NEWS

പറഞ്ഞാൽ തീരില്ല നേന്ത്രക്കായയുടെ ഗുണങ്ങൾ 

ണത്തിന് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് നേന്ത്ര വാഴകൃഷി മുൻപൊക്കെ ചെയ്തിരുന്നത്.ഇന്ന് നേന്ത്രക്കായ പഴുത്തതും പച്ചയും  ഏതുകാലത്തും കിട്ടുമെന്ന സ്ഥിതിയായി.എന്നാൽ നേന്ത്രക്കായയുടെ ഗുണങ്ങൾ നമ്മളിൽ പലർക്കും അറിയില്ല.
വിറ്റാമിൻ എ, വിറ്റാമിൻ സി , വിറ്റാമിൻ ഡി എന്നീ മൂന്ന് പോഷകങ്ങളും ഒരുപോലെ അടങ്ങിയ പഴങ്ങൾ പൊതുവേ കുറവാണ്.എന്നാൽ ഇവ മൂന്നും നേന്ത്രപ്പഴത്തിൽ ഉണ്ട്. അതുപോലെതന്നെ കാൽസ്യവും പൊട്ടാസ്യവും ഇതിൽ വലിയ തോതിൽ അടങ്ങിയിട്ടുണ്ട്.
ഫൈബർ അഥവാ നാരുകൾ ധാരാളം അടങ്ങിയത് കൊണ്ട് ദഹനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും  നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ആവശ്യമായ ഫൈബറിന്റെ പത്തിലൊന്ന് നേന്ത്രപ്പഴത്തിൽ നിന്നും ലഭിക്കും.പച്ച നേന്ത്രക്കായ ചെറുപയർ ചേർത്ത് പുഴുങ്ങി  കഴിക്കുകയാണെങ്കിൽ  ശരീരത്തിനാവശ്യമായ കൊഴുപ്പും പോഷകങ്ങളുമെല്ലാം ലഭിക്കും.ഇത് പ്രമേഹരോഗികൾക്ക് അടക്കം പരീക്ഷിക്കാവുന്ന പ്രഭാത ഭക്ഷണമാണ്.
നന്നായി പഴുത്ത പഴം വിറ്റാമിൻ എ-യാൽ സമ്പന്നമാണ്.ഇത് കാഴ്ചശക്തിക്ക് വളരെയധികം പ്രയോജനം ചെയ്യുന്നു. കരോട്ടിൻ എന്ന ഘടകവും  പഴുത്ത പഴത്തിൽ  സമൃദ്ധമാണ്.അതുപോലെതന്നെ വിറ്റാമിൻ സി ധാരാളം അടങ്ങിയ യതിനാൽ കുട്ടികൾക്ക് എല്ലിന്റെ വളർച്ചയ്ക്ക് ഉത്തമമാണ്.
കുട്ടികൾക്ക് നെയ്യ് ചേർത്ത്  പുഴുങ്ങിയ നേന്ത്രപ്പഴം കൊടുക്കുകയാണെങ്കിൽ അവരുടെ ദഹനം മെച്ചപ്പെടുമെന്ന് മാത്രമല്ല തൂക്കം കൂടുകയും ചെയ്യും.ശരീരത്തിന്റെ പ്രതിരോധശേഷി  എട്ട് ഇരട്ടിയോളം വർദ്ധിപ്പിക്കാൻ കറുത്ത തൊലിയോടു കൂടിയ പാകമായ പഴത്തിനു കഴിയും.
നേന്ത്രപ്പഴം തൈരില്‍ ഉടച്ചുചേര്‍ത്ത് അല്പം തേനും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ ശരീരശക്തിയും പ്രതിരോധവും വര്‍ദ്ധിക്കും. പണ്ടുകാലം മുതലെ കുഞ്ഞുങ്ങള്‍ക്ക് ഏത്തക്കാപൊടി തയ്യാറാക്കി കുറുക്കിക്കൊടുക്കുന്ന ഒരു സമ്പ്രദായം കേരളത്തില്‍ ഉണ്ട്.മുലപ്പാൽ കഴിഞ്ഞാൽ ഇതിലും മികച്ചൊരു ഭക്ഷണം കുഞ്ഞുങ്ങള്‍ക്ക് വേറെയില്ല.

നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത് കുറുക്കിയോ കഞ്ഞിയുടെ രൂപത്തിലോ കഴിക്കുന്നത് വയറുവേദന, അതിസാരം, ആമാശയവ്രണം, മുത്രാശയരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ആശ്വാസം കിട്ടാന്‍ ഉപകരിക്കും.

തീപൊള്ളിയ ഭാഗത്ത് നല്ലവണ്ണം പാകമായി പഴുത്തനേന്ത്രപ്പഴം ഉടച്ചുപ്പരത്തിയിട്ടാല്‍ പൊള്ളലിന് ശമനം ഉണ്ടാവും.
സൗന്ദര്യസംരക്ഷണത്തിനും നേന്ത്രപ്പഴം നല്ലതാണ്.

Signature-ad

 

 

നേന്ത്രപ്പഴം പനിനീരില്‍ ചാലിച്ച് പുരട്ടിയാല്‍ മുഖത്തെ കുരുക്കള്‍, കലകള്‍ എന്നിവ മാറി മുഖശോഭ വര്‍ദ്ധിക്കുവാന്‍ ഉപകരിക്കും. നേന്ത്രപ്പഴത്തിന്‍റെ തൊലിയും ഔഷധഗുണമുള്ളതാണ്. ടൈഫോയ്ഡ്, അതിസാരം, കുടല്‍പുണ്ണ്, പ്രമേഹം, ക്ഷയം, മലബന്ധം തുടങ്ങി പലവിധ രോഗത്തിനും നേന്ത്രപ്പഴം ഉപയോഗിക്കാറുണ്ട്.

Back to top button
error: