) ഇ​തു​വ​രെ ത​യാ​റാ​ക്കി​യ 32 പേ​ജു​ള്ള “ഭ​ര​ണ​ഘ​ട​ന’​യു​ടെ ക​ര​ട് അ​വ​ത​രി​പ്പി​ക്കും. ഹി​ന്ദു രാ​ഷ്‌​ട്രം എ​ന്ന ല​ക്ഷ്യം നേ​ടി​യാ​ല്‍ മു​സ്‌​ലിം, ക്രി​സ്ത്യ​ന്‍ അ​ട​ക്ക​മു​ള്ള ഹൈ​ന്ദ​വ ഇ​ത​ര മ​ത​സ്ഥ​ര്‍​ക്ക് വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​കി​ല്ലെ​ന്ന് വ​രാ​ണാ​സി ആ​സ്ഥാ​ന​മാ​യു​ള്ള ശ​ങ്ക​രാ​ച​ാര്യ പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വാ​മി ആ​ന​ന്ദ്…

    Read More »
  • NEWS

    കോഴിക്കോട് അനാശാസ്യ കേന്ദ്രം നടത്തിയ റിട്ട. മിലിറ്ററി ഓഫിസറടക്കം മൂന്നുപേര്‍ അറസ്റ്റിൽ

    കോഴിക്കോട്: സ്വകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ നഗരത്തില്‍ അനാശാസ്യ കേന്ദ്രം നടത്തിയ റിട്ട. മിലിറ്ററി ഓഫിസറടക്കം മൂന്നുപേര്‍ അറസ്റ്റില്‍. സ്ഥാപന ഉടമയും റിട്ട. മിലിറ്ററി ഓഫിസറുമായ കക്കോടി സായൂജ്യം വീട്ടില്‍ സുഗുണന്‍ (71), ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീന്‍ (47), മധുര സ്വദേശിനിയായ സ്ത്രീ എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കനകശ്രീ ഓഡിറ്റോറിയത്തിനു സമീപം പ്രിന്‍സ് സെക്യൂരിറ്റി ഗാര്‍ഡില്‍ ശനിയാഴ്ച ഉച്ചയോടെ പരിശോധന നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.       രഹസ്യവിവരത്തെ തുടര്‍ന്ന് നേരത്തെ പൊലീസ് സ്ഥലത്തെത്തി സമീപവാസികളില്‍നിന്ന് വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഹോം നഴ്സിങ് സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു വിവരം ലഭിച്ചത്. ഒരാഴ്ചയോളം നിരീക്ഷിച്ചപ്പോള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പലരും ഇവിടെ വന്നുപോകുന്നതായി മനസ്സിലായി. തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച സ്ഥാപനത്തിലെത്തിയപ്പോള്‍ ഉടമ വിവിധ മുറികളിലുള്ള സ്ത്രീകളെ കാണിച്ചുകൊടുക്കുകയായിരുന്നു.

    Read More »
  • NEWS

    ദേശീയ പതാകയ്‌ക്ക് പകരം പാകിസ്താന്‍ പതാക ഉയര്‍ത്തിയയാള്‍ അറസ്റ്റിൽ

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദേശീയ പതാകയ്‌ക്ക് പകരം പാകിസ്താന്‍ പതാക ഉയര്‍ത്തിയയാള്‍ അറസ്റ്റില്‍. കുഷിനഗര്‍ സ്വദേശി സല്‍മാന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ പാകിസ്താന്‍ പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.       കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹര്‍ഘര്‍ തിരംഗയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സൽമാൻ വീട്ടില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയത്.

    Read More »
  • NEWS

    പറഞ്ഞാൽ തീരില്ല നേന്ത്രക്കായയുടെ ഗുണങ്ങൾ 

    ഓണത്തിന് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് നേന്ത്ര വാഴകൃഷി മുൻപൊക്കെ ചെയ്തിരുന്നത്.ഇന്ന് നേന്ത്രക്കായ പഴുത്തതും പച്ചയും  ഏതുകാലത്തും കിട്ടുമെന്ന സ്ഥിതിയായി.എന്നാൽ നേന്ത്രക്കായയുടെ ഗുണങ്ങൾ നമ്മളിൽ പലർക്കും അറിയില്ല. വിറ്റാമിൻ എ, വിറ്റാമിൻ സി , വിറ്റാമിൻ ഡി എന്നീ മൂന്ന് പോഷകങ്ങളും ഒരുപോലെ അടങ്ങിയ പഴങ്ങൾ പൊതുവേ കുറവാണ്.എന്നാൽ ഇവ മൂന്നും നേന്ത്രപ്പഴത്തിൽ ഉണ്ട്. അതുപോലെതന്നെ കാൽസ്യവും പൊട്ടാസ്യവും ഇതിൽ വലിയ തോതിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ അഥവാ നാരുകൾ ധാരാളം അടങ്ങിയത് കൊണ്ട് ദഹനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും  നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ആവശ്യമായ ഫൈബറിന്റെ പത്തിലൊന്ന് നേന്ത്രപ്പഴത്തിൽ നിന്നും ലഭിക്കും.പച്ച നേന്ത്രക്കായ ചെറുപയർ ചേർത്ത് പുഴുങ്ങി  കഴിക്കുകയാണെങ്കിൽ  ശരീരത്തിനാവശ്യമായ കൊഴുപ്പും പോഷകങ്ങളുമെല്ലാം ലഭിക്കും.ഇത് പ്രമേഹരോഗികൾക്ക് അടക്കം പരീക്ഷിക്കാവുന്ന പ്രഭാത ഭക്ഷണമാണ്. നന്നായി പഴുത്ത പഴം വിറ്റാമിൻ എ-യാൽ സമ്പന്നമാണ്.ഇത് കാഴ്ചശക്തിക്ക് വളരെയധികം പ്രയോജനം ചെയ്യുന്നു. കരോട്ടിൻ എന്ന ഘടകവും  പഴുത്ത പഴത്തിൽ  സമൃദ്ധമാണ്.അതുപോലെതന്നെ വിറ്റാമിൻ സി ധാരാളം അടങ്ങിയ യതിനാൽ കുട്ടികൾക്ക്…

    Read More »
  • NEWS

    ഊട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട 28 കാഴ്ചകൾ

    എവിടെനിന്നു തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്നറിയാത്തവർ ആണ് കൂടുതലും ഊട്ട ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നവർ.ഊട്ടിയിൽ അത്യാവശ്യം കാണാനുള്ള 28 സ്ഥലങ്ങളെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.ഗൂഡല്ലൂരിൽ നിന്ന് തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത സ്ഥലം എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്.  അതുകൊണ്ട് യാത്ര പോകുന്നവർക്ക് സമയ നഷ്ടമോ വഴി തെറ്റി പോകേണ്ട സാഹചര്യമോ ഒക്കെ ഒഴിവാക്കാം. കൂടെ ചെറിയ  ഒരു ചരിത്രവും, അവിടെ കാണാനുള്ളതും ,entry fee , time അതിന്റെ കൂടെ ചെറിയ ഒരു വിവരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.ഊട്ടി യാത്രക്കാർക്ക് ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ… ഊട്ടി അഥവാ ഉദഗമണ്ഡലം, തമിഴ്നാട്ടിലെ  നീലഗിരി  ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയും ആണ് .നീലഗിരി ജില്ലയുടെ  ആസ്ഥാനവും ഇതു തന്നെയാണ്‌. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമാണ്‌ ഊട്ടി. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ്‌ ഊട്ടി അറിയപ്പെടുന്നത്. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്;…

    Read More »
  • NEWS

    വധശ്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിഖ്യാത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

    വധശ്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിഖ്യാത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്ന് റിപ്പോര്‍ട്ട്. റുഷ്ദിയുടെ പുസ്തക ഏജന്റായ ആന്‍ഡ്രൂ വൈലിയാണ് വിവരം പുറത്തു വിട്ടത്. ഇപ്പോള്‍ റുഷ്ദിക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും ആന്‍ഡ്രൂ മാധ്യമങ്ങളോട് പറഞ്ഞു. സല്‍മാന്‍ റുഷ്ദിയുടെ സുഹൃത്തും എഴുത്തുകാരനുമായ ആതിഷ് തസീര്‍ വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് ട്വിറ്ററില്‍ കുറിച്ചു. ആഗസ്റ്റ് 12ന് ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു റുഷ്ദിക്കെതിരെ ആക്രമണം ഉണ്ടായത്. വേദിയിലേക്ക് കയറി വന്ന ഹാദി മറ്റാര്‍ എന്ന യുവാവ് സല്‍മാന്‍ റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.    

    Read More »
  • NEWS

    കേഴുക സാംസ്കാരിക കേരളമേ

    ഉമ്മൻ ചാണ്ടി രോഗബാധിതനാണ് … എനിക്ക് തോന്നിയാൽ ഞാൻ BJP യിലേക്ക് പോകുമെന്ന് പറഞ്ഞ കെ സുധാകരനെന്ന കെപിസിസി പ്രസിഡന്റും രോഗബാധിതനാണ്.. എം എൽ എയും പഴയമന്ത്രിയുമായ കെ ബാബു കുറേനാളുകളായി രംഗത്തേയില്ല .. അദ്ദേഹം രോഗബാധിതനായി ചികിത്സയിലാണ് …. സോണിയ ഗാന്ധി കഴിഞ്ഞ കുറേ നാളുകളായി ഗുരുതരമായ രോഗത്തിന് ചികിത്സയിലാണ് … പാണക്കാട് ഹൈദരലി തങ്ങൾ ഈയടുത്താണ് രോഗംബാധിച്ചു മരണത്തിനു കീഴടങ്ങിയത് .. പിടി തോമസ് മരണത്തിനു കീഴടങ്ങിയതും രോഗം ബാധിച്ചാണ് … രാഷ്ട്രീയമായി അങ്ങേയറ്റം എതിർപ്പും ഇവരിൽ പലരുടെയും രാഷ്ട്രീയ നിലപാടിനോട് അറപ്പും വെറുപ്പും തോന്നിയിട്ടുണ്ടെങ്കിലും അവരുടെ രോഗത്തെപ്പറ്റി അറിഞ്ഞപ്പോൾ അബോധമനസ്സിൽപോലും സന്തോഷമോ ആഹ്ലാദമോ തോന്നിയിട്ടില്ല . മറിച്ച്, അയ്യോ എന്ന് സങ്കടത്തോടെ മാത്രമേ അതിനെ കാണാൻ പറ്റിയിട്ടുള്ളൂ … കോടിയേരിയെ പത്രസമ്മേളനത്തിൽ കണ്ടപ്പോൾ തോന്നിയതും ആ സങ്കടമാണ്. ചികിത്സയുടെ ഭാഗമായി ക്ഷീണിതനാണ് ആ  മനുഷ്യൻ.. ഒരാളുടെയും രോഗാവസ്ഥയിൽ സന്തോഷം കണ്ടെത്താൻ മനുഷ്യനായിപ്പിറന്നവർക്ക് കഴിയില്ല .. പക്ഷെ കോൺഗ്രെസ്സുകാർക്കും…

    Read More »
  • Kerala

    സോളാര്‍ പീഡനക്കേസ് :ഹൈബി ഈഡനെതിരെ തെളിവില്ലെന്ന് സിബിഐ

      സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡൻ എംപിക്കെതിരെ തെളിവില്ലെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിൽ തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്നും പരാതിക്കാരിക്കും തെളിവ് നൽകാൻ കഴിഞ്ഞില്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി. പീഡന ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോർട്ട് ആണ് കോടതിയിൽ സമർപ്പിച്ചത്. സോളാർ കേസ് പ്രതി നൽകിയ പരാതിയിലാണ് ഹൈബി ഈഡനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഹോസ്റ്റലിൽ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.  

    Read More »
  • Crime

    കൊച്ചിയില്‍ സംഘർഷം:യുവാവിനെ കുത്തിക്കൊന്നു

    കൊച്ചിയില്‍ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. രണ്ടു പേര്‍ക്ക് പരുക്ക്. വരാപ്പുഴ സ്വദേശി ശ്യാം(33) ആണ് കൊല്ലപ്പെട്ടത്. കളത്തിപ്പറമ്പ് റോഡില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അരുൺ എന്നയാള്‍‌ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ രണ്ടാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കടന്നുകളഞ്ഞുവെന്നാണ് വിവരം.  

    Read More »
  • India

    തായ്‌ലന്റിലേയ്ക്കുളള വ്യാജ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി

        തായ്ലന്റിലേയ്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടിവ് തുടങ്ങിയ മേഖലകളിൽ വ്യാജ റിക്രൂട്ട്‌മെന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഉയര്‍ന്ന ശമ്പളവും, ഹോട്ടല്‍ താമസവും, വീസയും, തിരികെയുളള വിമാനടിക്കറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇന്ത്യയിലേയും ദുബായിലേയും ബാങ്കോക്കിലേയും ഏജന്റുമാരാണ് തട്ടിപ്പിന് പിന്നിലെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൂടുതലും മ്യാന്‍മാര്‍ അതിര്‍ത്തിയിലൂടെയാണ് അനധികൃതമായി ഉദ്യോഗാര്‍ത്തികളെ തായ്‌ലാന്റില്‍ എത്തിക്കുന്നത്. പലരും ദുരിതപൂര്‍ണ്ണമായ സാഹചര്യത്തില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട നിലയിലാണ്. അനധികൃത കുടിയേറ്റത്തിന് ചിലര്‍ തായ്‌ലന്റ് അധികൃതരുടെ പിടിയിലുമായിട്ടുണ്ട്. വീസാ ഓണ്‍ അറ്റെവല്‍ വഴി എത്തുന്ന ഇന്ത്യന്‍ പൗരന്‍ന്മാര്‍ക്ക് തൊഴില്‍ വീസയോ പെര്‍മിറ്റോ തായ്‌ലാന്റ് ഗവണ്‍മെന്റ് അനുവദിക്കാറില്ല. ആയതിനാല്‍ ഇത്തരം വ്യാജ റിക്രൂട്ട്‌മെന്റ് ചതികളില്‍ വീഴാതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദ്ദേശം. ജോലിയിലേയ്ക്ക് പ്രവേശിക്കും മുമ്പ് ഏജന്റിനെക്കുറിച്ചും ജോലി നല്‍കുന്ന സ്ഥാപനത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണമെന്നും എംബസി അധികൃതര്‍ അറിയിച്ചു.  

    Read More »
Back to top button
error: