ഉമ്മൻ ചാണ്ടി രോഗബാധിതനാണ് …
എനിക്ക് തോന്നിയാൽ ഞാൻ BJP യിലേക്ക് പോകുമെന്ന് പറഞ്ഞ കെ സുധാകരനെന്ന കെപിസിസി പ്രസിഡന്റും രോഗബാധിതനാണ്..
എം എൽ എയും പഴയമന്ത്രിയുമായ കെ ബാബു കുറേനാളുകളായി രംഗത്തേയില്ല .. അദ്ദേഹം രോഗബാധിതനായി ചികിത്സയിലാണ് ….
സോണിയ ഗാന്ധി കഴിഞ്ഞ കുറേ നാളുകളായി ഗുരുതരമായ രോഗത്തിന് ചികിത്സയിലാണ് …
പാണക്കാട് ഹൈദരലി തങ്ങൾ ഈയടുത്താണ് രോഗംബാധിച്ചു മരണത്തിനു കീഴടങ്ങിയത് ..
പിടി തോമസ് മരണത്തിനു കീഴടങ്ങിയതും രോഗം ബാധിച്ചാണ് …
രാഷ്ട്രീയമായി അങ്ങേയറ്റം എതിർപ്പും ഇവരിൽ പലരുടെയും രാഷ്ട്രീയ നിലപാടിനോട് അറപ്പും വെറുപ്പും തോന്നിയിട്ടുണ്ടെങ്കിലും അവരുടെ രോഗത്തെപ്പറ്റി അറിഞ്ഞപ്പോൾ അബോധമനസ്സിൽപോലും സന്തോഷമോ ആഹ്ലാദമോ തോന്നിയിട്ടില്ല . മറിച്ച്, അയ്യോ എന്ന് സങ്കടത്തോടെ മാത്രമേ അതിനെ കാണാൻ പറ്റിയിട്ടുള്ളൂ …
കോടിയേരിയെ പത്രസമ്മേളനത്തിൽ കണ്ടപ്പോൾ തോന്നിയതും ആ സങ്കടമാണ്. ചികിത്സയുടെ ഭാഗമായി ക്ഷീണിതനാണ് ആ മനുഷ്യൻ..
ഒരാളുടെയും രോഗാവസ്ഥയിൽ സന്തോഷം കണ്ടെത്താൻ മനുഷ്യനായിപ്പിറന്നവർക്ക് കഴിയില്ല .. പക്ഷെ കോൺഗ്രെസ്സുകാർക്കും ലീഗുകാർക്കും കഴിയും എന്ന് ഒട്ടനവധി പ്രതികരണങ്ങൾ കണ്ടപ്പോൾ മനസിലായി… ഇവരൊക്കെ എന്തുതരം മനസികാവസ്ഥയുമായിട്ടാണ് നടക്കുന്നതെന്ന് മനസിലാകുന്നേയില്ല …!! മനുഷ്യൻ എന്നതുപോയിട്ട് മൃഗം എന്നുപോലും സംബോധന ചെയ്യാൻ പറ്റാത്തൊരു മാനസികാവസ്ഥയിലേക്ക് ഇവരൊക്കെ ഇങ്ങനെ പോകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നേയില്ല ..!!
രോഗമൊക്കെ ആർക്കും വരാവുന്ന ഒന്നാണെന്ന് മനസിലാക്കാനുള്ള വിവേകം പോലും അന്ധമായ രാഷ്ട്രീയവിരോധത്താൽ ഇവർക്ക് ഉണ്ടാകുന്നില്ല എന്നതിനെ സഹതാപത്തോടെയേ കാണാൻ പറ്റൂ … അതിൽ അണികളെ മാത്രം കുറ്റം പറയുന്നതിലും അർത്ഥമില്ല … പിണറായി ചികിത്സക്ക് പോയപ്പോൾ അതിനെ പരിഹസിച്ച് കത്തെഴുതിയ അല്പനാണ് സുധാകരനെന്ന അവരുടെ സംസ്ഥാന തലവൻ … അതിനുശേഷം സുധാകരൻ ചികിത്സക്ക് പോയപ്പോൾ പിണറായി പക്ഷെ തിരിച്ച് പരിഹസിച്ചിട്ടില്ല .. അതിന്റെ പേരാണ് മാന്യത, മര്യാദ, അന്തസ്സ് , മനുഷ്യത്വം എന്നതൊക്കെ …
പാർട്ടിയുടെ ഭാഗമേയല്ലാത്ത രണ്ട് അനുഭാവികൾ ഒരു സിനിമക്കെതിരെ പോസ്റ്റിട്ടപ്പോൾ അത് സിപിഐഎമ്മിന്റെ തലക്കിട്ട് അന്തിചർച്ച നടത്തിയ മാ.പ്ര.കൾ പക്ഷെ കോടിയേരിയുടെ രോഗാവസ്ഥയെ പരിഹസിച്ചും ക്രൂരമായി കളിയാക്കിയും നടത്തുന്ന മനുഷ്യത്വമില്ലായ്മയെ കാണുന്നേയില്ല.. “ഇയാൾ വണ്ടിയിടിച്ചുപോലും ചാകുന്നില്ലല്ലോ” എന്ന് പിണറായിക്കെതിരെ ശാപവാക്കുചൊരിഞ്ഞത് മാ.പ്ര.കളിലെ ഒരു പ്രമുഖനാണ്. അതുകൊണ്ടുതന്നെ അവർ കോടിയേരിയുടെ കാര്യത്തിൽ വരുന്ന ക്രൂരപരിഹാസങ്ങളോട് എങ്ങനെ പ്രതികരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ ഇവർ ഇങ്ങനെ ചെയ്യുന്നതിൽ അത്ഭുതവുമില്ല ..
സങ്കടം ഇന്നത്തെ കേരളത്തെ ഓർത്തു മാത്രമാണ് !