NEWS

‘ഹി​ന്ദു രാ​ഷ്‌​ട്ര’​ത്തി​ല്‍ മു​സ്‌​ലിം​ക​ള്‍​ക്കും ക്രി​സ്ത്യാ​നി​ക​ള്‍​ക്കും വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​കി​ല്ല; തലസ്ഥാനം വാരാണസി

ന്യൂഡ​ല്‍​ഹി: നി​ര്‍​ദി​ഷ്ട “ഹി​ന്ദു രാ​ഷ്‌​ട്ര’​ത്തി​ല്‍ മു​സ്‌​ലിം​ക​ള്‍​ക്കും ക്രി​സ്ത്യാ​നി​ക​ള്‍​ക്കും വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​കി​ല്ലെ​ന്നു “ക​ര​ട് ഭ​ര​ണ​ഘ​ട​ന’.

ഡ​ല്‍​ഹി മാ​റ്റി വ​രാ​ണാ​സി രാ​ജ്യ ത​ല​സ്ഥാ​ന​മാ​ക്കാ​നും 30 ഹൈ​ന്ദ​വ സ​ന്യാ​സി​മാ​ര്‍ ത​യാ​റാ​ക്കി​യ “ഹി​ന്ദു രാ​ഷ്‌​ട്ര ഭ​ര​ണ​ഘ​ട​ന’​യു​ടെ ആ​ദ്യ ക​ര​ടി​ല്‍ പ​റ​യു​ന്നു.

കാ​ശി​യി​ല്‍ (വ​രാ​ണാ​സി) സ്ഥാ​പി​ക്കു​ന്ന പു​തി​യ പാ​ര്‍​ല​മെ​ന്‍റി​ന് മ​ത​ങ്ങ​ളു​ടെ പാ​ര്‍​ല​മെ​ന്‍റ് (പാ​ര്‍​ല​മെ​ന്‍റ് ഓ​ഫ് റി​ലി​ജി​യ​ന്‍​സ്) എ​ന്നാ​കും പേ​ര്. മൊ​ത്തം 543 പേ​രാ​കും പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക. 16 വ​യ​സു മു​ത​ലു​ള്ള എ​ല്ലാ ഹി​ന്ദു പൗ​ര​ന്മാ​ര്‍​ക്കും വോ​ട്ട​വ​കാ​ശ​മു​ണ്ടാ​കും. 25 വ​യ​സു തി​ക​യു​ന്ന ഏ​തൊ​രു ഹി​ന്ദു​വി​നും പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കു മ​ല്‍​സ​രി​ക്കാം. എ​ല്ലാ പൗ​ര​ന്മാ​ര്‍​ക്കും നി​ര്‍​ബ​ന്ധി​ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​നും നി​ര്‍​ദേ​ശ​മു​ണ്ട്.

Signature-ad

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ല്‍ അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന മ​ഹാ​മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള ധ​ര്‍​മ സ​ന്‍​സ​ദി​ല്‍ (ധ​ര്‍​മ പാ​ര്‍​ല​മെ​ന്‍റ്) ഇ​തു​വ​രെ ത​യാ​റാ​ക്കി​യ 32 പേ​ജു​ള്ള “ഭ​ര​ണ​ഘ​ട​ന’​യു​ടെ ക​ര​ട് അ​വ​ത​രി​പ്പി​ക്കും. ഹി​ന്ദു രാ​ഷ്‌​ട്രം എ​ന്ന ല​ക്ഷ്യം നേ​ടി​യാ​ല്‍ മു​സ്‌​ലിം, ക്രി​സ്ത്യ​ന്‍ അ​ട​ക്ക​മു​ള്ള ഹൈ​ന്ദ​വ ഇ​ത​ര മ​ത​സ്ഥ​ര്‍​ക്ക് വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​കി​ല്ലെ​ന്ന് വ​രാ​ണാ​സി ആ​സ്ഥാ​ന​മാ​യു​ള്ള ശ​ങ്ക​രാ​ച​ാര്യ പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വാ​മി ആ​ന​ന്ദ് സ്വ​രൂ​പ് വി​ശ​ദീ​ക​രി​ച്ചു. അ​വ​സാ​ന ഭ​ര​ണ​ഘ​ട​ന 750 പേ​ജു​ള്ള​താ​യി​രി​ക്കും.

ഹൈ​ന്ദ​വ മ​ത പ​ണ്ഡി​ത​രു​മാ​യി വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷം ക​ര​ടു ഭ​ര​ണ​ഘ​ട​ന​യു​ടെ പ​കു​തി​യോ​ള​മാ​കും (മു​ന്നൂ​റോ​ളം പേ​ജ്) അ​ടു​ത്ത വ​ര്‍​ഷ​ത്തെ മ​ഹാ​സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ പ്ര​യാ​ഗ്‌​രാ​ജി​ല്‍ ചേ​ര്‍​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഷം​ഭ​വി പീ​താ​ദീ​ശ്വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 30 അം​ഗ​ങ്ങ​ളെ ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ര​ട് ഉ​ണ്ടാ​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തെ​ന്നും സ്വാ​മി ആ​ന​ന്ദ് സ്വ​രൂ​പ് വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ത്യ​യെ “ഹി​ന്ദു രാ​ഷ്‌​ട്രം’ ആ​ക്ക​ണ​മെ​ന്ന പ്ര​മേ​യ​വും ധ​ര്‍​മ സ​ന്‍​സ​ദി​ല്‍ പാ​സാ​ക്കി.

Back to top button
error: