Month: August 2022
-
Kerala
സംസ്ഥാനത്തെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം
ദില്ലി: സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹരായി. വിജിലന്‍സ് മേധാവി എഡിജിപി മനോജ് എബ്രാഹമിന് രാഷ്ട്രപതിയുടെ മെഡലുണ്ട്. കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിനും സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. കുര്യാക്കോസ് വിയു, പിഎ മുഹമ്മദ് ആരിഫ്, സുബ്രമണ്യന്‍ ടി കെ, സജീവന്‍ പി സി, സജീവ് കെകെ, അജയകുമാര്‍ വി നായര്‍, പ്രേംരാജന്‍ ടിപി, അബ്ദുള്‍ റഹീം അലികുഞ്ഞ്, രാജു കെ വി, ഹരിപ്രസാദ് എംകെ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.
Read More » -
Crime
മോഷ്ടാവായ മകന്റെ കുത്തേറ്റ് കുടല്‍ പുറത്തുവന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മ മരിച്ചു
അങ്കമാലി: മകന്റെ കുത്തേറ്റ് കുടല്‍ പുറത്തുവന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് മരിച്ചത്. സംഭവത്തില്‍ അന്ന് തന്നെ അറസ്റ്റിലായ മകന്‍ കിരണ്‍(27) ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കിരണിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മേരി മരിച്ചത്. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് വീട്ടില്‍വച്ച് മേരിക്ക് കുത്തേറ്റത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും കിരണ്‍ മേരിയെ കുത്തുകയുമായിരുന്നു. സംഭവ സമയത്ത് കിരണും മാതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മേരിയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചെുങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്. ആഴത്തിലുള്ള കുത്തില്‍ കുടല്‍ പുറത്തുവന്ന നിലയില്‍ അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച േേരിയെ നിലവഷളാവുകയും തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത്…
Read More » -
Pravasi
യുഎഇയില്‍ റെഡ് അലര്‍ട്ട്; ഒമാനിലും യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
അബുദാബി: പുലര്‍ച്ചെ മുതല്‍ കനത്ത പൊടിക്കാറ്റ് അനുഭവപ്പെടുന്ന യുഎഇയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി. ഭൂരിഭാഗം പ്രദേശങ്ങളും പൊടിപടലങ്ങളാല്‍ നിറഞ്ഞു. ദൂരക്കാഴ്ച പലയിടത്തും 500 മീറ്ററിലും താഴെയാണ്. ഇതുമൂലം പല സ്ഥലങ്ങളിലും ഗതാഗത തടസ്സമുണ്ടായി. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമെ വാഹനവുമായി പുറത്തിറങ്ങാവൂ എന്നും വാഹനമോടിക്കുന്നവര്‍ വേഗപരിധിയും വാഹനങ്ങള്‍ക്കിടയിലെ അകലവും കൃത്യമായി പാലിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ദൂരക്കാഴ്ച കുറവാണെങ്കില്‍ വാഹനമോടിക്കരുത്. ലോ ബീം ലൈറ്റിട്ട് വേണം വാഹനമോടിക്കാനെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസും മുന്നറിയിപ്പ് നല്‍കി. ഒമാനില്‍ ദോഫാര്‍ മേഖലയിലും ശക്തമായ പൊടിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തു. ⚠️تنبيه:يستمر نشاط الرياح في فترة النهار خلال اليومين القادمين، مع تصاعد الأتربة والغبار، مما يؤدي إلى انخفاض مستوى الرؤية الأفقية، خصوصاً على المناطق الواقعة بين ولايتي…
Read More » -
Kerala
ദില്ലിയില്‍ പ്രതിഷേധത്തിനും അറസ്റ്റിനും സാധ്യത: പരിപാടിറദ്ദാക്കി ജലീല്‍ പുലര്‍ച്ചെ കേരളത്തില്‍; വീട്ടില്‍നിന്ന് സന്ദേശമെത്തിയതുകൊണ്ടാണ് മടക്കമെന്ന് എ.സി. മൊയ്തീന്‍
തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ വിവാദം ശക്തമായിരിക്കെ ഡല്‍ഹിയിലെ മുന്‍ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി കെ.ടി. ജലീല്‍ എം.എല്‍.എ. കേരളത്തില്‍ തിരിച്ചെത്തി. നിയമസഭാ പ്രവാസിക്ഷേമകാര്യ സമതിയംഗമായ ജലീല്‍ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്മീരില്‍ പോയശേഷം ശനിയാഴ്ച രാത്രി പത്തോടെയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങള്‍ കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. വിമാനത്താവളത്തില്‍നിന്ന് രാത്രി തങ്ങാനായി കേരള ഹൗസിലെത്തിയപ്പോഴും ചോദ്യങ്ങളോട് മുഖംതിരിച്ചു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയില്‍ നോര്‍ക്ക സംഘടിപ്പി നിയമസഭാസമിതി യോഗത്തില്‍ പങ്കെടുക്കാതെയാണ് ജലീലിന്റെ മടക്കം. ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് പുലര്‍ച്ചെ മൂന്നിന് പുറപ്പെടുകയായിരുന്നു. ഇന്ന് കേരളത്തിലെത്തിയ ജലീല്‍ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് ഒരുരീതിയിലും പ്രതികരിക്കാന്‍ തയ്യാറായില്ല. കശ്മീര്‍ സന്ദര്‍ശനത്തിനിടെ ജലീല്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പിലെ ആസാദ് കശ്മീര്‍ പരാമര്‍ശത്തിനെതിരേ ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. കൂടാതെ ഇന്ന് ജലീലിനെതിരേ പ്രതിഷേധം ഉണ്ടാകാനും സാധ്യത നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍നിന്ന്…
Read More » -
Crime
പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാജു ആണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഉള്ളിയേരിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉള്ളിയേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യക്തിപരമായ പ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read More » -
Crime
കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു
ഉള്ള്യേരി: കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു. മുണ്ടോത്ത് കക്കഞ്ചേരി എളേടത്ത് പറമ്പത്ത് പ്രകാശന്റെ മകന്‍ പ്രനൂപ് (35) ആണ് മരിച്ചത്. സഹയാത്രികന്‍ പരിക്കുകളോടെ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഏഴരയോടെ സംസ്ഥാന പാതയില്‍ കന്നൂര് അങ്ങാടിയില്‍ ആണ് അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ പ്രനൂപും കൂടെയുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാര്‍ ഉടന്‍തന്നെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും പ്രനൂപ് മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
NEWS
നാളെ ബിവറേജസുകള്‍ക്ക് അവധി; ലോട്ടറി നറുക്കെടുപ്പും ഉണ്ടാകില്ല
തിരുവനന്തപുരം: നാളെ ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്വതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ഓഗസ്റ്റ് 15 തിങ്കളാഴ്ച ബിവറേജസുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.നാളത്തെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിൻവിൻ നറുക്കെടുപ്പും റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പിനു ശേഷം ചൊവ്വാഴ്ച്ചത്തെ സ്ത്രീ ശക്തി നറുക്കെടുപ്പ് മാത്രമായിരിക്കും ഇനി ഉണ്ടാകുക.
Read More » -
NEWS
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം; രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി 75-ാമത് വർഷം ശ്രീനഗറിലേക്ക് ട്രെയിൻ എത്തുന്നു
ശ്രീനഗര്‍: ശ്രീനഗറില്‍ ചെനാബ് നദിയില്‍ പണിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിച്ചു. പാലം പൂര്‍ത്തിയാകുന്നതോടെ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ശ്രീനഗറിലേക്ക് ട്രെയിനുകള്‍ എത്തും. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ സെക്ഷനില്‍ കട്രയില്‍നിന്നു ബനിഹാളിലേക്കുള്ള 111 കിലോമീറ്റര്‍ വരുന്ന പാതയുടെ ഭാഗമാണ് പാലം. 2004 ല്‍ തുടങ്ങിയ പാലംപണി കാറ്റ് തടസ്സമായതോടെ 2008 ല്‍ നിര്‍ത്തിവച്ചിരുന്നു. 120 വര്‍ഷമാണ് പാലത്തിന്റെ ആയുസ്സ്. 1250 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന, 1.3 കിലോമീറ്റര്‍ നീളമുള്ള പാലം രണ്ടറ്റത്തു നിന്നും ഒരേസമയം പണിതു നീങ്ങുകയായിരുന്നു. 1,300 തൊഴിലാളികളും 300 എന്‍ജിനീയര്‍മാരും നിര്‍മ്മാണത്തില്‍ പങ്കാളിയായി. ചെനാബ് നദിക്ക് മുകളില്‍ 350 മീറ്റര്‍ ഉയരത്തിലുള്ള പാലത്തിന്റെ 98 % പണിയും പൂര്‍ത്തിയായി. നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടവും പൂര്‍ത്തിയാകുമ്ബോള്‍ പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 30 മീറ്റര്‍ കൂടുതല്‍ ഉയരം ഉണ്ടാകും. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആര്‍ച്ച് ബ്രിഡ്ജ്…
Read More » -
India
പ്രമുഖ വ്യവസായിയും ഇന്ത്യയിലെ ‘ഓഹരി രാജാവു’മായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു
ദില്ലി: രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്‍വെസ്റ്ററുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മുംബൈയിലെ വസതിയില്‍വച്ച് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ത്യന്‍ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായിട്ടാണ് അദ്ദേഹത്തെ വിലയിരുത്തപ്പെടുന്നത്. വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുന്‍ജുന്‍വാല സ്വപ്രയത്‌നം കൊണ്ട് ഉന്നതങ്ങള്‍ കീഴടക്കിയ വ്യക്തിയാണ്. രാജ്യത്തെ അതിസമ്പന്നരില്‍ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോള്‍ 5.8 ബില്യണ്‍ ഡോളറായിരുന്നു. 1960 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി. ഓഹരി വിപണിയില്‍ നേട്ടങ്ങള്‍ കൊയ്ത അദ്ദേഹം പില്‍ക്കാലത്ത് ആപ്‌ടെക് ലിമിറ്റഡ് ചെയര്‍മാനായും ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ബില്‍കെയര്‍ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോണ്‍കോര്‍ഡ് ബയോടെക്, ഇന്നോവസിന്ത് ടെക്‌നോളജീസ്, മിഡ് ഡേ…
Read More » -
NEWS
സിനിമയല്ല,പോപ്കോൺ ആണ് തിയേറ്ററുകളിലെ താരം; ഉണ്ടാക്കുന്ന വിധം
സിനിമ കാണുമ്ബോള്‍ വല്ലതും കൊറിക്കുക എന്നുള്ളത് നമ്മളിൽ പലരുടെയും ശീലമാണ്.ഇങ്ങനെ ഭൂരിഭാഗം പേരും വാങ്ങുന്ന ഒന്നാണ് പോപ്കോൺ. 200 മുതല്‍ 1000 വരെയാണ് തിയേറ്ററുകളില്‍ പോപ്കോണിന്റെ വില. അതായത് ഒരാള്‍ സിനിമാ ടിക്കറ്റിന് ചെലവാക്കുന്നതിന്റെ അത്രതന്നെയോ അതില്‍ കൂടുതലോ ഈ കൊറിക്കലുകള്‍ക്ക് വേണ്ടി ചെലവാക്കുന്നു എന്നര്‍ത്ഥം അങ്ങനെ വരുമ്ബോള്‍ കുടുംബ സമേതമായിട്ട് സിനിമ കാണാന്‍ വരുന്നവരുടെ കാര്യം പറയുകയേ വേണ്ടല്ലോ. ഭീമമായ ഒരു തുക ഈ ഇനത്തില്‍ തന്നെ ചെലവാക്കേണ്ടതായി വരും. മള്‍ട്ടിപ്ലക്‌സുകളിലെ പോപ്‌കോണിന്റെ അമിത വിലയെക്കുറിച്ച് പലരും പരാതിപ്പെടുന്നതില്‍ അതിശയിക്കാനില്ല.എന്തുകൊണ്ടാണ് മാളുകളിലെ തിയേറ്ററുകള്‍ ആയാലും മറ്റുള്ളവ ആയാലും പോപ്‌കോണുകള്‍ക്ക് വില കൂടുന്നത്? ഒരു പാക്കറ്റ് പോപ്കോണിന് 10 രൂപ നല്‍കികൊണ്ടിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് 500 രൂപയ്ക്കും മുകളിലാണ് ഇവയുടെ വില.കാരണം ഒരു മള്‍ട്ടിപ്ലക്സില്‍ ഒന്നിലധികം സ്‌ക്രീനുകള്‍ ഉണ്ടായിരിക്കും. കുറഞ്ഞത് 6 സ്‌ക്രീനുകള്‍ എങ്കിലും. ഇതെല്ലം എയര്‍കണ്ടീഷന്‍ ചെയ്തിരിക്കണം മറ്റ് അറ്റ കുറ്റ പണികളും വൈദ്യതി ബില്ലും സ്ഥലത്തിനായി മാളുകള്‍ക്ക്…
Read More »